വിവാഹം ഇങ്ങ് അടുത്തു, തിയതി പുറത്തുവിട്ട് കുടുംബവിളക്ക് താരം ശ്രീലക്ഷ്മി

By Web Team  |  First Published Dec 21, 2024, 9:49 AM IST

കുടുംബവിളക്ക് സീരിയലിലൂടെ പ്രശസ്തയായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. 


തിരുവനന്തപുരം: അഭിനയമോഹം കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ എത്തുകയും ചുരുങ്ങിയ കാലയളവിനിടയിൽ ഒട്ടനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീലക്ഷ്മി ശ്രീകുമാർ. ശ്രീലക്ഷ്മി എന്ന പേരിനേക്കാൾ കുടുംബപ്രേക്ഷകർക്ക് പരിചിതം കുടുംബവിളിക്കിലെ സുമിത്രയുടെ മകൾ ശീതളിനേയാകും. ഒട്ടനവധി സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിക്ക് പേരും പ്രശസ്തിയും നേടി കൊടുത്തത് കുടുംബവിളക്ക് സീരിയലും ശീകൾ എന്ന കഥാപാത്രവുമാണ്.‍ കുടുംബവിളക്കിന്റെ ഒന്നും രണ്ടും സീസണുകളിൽ ശ്രീലക്ഷ്മി ഭാഗമായിരുന്നു.

ഇപ്പോൾ താരം ഇഷ്ടം മാത്രം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. അതേസമയം മറ്റൊരു പ്രധാന ദിവസം ജീവിതത്തിലേക്ക് കടന്ന് വരാൻ പോകുന്ന സന്തോഷത്തിലാണ് നടി. ശ്രീലക്ഷ്മി വിവാഹിതയാകാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് താരം വിവാഹ തിയ്യതി പുറത്തുവിട്ടത്. ജനുവരി 15ന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. ഇക്കഴിഞ്ഞ മെയ്യിൽ താൻ പ്രണയത്തിലാണെന്ന് അറിയിച്ച് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു. ബാംഗ്ലൂരിൽ ലക്ചററായ ജോസ് ഷാജിയാണ് വരന്‍.

Latest Videos

undefined

ഇരുവരുടെയും പ്രണയ വിവാഹമാണ്. സ്കൂൾ കാലഘട്ടം മുതലുള്ള പ്രണയം പൂവണിയാകുന്ന പോകുന്ന ത്രില്ലിലാണ് നടിയും. ഇപ്പോഴിതാ വിവാഹ തിയ്യതി പുറത്ത് വിട്ടതിന് പിന്നാലെ വിവാഹ ഒരുക്കങ്ങളെ കുറിച്ചും വരനെ കുറിച്ചും എല്ലാം സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. രണ്ട് മതത്തിൽപ്പെട്ടവരായതിനാൽ തങ്ങളുടെ വിവാഹത്തിന് മതാചാരപ്രകാരമുള്ള വിവാഹങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ തൊട്ടാണ് ഞങ്ങൾ റിലേഷനിലാകുന്നത്. എട്ട് വർഷമായി ബന്ധം തുടങ്ങിയിട്ട്. തുടക്ക സമയത്ത് വീട്ടിൽ എതിർപ്പ് ഉണ്ടായിരുന്നു. എല്ലാവർക്കും അറിയാമായിരുന്നു. ഫീൽഡിൽ വന്ന സമയം നാട്ടിലും ഞങ്ങളുടെ കാര്യങ്ങൾ അറിഞ്ഞ് തുടങ്ങി. അവന്റെ വീട്ടിലായിരുന്നു പ്രധാന പ്രശ്നം. അവരെ കൺവിൻസ് ചെയ്യിച്ചെടുക്കാൻ അവൻ ഒരുപാട് കഷ്ടപ്പെട്ടു. എന്റെ വീട്ടിലും വലിയ എതിർപ്പ് ആയിരുന്നു. പക്ഷെ ഞങ്ങളുടെ ഇഷ്ടങ്ങൾക്ക് അവർ കൂട്ടായി. വിവാഹശേഷവും അഭിനയം തുടരുമെന്നും താരം പറയുന്നു.

'എവിടെ നോക്കിയാലും ജാന്‍മണിയും അവളുടെ പുതിയ ബോയ്ഫ്രണ്ടും', പരാതിയുമായി രഞ്ജിനി ഹരിദാസ്

ഇനി സാന്ത്വനം വീട്ടിൽ വിവാഹതിരക്ക്, അണിഞ്ഞൊരുങ്ങി തിരിച്ചുവരവ് നടത്തി മേഘ്‌ന

click me!