ചിന്നുചേച്ചി എന്ന് ആരാധകര്‍ വിളിക്കുന്ന ലക്ഷ്മിക്ക് ഒട്ടനവധി ഫാൻ പേജുകളും ഉണ്ട്. ഇന്‍സ്റ്റഗ്രാമിലും സ്വന്തം യുട്യൂബ് ചാനലിലും വലിയ ഫോളോവേഴ്സുമുണ്ട് ലക്ഷ്മിക്ക്.
കൊച്ചി: ടെലിവിഷൻ അവതാരകര്‍ പ്രേക്ഷകരില്‍ പലര്‍ക്കും സിനിമ, സീരിയല്‍ താരങ്ങളെക്കാൾ പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ മലയാളികള്‍ ഹൃദയത്തിലേറ്റിയ അവതാരകരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര എന്ന ലക്ഷ്മി ഉണ്ണികൃഷ്ണന്‍. കാലങ്ങളായി അവതാരകയായി സ്‌ക്രീനിലുണ്ടെങ്കിലും സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലൂടെയാണ് ലക്ഷ്മി ശ്രദ്ധ നേടിയത്.
ചിന്നുചേച്ചി എന്ന് ആരാധകര്‍ വിളിക്കുന്ന ലക്ഷ്മിക്ക് ഒട്ടനവധി ഫാൻ പേജുകളും ഉണ്ട്. ഇന്‍സ്റ്റഗ്രാമിലും സ്വന്തം യുട്യൂബ് ചാനലിലും വലിയ ഫോളോവേഴ്സുമുണ്ട് ലക്ഷ്മിക്ക്. ലക്ഷ്മി പോസ്റ്റ് ചെയ്യാറുള്ള വിശേഷങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം ആളുകൾക്ക് ഇൻട്രസ്റ്റിങ് ആയിട്ടുള്ള ഗെയിമുകളും ലക്ഷ്മി യൂട്യൂബിലൂടെ കാണിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും ഒടുവിൽ ചെയ്തത് ഒരു പ്രാങ്ക് വീഡിയോയാണ് പ്രാങ്ക് പാളിപ്പോയെങ്കിലും സംഭവിച്ചത് ലക്ഷ്മിയ്ക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണ്.
കണ്ണ് മാത്രം പുറത്ത് കാണുന്ന രീതിയിൽ ഒരു പർദ്ദ ധരിച്ച്, ഒരു ഡ്രീ കേക്കുമായി ആളുകൾക്ക് അടുത്തേക്ക് പോയി പ്രാങ്ക് ചെയ്യാനായിരുന്നു ലക്ഷ്മിയുടെ ഉദ്ദേശം. തുടക്കം മുതലേ വ്യൂവേഴ്സിനെ എൻർടൈൻ ചെയ്യിപ്പിക്കാൻ വേണ്ടി ഞാൻ പരസ്യമായി ഡ്രസ്സുമാറാൻ പോകുകയാണ് എന്ന് ലക്ഷ്മി പറയുന്നുണ്ട്. കാറിന്റെ ഡോർ തുറന്നുവച്ച്, അതിന്റെ മറവിൽ നിന്ന് പർദ്ദ ധരിക്കുന്നതിനെയാണ് താരം പരസ്യമായി ഡ്രസ്സ് മാറുന്നു എന്ന് പറഞ്ഞത്.
അതിന് ശേഷം ഡ്രീം കേക്കുമായി ആളുകളുടെ അടുത്തേക്ക് ചെന്നു. ഭൂരിഭാഗം ആളുകളും ശബ്ദം കേട്ടയുടനെ തന്നെ ലക്ഷ്മിയെ തിരിച്ചറിഞ്ഞു. ശബ്ദം മാറ്റാനും ടോൺ മാറ്റാനുമൊക്കെ ശ്രമിച്ചുവെങ്കിലും രക്ഷയുണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ പ്രാങ്ക് വീഡിയോ എട്ടുനിലയിൽ പൊട്ടി. പക്ഷെ ശബ്ദം കേട്ടുപോലും ആളുകൾ തന്നെ തിരിച്ചറിയുന്നു എന്ന സന്തോഷത്തിലാണ് ലക്ഷ്മി നക്ഷത്ര.