സോഷ്യൽ മീഡിയയിലെ ഓൺലൈൻ ചാനൽ സുഹൃത്തക്കളോട് എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.
മലയാളം ബിഗ് ബോസ് സീസൺ നാലിലെ മികച്ച മത്സരാർത്ഥികൾ ആയിരുന്നു കുട്ടി അഖിലും സുചിത്ര നായരും. ഷോയ്ക്ക് അകത്തെ ഇരുവരുടെയും സൗഹൃദം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോയ്ക്ക് പുറത്തിങ്ങിയ ശേഷവും ഇവരുടെ സൗഹൃദം തുടരുകയാണ്. എന്നാൽ സുചിത്രയും അഖിലും തമ്മിൽ പ്രണയത്തിലാണെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇരുവരും വിവാഹിതർ ആകുന്നുവെന്നും പ്രചാരണങ്ങൾ നടന്നിരുന്നു. പലപ്പോഴും വിഷയത്തിൽ താരങ്ങൾ പ്രതികരിച്ചുവെങ്കിലും സൈബർ ഇടങ്ങൾ ഇവരെ വിടാതെ പിന്തുടർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരുടെയും നിശ്ചയം കഴിഞ്ഞെന്ന തരത്തിൽ ആയിരുന്നു പ്രചാരണങ്ങൾ. ഇപ്പോഴിതാ ഇത്തരം വാർത്തകളിൽ പ്രതികരിച്ചിരിക്കുകയാണ് അഖിൽ.
സോഷ്യൽ മീഡിയയിലെ ഓൺലൈൻ ചാനൽ സുഹൃത്തക്കളോട് എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഈ പോസ്റ്റ് ഒരു അഹങ്കാരമായി തെറ്റിദ്ധരിക്കുമെങ്കിലും അപേക്ഷയായി പരിഗണിക്കണം എന്നും അഖിൽ പറയുന്നു.ബിഗ്‌ബോസ് സീസൺ 4 കഴിഞ്ഞ് സീസൺ 5 തുടങ്ങാനൊരുങ്ങുന്ന ഈ കാലയളവിനുള്ളിൽ ഏകദേശം അമ്പതിലേറെ തവണ ഞങ്ങളുടെ വിവാഹം നിങ്ങൾ തന്നെ നടത്തി എന്നും അഖിൽ പറയുന്നു.
കുട്ടി അഖിലിന്റെ വാക്കുകൾ ഇങ്ങനെ
സോഷ്യൽ മീഡിയയിലെ ഓൺലൈൻ ചാനൽ സുഹൃത്തക്കളോട് ഈ പോസ്റ്റ് ഒരു അഹങ്കാരമായി തെറ്റിദ്ധരിക്കുമെങ്കിലും അപേക്ഷയായി പരിഗണിക്കണം . ഞങ്ങൾ ബിഗ്‌ബോസ് ഹൗസിൽ ഉള്ളപ്പോഴും പുറത്തിറങ്ങിയപ്പോഴും ഞാനും സുചിത്രയും തമ്മിലുള്ള പ്രണയവും വിവാഹ നിശ്ചയവും വിവാഹവും നടത്തിയവരാണു നിങ്ങൾ .ബിഗ്‌ബോസ് സീസൺ 4 കഴിഞ്ഞ് സീസൺ 5 തുടങ്ങാനൊരുങ്ങുന്ന ഈ കാലയളവിനുള്ളിൽ ഏകദേശം അമ്പതിലേറെ തവണ ഞങ്ങളുടെ വിവാഹം നിങ്ങൾ തന്നെ നടത്തി. ഒരുകാര്യം പറഞ്ഞോട്ടെ ആൺ പെൺ സൗഹൃദത്തിന് ഈ ഒരു മാനം മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂന്നുള്ളോ.ഞങ്ങൾ ഈ വാർത്തകളെ തമാശയായും നിങ്ങൾക്ക് കാഴ്ചക്കാര കിട്ടാനുള്ള ഒരു എളുപ്പമാർഗ്ഗമായി കണ്ടു ചിരിച്ചു കളയുമ്പോഴും നിങ്ങളെയൊക്കെപ്പോലെ ഞങ്ങൾക്കും കുടുംബമുണ്ടെന്നും അച്ഛനും അമ്മയുംസഹോദരങ്ങളും ഒക്കെ ഉണ്ടെന്നും ഒക്കെ ഒന്ന് ഓർക്കണെ.ഇതല്ല ഇതിനപ്പുറം എന്ത് പ്രതികരണം തന്നാലും ഇതൊന്നും നിങ്ങളുടെ രോമത്തിൽ പോലും തൊടില്ല എന്നറിയാം. വിണ്ടും ഈ പ്രണയ വിവാഹ വാർത്തകളും ആയിട്ട് വരും എന്നും അറിയാം. ഈ മാസം പുതിയ ബിഗ്ബോസ്സ് വരും അപ്പോ വേറെ ആരെയെങ്കിലും നിങ്ങൾക്ക് കിട്ടും അപ്പോഴെങ്കിലും ഞങ്ങളെ വിട്ടേക്കണേ.