'സച്ചിനെ' 'സുമിത്ര' അംഗീകരിച്ചോ? 'കുടുംബവിളക്ക്' റിവ്യൂ

By Web Team  |  First Published Sep 21, 2022, 4:07 PM IST

നിര്‍ണ്ണായക കഥാവഴികളിലേക്ക് ജനപ്രിയ പരമ്പര


ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി പരിശ്രമിച്ച കഥാപാത്രം എന്നതാണ് ജനപ്രിയ പരമ്പര കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്കുള്ള താല്‍പര്യം. വളര്‍ച്ചയുടേതായ ഘട്ടങ്ങള്‍ക്കിടെ സുമിത്രയ്ക്ക് പല പ്രശ്നങ്ങളിലൂടെയും കടന്നുപോകേണ്ടതായി വരുന്നുണ്ട്. കുടുംബത്തിലും ബിസിനസ് രംഗത്തുമുള്ള പ്രശ്‌നങ്ങളെ എങ്ങനെയാണ് സുമിത്ര തരണം ചെയ്യുന്നത് എന്നതാണ് പ്രാഥമികമായും പരമ്പര അന്വേഷിക്കുന്ന വിഷയം. സുമിത്രയ്ക്കും കുടുംബത്തിനും സംഭവിക്കുന്ന പ്രശ്നങ്ങളെല്ലാം പരമ്പരയെ ഓരോ നിമിഷവും ഉദ്യേഗജനകമാക്കിത്തീര്‍ക്കുന്നുണ്ട്. ഭര്‍ത്താവായിരുന്ന ആളിന്റെ പുതിയ ഭാര്യയായ വേദികയില്‍ നിന്നും നേരിട്ട പല പ്രശ്‌നങ്ങളും സുമിത്രയെ തകര്‍ക്കാന്‍ ഉതകുന്നതായിരുന്നെങ്കിലും അവര്‍ അതിനെയെല്ലാം തന്ത്രപരമായി നേരിടുകയായിരുന്നു.

ഇപ്പോഴത്തെ സുമിത്രയുടെ പ്രധാന പ്രശ്‌നം മകളായ ശീതളിനെ ചുറ്റിപ്പറ്റിയുള്ളതാണ്. കോളെജില്‍ പോകുന്ന സുമിത്രയുടെ മകള്‍ ശീതള്‍ സച്ചിന്‍ എന്ന യുവാവുമായി പ്രണയത്തിലാവുകയാണ്. പ്രണയം നല്ല രീതിയില്‍ പോകുന്നതിനിടെയാണ് സച്ചിന്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളയാളാണെന്ന വിവരം പുറത്താവുന്നത്. സച്ചിന്‍ കാരണം ശീതളിന് പൊലീസ് സ്റ്റേഷനില്‍ പോകേണ്ടതായും വരുന്നുണ്ട്. എന്നാല്‍ ശീതള്‍ സച്ചിനിലേക്കുതന്നെ ഉള്‍വലിയുകയായിരുന്നു. സച്ചിന്‍ തെറ്റുകളില്‍നിന്നും മടങ്ങിവരും എന്ന വിശ്വാസത്തിലാണ് അവള്‍. എന്നാല്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതോടെ ഇരുവരും ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചു. പക്ഷെ സുമിത്രയുടെ വീട്ടുകാരില്‍ ചിലരും, സുമിത്രയുടെ സുഹൃത്തായ രോഹിത്തും ചേര്‍ന്ന് ശീതളിനേയും സച്ചിനേയും രക്ഷിച്ച് വീട്ടിലെത്തിക്കുകയാണ്.

Latest Videos

ALSO READ : 'മമ്മൂക്ക താമസിക്കുന്ന പങ്കജ് ഹോട്ടലില്‍ താമസിക്കണമെന്നായിരുന്നു അന്നത്തെ ആഗ്രഹം'; ഓര്‍മ്മ പങ്കുവച്ച് വിക്രം

തിരുവോണ നാളിലെ ആഘോഷത്തിനിടെയാണ് ശീതളിനെ കാണാതായത്. വീട്ടിലെത്തുന്ന ശീതളിനേയും സച്ചിനേയും എല്ലാവരും പ്രശ്‌നക്കാരായാണ് കാണുന്നത്. സച്ചിന് ചെയ്തുപോയ കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്നും, ഇനി മുന്നോട്ടുള്ള യാത്രയില്‍ നല്ലവനായി മാറുമെന്നും എല്ലാവരും മനസ്സിലാക്കുന്നതോടെ, ഓണസദ്യയില്‍ സച്ചിനേയും കൂട്ടാം എന്ന തീരുമാനത്തിലാണ് എത്തുന്നത്. എന്നാല്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന ഒരു ക്രിമിനലിനൊപ്പം ഓണമുണ്ണാന്‍ താന്‍ ഇല്ലായെന്നുപറഞ്ഞ് വേദിക വീട്ടില്‍നിന്നും ഇറങ്ങിപ്പോകുന്നുണ്ട്. ഇവിടെനിന്നും പോകുന്ന വേദിക പോലീസിനെ വിവരം അറിയിക്കുമോ എന്നാണ് പ്രേക്ഷകരുടെ സംശയം. കൂടാതെ തന്റെ മകളൊന്നിച്ച് മരിക്കാനും മറ്റും പോയ സച്ചിനെ സുമിത്ര അംഗീകരിക്കുമോ എന്നും പ്രേക്ഷകര്‍ക്ക് സംശയമുണ്ട്.

click me!