പണ്ട് ഇത്ര നിഷ്കളങ്കയും സുന്ദരിയുമായിരുന്നോ? കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

By Web Team  |  First Published May 9, 2024, 11:52 AM IST

ഇപ്പോള്‍ ദേവി മേനോന്‍ പങ്കുവച്ച ഒരു പഴയകാല ഫോട്ടോ ആണ് വൈറലാവുന്നത്. മകന് ജന്മദിനാശംസകള്‍ അറിയിച്ച് പങ്കുവച്ച പോസ്റ്റില്‍ ആരാധകര്‍ ശ്രദ്ധിക്കുന്നത് പണ്ടത്തെ ദേവി മേനോന്റെ ലുക്കാണ്. 


തിരുവനന്തപുരം: സ്‌ക്രീനില്‍ ക്രൂരമായ വില്ലന്മാരും വില്ലത്തികളു ശരിക്കും യഥാര്‍ത്ഥ ജീവിതത്തില്‍ സാധുക്കളാണെന്ന തിരിച്ചറിവ് ഉണ്ടാവുന്നത് അവരുടെ അഭിമുഖങ്ങളൊക്കെ കാണുമ്പോഴാണ്. അത്തരത്തിൽ മലയാളികളെ ഞെട്ടിച്ച നടിയാണ് കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍. സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍ ഇഷ്ടപ്പെടുന്ന അമ്മയാണ് ദേവി മേനോന്‍. 

ഇപ്പോള്‍ ദേവി മേനോന്‍ പങ്കുവച്ച ഒരു പഴയകാല ഫോട്ടോ ആണ് വൈറലാവുന്നത്. മകന് ജന്മദിനാശംസകള്‍ അറിയിച്ച് പങ്കുവച്ച പോസ്റ്റില്‍ ആരാധകര്‍ ശ്രദ്ധിക്കുന്നത് പണ്ടത്തെ ദേവി മേനോന്റെ ലുക്കാണ്. ഇപ്പോള്‍ അമ്മമാരുടെ ഇരുപതുകളലെ ലുക്ക് പോസ്റ്റ് ചെയ്യുന്നത് വൈറല്‍ റീലായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഇത് പുതിയൊരു ട്രെന്റാകും എന്ന് സംശയിക്കാതെ പറയാന്‍ കഴിയും.

Latest Videos

undefined

അന്ന് മകനെയും എടുത്ത് നില്‍ക്കുന്ന മകനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രവും, ഇന്ന് മകന്‍ അവന്റെ കുഞ്ഞിനെയും എടുത്ത് നില്‍ക്കുന്ന കുടുംബ ചിത്രവും കോര്‍ത്തുവച്ചാണ് ദേവി മേനോന്‍ ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. ഫോട്ടോയില്‍ ആകര്‍ഷണം ദേവി മേനോന്റെ സൗന്ദര്യവും ആ നിഷ്‌കളങ്ക ചിരിയും തന്നെയാണ്. സീരിയലില്‍ മകനായി അഭിനയിക്കുന്ന കെകെ മേനോന്‍ അടക്കം ആരാധകരും കമന്റില്‍ എത്തിയിട്ടുണ്ട്.

അഭിനയിക്കാന്‍ ചെറുപ്പം മുതലേ താത്പര്യം ആയിരുന്നുവെങ്കിലും, ജോലിയും കുടുംബവുമൊക്കെയായി തിരക്കിലായിരുന്നു. മക്കളൊക്കെ പഠിച്ച് ജോലിയായി, സെറ്റില്‍ഡ് ആയതിന് ശേഷമാണ് താന്‍ അഭിനയത്തിലേക്ക് വന്നത് എന്ന് ദേവി മേനോന്‍ പറഞ്ഞിരുന്നു. സ്റ്റൈലായി അണിഞ്ഞൊരുങ്ങി, ഫാഷനായി നടക്കാനാണ് തനിക്ക് താത്പര്യം എന്നും നടി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കഥാപാത്രമായി എത്തുമ്പോള്‍ മാത്രമാണ് സാരിയൊക്കെ ഉടുക്കുന്നത്, അല്ലാത്തപ്പോള്‍ ഇപ്പോള്‍ ജീന്‍സും പാന്റ്‌സും ചുരിദാറും ഒക്കെയാണ് ദേവി മേനോന്റെ വേഷം.

നമ്മളെക്കാളേറെ നമ്മെ സ്നേഹിക്കുന്ന ജീവികളാണ് നായകളെന്ന് ആലീസ് ക്രിസ്റ്റി

റിയല്‍ 'മഞ്ഞുമ്മല്‍ ബോയ്സിനെ' തമിഴ്നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ ?: 18 കൊല്ലത്തിന് ശേഷം അന്വേഷണം

click me!