പ്രൈവസി മാനിക്കുന്നത് കൊണ്ടാണ് വാവയെ ഞങ്ങള്‍ കാണിക്കാത്തത്. അവളുടെ ശബ്ദമൊക്കെ വീഡിയോയിലൂടെ നിങ്ങള്‍ക്ക് കേള്‍ക്കാം
തിരുവനന്തപുരം: അവതാരകയും അധ്യാപികയുമായ ലക്ഷ്മി നായര്‍ യൂട്യൂബ് ചാനലുമായി സജീവമാണ്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അവര്‍ ചാനലിലൂടെ പങ്കിടാറുണ്ട്. ലക്ഷ്മിയുടെ മരുമകളായ അനുരാധയും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കിടുന്നുണ്ട്. അടുത്തിടെയായിരുന്നു അനുവിന്റെ പ്രസവം. ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം അവര്‍ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ കുറെ നാളുകൾക്ക് ശേഷം ലൈവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ് ലക്ഷ്മി നായർ. എല്ലാവരും ഇപ്പോള്‍ കൊച്ചുമകളെക്കുറിച്ചാണ് ചോദിക്കുന്നതെന്നും വീഡിയോയില്‍ കൊച്ചുമകളെ കാണിക്കാനുള്ള സമയമായിട്ടില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. 'അനുക്കുട്ടിയും വാവയും അവിടെയും ഇവിടെയുമാണ് നില്‍ക്കുന്നത്. കുഞ്ഞുവാവ സുഖമായിരിക്കുന്നു. സരസ്വതിയെന്നാണ് പേരിട്ടത്.
അതേക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. പ്രൈവസി മാനിക്കുന്നത് കൊണ്ടാണ് വാവയെ ഞങ്ങള്‍ കാണിക്കാത്തത്. അവളുടെ ശബ്ദമൊക്കെ വീഡിയോയിലൂടെ നിങ്ങള്‍ക്ക് കേള്‍ക്കാം', 'ബേബിയെ കാണിക്കാമോയെന്നുള്ള ചോദ്യങ്ങളൊക്കെ വരുന്നുണ്ട്. കുഞ്ഞുകുട്ടിയല്ലേ, അവള്‍ വളരട്ടെ. ഇപ്പോഴേ അവളുടെ പ്രൈവസി കളയരുതല്ലോ. വിശേഷങ്ങളൊക്കെ ഞാന്‍ പങ്കുവയ്ക്കാം. രണ്ടര മാസമാവുന്നതേയുള്ളൂ അവള്‍ക്ക്', ലക്ഷ്‌മി നായർ പറഞ്ഞു. നേരത്തെ മകള്‍ പാർവതിക്ക് ട്രിപ്ല്റ്റ്‌സ് പിറന്നതിന്റെ സന്തോഷവും ലക്ഷ്മി നായർ പങ്കുവെച്ചിരുന്നു.
മകള്‍ക്ക് ട്രിപ്ല്റ്റ്‌സ് പിറന്നതിന്റെ സന്തോഷം മുന്‍പ് ലക്ഷ്മി നായര്‍ പങ്കിട്ടിരുന്നു. കുടുംബസമേതമായി യുകെയിലാണ് പാര്‍വതി. മകളേയും കൊച്ചുമക്കളേയും കാണാനായി ഇടയ്ക്കിടയ്ക്ക് അവര്‍ യുകെയിലേക്ക് പോവാറുണ്ട്. സരസ്വതിയുടെ നൂലുകെട്ടിനായി പാര്‍വതിയും എത്തിയിരുന്നതായും ലക്ഷ്മി പറയുന്നുണ്ട്. ലൈവിൽ വരാതിരുന്നതിന്റെയും ട്രാവൽ വ്ലോഗ്ഗിൽ വീഡിയോ വൈകിയതിന്റെയും കാരണവും ലക്ഷ്മി പറയുന്നുണ്ട്.
അനുക്കുട്ടിയുടെ പ്രസവമൊക്കെയായി ബിസിയായിരുന്നു, എനിക്ക് ചാനലൊന്നും അധികം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. വീഡിയോകള്‍ ഉണ്ടായിരുന്നെങ്കിലും എനിക്കത് കാണാനുള്ള സാവകാശമുണ്ടായിരുന്നില്ല. ഇപ്പോള്‍ രണ്ടാമത്തെ ചാനലും ഞാന്‍ ആക്റ്റീവാക്കിയിട്ടുണ്ട്. ഇനി കൃത്യമായി വീഡിയോ ചെയ്യണമെന്നാണ് ആഗ്രഹം', ലക്ഷ്മി നായർ പറഞ്ഞു.
ഷാരൂഖാന്‍ ഡങ്കിക്ക് സമാനമായ തിരക്കഥ 'പ്രായമായെന്ന് പറഞ്ഞ്' തള്ളി: വെളിപ്പെടുത്തലുമായി സംവിധായിക.!
വാരണാസിയില്‍ ഗംഗാ ആരതിയിൽ പങ്കെടുത്ത് സണ്ണി ലിയോണ്‍