ഇത്തവണ വാര്‍ത്തയില്‍ മൂന്നാമതൊരു പെണ്‍കഥപാത്രം കൂടിയുണ്ട്. നടിയും സോഷ്യല്‍ മീഡിയ താരവുമായ കുശ കപിലയുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.
മുംബൈ: ബോളിവുഡില്‍ വന്‍ ചര്‍ച്ചയായ പ്രണയമായിരുന്നു മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ളത്. അര്‍ബ്ബസ് ഖാനുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ മലൈക തന്നെക്കാള്‍ ഏറെ വയസ് ഇളയതായ അര്‍ജുന്‍ കപൂറിനെ പ്രണയിച്ചത് പലരുടെയും നെറ്റി ചുളിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ ഈ ജോഡി വളരെ നന്നായി പലപ്പോഴും പൊതു മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു.
ഒപ്പം പലപ്പോഴും ഇരുവരെയും സംബന്ധിച്ച മാധ്യമ വാര്‍ത്തകളില്‍ തക്കതായ മറുപടിയും സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും മലൈക്കയും അര്‍ജുനും നല്‍കാറുണ്ട്. അടുത്തിടെ അര്‍ജുന്‍റെ നഗ്ന ഫോട്ടോ മലൈക്ക പോസ്റ്റ് ചെയ്തത് അടക്കം ഏറെ വിവാദമായിരുന്നു. എന്തായാലും ഇരുവര്‍ക്കും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഇരുവരും തമ്മിലുള്ള ബന്ധം പരസ്യമാക്കിയ ദിവസം മുതല്‍ പലവട്ടമായി പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ മറ്റൊന്നുകൂടി പ്രചരിക്കുകയാണ്.
ഇത്തവണ വാര്‍ത്തയില്‍ മൂന്നാമതൊരു പെണ്‍കഥപാത്രം കൂടിയുണ്ട്. നടിയും സോഷ്യല്‍ മീഡിയ താരവുമായ കുശ കപിലയുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവന്‍സറായ കുശ അടുത്തിടെയാണ് വിവാഹ മോചനം നേടിയത്. കുശയുടേയും സൊരാവറിന്റേയും വിവാഹ മോചനം സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു.
അതിന് പിന്നാലെയാണ് ഇതിന് പിന്നാലെയാണ് കുശയും അര്‍ജുനും അടുപ്പത്തിലാണെന്ന വാര്‍ത്ത ചില ബോളിവുഡ് സൈറ്റുകളില്‍ വന്നത്. വേര്‍പിരിയല്‍ വാര്‍ത്ത ഒരു പുതുമ അല്ലത്തതിനാല്‍ മലൈക്കയോ, അര്‍ജുനോ ഇതില്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. പക്ഷെ ഈ ഗോസിപ്പിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് കുശ.
കരണ്‍ ജോഹര്‍ നടത്തിയൊരു പാര്‍ട്ടിയില്‍ കുശയും അര്‍ജുന്‍ കപൂറും അടുത്തിടെ പങ്കെടുത്തിരുന്നു. അതേ സമയം അവധി ആഘോഷിക്കാന്‍ പോയിരുന്ന മലൈക്ക ഈ പാര്‍ട്ടിക്ക് വന്നിരുന്നില്ല. ഇതേ പാര്‍ട്ടിയില്‍ അര്‍ജുനും കുശയും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ വൈറലായിരുന്നു. ഇതാണ് ഗോസിപ്പിലേക്ക് നയിച്ചത്.
എന്നാല്‍ ഈ ഗോസിപ്പിനോട് രൂക്ഷമായാണ് കുശ പ്രതികരിച്ചത്. തന്നെക്കുറിച്ച് എന്തൊക്കെ അസംബന്ധമാണ് ദിവസവും കേള്‍ക്കേണ്ടി വരുന്നത് എന്നാണ് കുശ പറഞ്ഞത്. തന്‍റെ അമ്മ ഇതൊന്നും കാണാതിരിക്കട്ടെ എന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നും നടി കൂട്ടിച്ചേര്‍ത്തു. വസവും തന്നെക്കുറിച്ച് വിവരക്കേടുകള്‍ വായിക്കേണ്ടി വരുകയാണെന്നും അതില്‍ സ്വയം വിശദീകരിക്കേണ്ട അവസ്ഥയാണെന്നും കുശ പറയുന്നു.
ദേശീയ അവാര്‍ഡില്‍ അവഗണന; ജയ് ഭീം, സർപ്പട്ട പരമ്പരൈ , കര്‍ണ്ണന്‍ അവഗണനയ്ക്കെതിരെ തമിഴ് പ്രേക്ഷകര്‍
ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ഒരു കൊള്ള; പ്രേക്ഷക ഹൃദയം കീഴടക്കി ബോസും സംഘവും - റിവ്യൂ