സിദ്ധാര്‍ത്ഥിനെ ആര്യവൈദ്യ ശാലയിലേക്ക് കൊണ്ടുപോയി ചികിത്സിക്കാനാണ് എല്ലാവരും പ്ലാന്‍ ചെയ്യുന്നത്. ശിവദാസനും, സുമിത്രയുമെല്ലാം അതിനുള്ള കാര്യങ്ങള്‍ നോക്കിത്തുടങ്ങി.
അപകടത്തില്‍പെട്ട സിദ്ധാര്‍ത്ഥിനെ എങ്ങനെ തിരികെ ജീവിതത്തിലേക്ക് തിരികെയെത്തിക്കും എന്ന ചിന്തയിലാണ് സുമിത്ര. തന്നെ ഏറെ ഉപദ്രവിച്ചിട്ടുള്ള ആളാണെങ്കിലും സിദ്ധാര്‍ത്ഥിനെ ഈ അപകടാവസ്ഥയില്‍ കയ്യൊഴിയാന്‍ സുമിത്രയ്ക്ക് സാധിക്കുന്നില്ല. സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വേദികയേയും ഉപേക്ഷിച്ച് നടക്കുകയാണ് സിദ്ധാര്‍ത്ഥ്. സിദ്ധാര്‍ത്ഥ് കൊല്ലാന്‍വരെ ശ്രമിച്ചിട്ടും വേദിക സിദ്ധാര്‍ത്ഥിനെ സ്‌നേഹിച്ചിരുന്നു, എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ മെഡിക്കല്‍ ഇന്‍ഷൂറന്‍സില്‍ ഭാര്യയുടെ സ്ഥാനത്തുള്ള പേര് തന്റേതല്ലെന്നും, അത് സുമിത്രയുടേതാണെന്നും അറിഞ്ഞതോടെ വേദികയ്ക്ക് സിദ്ധാര്‍ത്ഥിനോട് വലിയൊരു അകല്‍ച്ച തോന്നുകയായിരുന്നു.
സിദ്ധാര്‍ത്ഥിനെ ആര്യവൈദ്യ ശാലയിലേക്ക് കൊണ്ടുപോയി ചികിത്സിക്കാനാണ് എല്ലാവരും പ്ലാന്‍ ചെയ്യുന്നത്. ശിവദാസനും, സുമിത്രയുമെല്ലാം അതിനുള്ള കാര്യങ്ങള്‍ നോക്കിത്തുടങ്ങി. സിദ്ധാര്‍ത്ഥിന് ജീവിതത്തിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടെങ്കിലും ചലനശേഷിയും സംസാരശേഷിയും പൂര്‍ണ്ണമായും നഷ്ടമായതോടെ, സിദ്ധാര്‍ത്ഥിനെ രക്ഷിക്കാന്‍ ആയൂര്‍വേദമാണ് നല്ലതെന്ന് എല്ലാവരും തീരുമാനിക്കുകയായിരുന്നു.
undefined
സിദ്ധാര്‍ത്ഥിനെ ശുശ്രൂഷിക്കാന്‍ സുമിത്ര ശ്രമിക്കുന്നത്, സുമിത്രയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് രോഹിത്തിന് ചില മാനസികപ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സുമിത്ര സിദ്ധാര്‍ത്ഥിനെ പരിചരിക്കുന്നത് കാണുന്ന രോഹിത്ത്, സിദ്ധാര്‍ത്ഥിനെ നോക്കാന്‍ ഏല്‍പ്പിച്ച ആളോട് കയര്‍ക്കുന്നുണ്ട്. സുമിത്ര രോഹിത്തിനെ തണുപ്പിക്കാന്‍ ആവുന്നത് ശ്രമിക്കുന്നുമുണ്ട്.
അനന്തന്‍ വൈദ്യരുടെ ആര്യവൈദ്യശാലയില്‍നിന്നും സിദ്ധാര്‍ത്ഥ് പഴയതുപോലെ തിരികയെത്തുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ എന്താകും കഥയെന്ന് ഊഹിക്കാന്‍ പ്രയാസമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സിദ്ധാര്‍ത്ഥ് പ്രധാനകഥാപാത്രമായി ഇല്ലാത്തതിനാല്‍ ഒരു രസമില്ലെന്നാണ് പ്രേക്ഷകര്‍ പലരും പറയുന്നത്.
ആക്‌സിഡന്റാണ് സിദ്ധാര്‍ത്ഥിനെ കിടപ്പുരോഗിയാക്കി മാറ്റിയത്. എന്നാല്‍ എന്തായിരുന്നു ആ ആക്‌സിഡന്റിന്റെ പിന്നില്‍ എന്തെങ്കിലും രഹസ്യമുണ്ടോയെന്നാണ് പരമ്പരയുടെ ആരാധകര്‍ തിരക്കുന്നത്.സുമിത്രയോട് കാര്യമായിട്ട് എന്തോ പറയാന്‍ ശ്രമിച്ച് നടക്കാതെ സിദ്ധാര്‍ത്ഥ് പോയപ്പോഴായിരുന്നു അപകടം പിണഞ്ഞത്. ഇതൊരു ആത്മഹത്യാശ്രമം ആണോയെന്നും പലരും സംശയിക്കുന്നുണ്ട്.
'ചന്ദനമഴ' വീണ്ടും പെയ്തപോലെ'; ആ നിമിഷങ്ങളില്‍ വീണ്ടും സന്തോഷിച്ച് പ്രേക്ഷകര്‍ - വീഡിയോ
'ശിവന്റെ നാടന്‍ ഊട്ടുപുര വീണ്ടും തുറക്കുന്നു' : സാന്ത്വനം റിവ്യു