വിവാഹമോചന ശേഷം ഡിപ്രഷൻ, മക്കളെ സേഫാക്കണം, പിന്നാലെ തീർത്ഥാടനം; ഒടുവിൽ ദിവ്യയും ക്രിസും ഒന്നിച്ചു

By Web TeamFirst Published Oct 31, 2024, 1:41 PM IST
Highlights

കഴിഞ്ഞ ദിവസം ആയിരുന്നു ദിവ്യയുടെയും ക്രിസിന്‍റെയും വിവാഹം. 

ഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ആഘോഷിച്ച വിവാഹം ആയിരുന്നു നടൻ ക്രിസ് വേണു​ഗോപാലിന്റെയും നടി ദിവ്യ ശ്രീധറിന്റെയും. പത്തരമാറ്റ് എന്ന സീരിയലിലെ പരിചയം വിവാഹത്തിൽ കലാശിക്കുക ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത താര വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ തുറന്നു പറയുകയാണ് ക്രിസും ദിവ്യയും. 

ക്രിസുമായുള്ള പരിചയത്തെ കുറിച്ച് ദിവ്യ പറഞ്ഞത്, "ഏട്ടനെ മുൻപരിചയം ഒന്നും ഉണ്ടായിരുന്നില്ല. പത്തരമാറ്റ് സീരിയലിൽ മൂന്ന് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ആദ്യമായി സെറ്റിൽ പോകുന്നതിന്റെ പേടിയൊക്കെ ഉണ്ടായിരുന്നു. ഏട്ടനോട് ആദ്യമൊന്നും ഞാൻ മിണ്ടിയിരുന്നില്ല. ഏട്ടന്റെ കസിനും കൂടി ഉണ്ട്. ചേട്ടൻ താടി വളർത്തിയത് എന്തുകൊണ്ടെന്ന് അറിയാൻ ആകാംക്ഷ ഉണ്ടായിരുന്നു. കസിൻ വഴി കുറച്ച് കാര്യങ്ങളൊക്കെ അറിഞ്ഞു. ഷൂട്ടിന്റെ മൂന്നാം നാൾ ഒരു പാട്ട് പാടി തരോന്ന് ചോദിച്ചു. ആ പാട്ട് അയച്ചു കൊടുക്കാനായി ആണ് നമ്പർ വാങ്ങിക്കുന്നത്. പിന്നെ എനിക്ക് കുറച്ച് ഫാമിലി പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി വിവാഹ മോചിതയാണ്. അതിന്റേതായ പ്രശ്നങ്ങളും ഉണ്ടായി. ഏട്ടൻ മോട്ടിവേഷൻ ക്ലാസ് എടുക്കുമെന്ന് അറിയാം. അങ്ങനെ ഞാൻ സംസാരിച്ചു. എന്റെ സമ്പാദ്യം മക്കളാണ്. അവരെ ഇന്നും ഞാൻ ചേർത്ത് പിടിക്കുന്നുണ്ട്. മക്കളെ സേഫ് ആക്കിയിട്ട് എവിടെയെങ്കിലും പോയി മരിച്ചാൽ മതി എന്നായിരുന്നു. ഡിവോഴ്സ് ആയിട്ട് എട്ട് വർഷം. ഞാൻ എങ്ങനെ ജീവിച്ചു. എങ്ങനെ മക്കളെയും കൊണ്ട് ജീവിക്കുന്നെന്ന ആരും ചോദിച്ചില്ല. ഇതെല്ലാം ഞാൻ ഏട്ടനോട് പറഞ്ഞു. ഡിപ്രഷൻ മൂലം ദിവസവും ഞാൻ കരയുമായിരുന്നു. ഏട്ടനുമായി സംസാരിക്കുമ്പോൾ എനിക്ക് സമാധാനം കിട്ടി. കസിനാണ് ഏട്ടന്റെ ഭാ​ര്യയുടെ സ്ഥാനത്ത് വരാൻ താല്പര്യമുണ്ടോന്ന് ചോദിച്ചത്. ഞാൻ ഞെട്ടിപ്പോയി. ഞാൻ അത്ര പഠിച്ച ആളൊന്നും അല്ല. പക്ഷേ പുള്ളി പല മേഖലയിലും പ്രവർത്തിക്കുന്ന ആളുമാണ്. തമാശ പറയുവാണോന്നാണ് അവരോട് ചോദിച്ചത്. അങ്ങനെയാണ് മോളോട് ചോദിക്കുന്നത്. അവൾ ഒറ്റയടിക്ക് സമ്മതിക്കാൻ പറഞ്ഞു. നമ്മളിങ്ങനെ എത്ര നാൾ കഴിയും എന്ന് ചോദിച്ചു", എന്നാണ്. 

Latest Videos

എതിരാളികൾ വരട്ടെ, കളക്ഷനിൽ ഒന്നൊന്നര 'പണി'യുമായി ജോജു മുന്നോട്ട്; ഇതുവരെ നേടിയത്

"മക്കളെ സേഫ് ആക്കി കഴിഞ്ഞ് എനിക്ക് എവിടെ എങ്കിലും തീർത്ഥാടനത്തിന് പോകണമെന്നാണ് ദിവ്യ എന്നോട് പറഞ്ഞത്. എനിക്ക് വേറെ ഒന്നും വേണ്ട. എനിക്ക് തീർത്ഥാടനം ഇഷ്ടമാണ്. ഡ്രൈവറെ വേണമെങ്കിൽ പറഞ്ഞോ എന്ന് ഞാനും മറുപടി പറഞ്ഞു. അങ്ങനെ ഡ്രൈവറാവണോ കൂടെ യാത്ര ചെയ്യുന്ന ആളാകണോന്ന് തീരുമാനം എടുത്ത് രണ്ട് ദിവസത്തിലാണ്", എന്ന് ക്രിസ് വേണു​ഗോപാലും മറുപടി നൽകി. വിവാഹ ശേഷം ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇവരുടെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!