ജാക്ക് ഒടുവില്‍ കടലിലേക്ക് മുങ്ങുന്ന രംഗത്തില്‍ അടക്കം റോസായി അഭിനയിച്ച കേറ്റ് വിൻസ്‌ലെറ്റ് ഈ കോട്ടാണ് ധരിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്ക്: ലോക ചലച്ചിത്രങ്ങളിലെ എണ്ണം പറഞ്ഞ ക്ലാസിക് സിനിമകളില്‍ ഒന്നാണ് ടൈറ്റാനിക്. ഈ ചിത്രത്തില്‍ നായികയായ കേറ്റ് വിൻസ്‌ലെറ്റ് ധരിച്ചിരുന്ന ഓവർകോട്ട് ലേലത്തിന് വെച്ചിരിക്കുകയാണ്. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ഇതിന് ഒരു ലക്ഷം ഡോളറിലധികം വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1997-ലെ സിനിമയുടെ മുങ്ങുന്ന സീക്വൻസുകളിൽ നടി ധരിച്ച ഓവര്‍കോട്ടാണ് ഇപ്പോള്‍ ലേലത്തില്‍ വച്ചിരിക്കുന്നത്.
ജാക്ക് ഒടുവില്‍ കടലിലേക്ക് മുങ്ങുന്ന രംഗത്തില്‍ അടക്കം റോസായി അഭിനയിച്ച കേറ്റ് വിൻസ്‌ലെറ്റ് ഈ കോട്ടാണ് ധരിച്ചിരിക്കുന്നത്. ലേല സ്ഥാപനമായ ഗോൾഡിൻ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെൻ ഗോൾഡിൻ പറയുന്നത് അനുസരിച്ച് ഈ ഓവര്‍ക്കോട്ടിന് ഒരുലക്ഷം ഡോളറില്‍ (ഏതാണ്ട് 83 ലക്ഷം രൂപ) കൂടുതല്‍ വിളി പോയേക്കും. വെള്ളിയാഴ്ച രാത്രി വരെ അഞ്ച് വ്യക്തികൾ ബിഡ് നടത്തിക്കഴിഞ്ഞു. ഇതുവരെ ഉയര്‍ന്ന തുക 34,000 ഡോളറാണ്
അതേ സമയം ഇപ്പോള്‍ ലേലത്തില്‍ വച്ച കോട്ടില്‍ ചിത്രീകരണ വേളയിൽ ഉണ്ടായ വെള്ളത്തിന്റെ പാടുകൾ ഇപ്പോഴും അതുപോലെയുണ്ട് എന്നതാണ് ശ്രദ്ധേയം. ജെയിംസ് കാമറൂൺ ചിത്രത്തിലെ അഭിനയത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നേടിയ ഡെബോറ ലിൻ സ്കോട്ട് കറുത്ത എംബ്രോയ്ഡറി ഉപയോഗിച്ചാണ് പിങ്ക് കമ്പിളി ഓവർകോട്ട് ഉണ്ടാക്കിയിരിക്കുന്നത്.
"ടെറ്റാനിക് ചിത്രത്തിലെ ഏറ്റവും വൈകാരികമായ നിമഷത്തില്‍ റോസ് ധരിച്ചിരുന്ന നീളമുള്ള ഈ കമ്പിളി ഓവർകോട്ട് അന്നത്തെകാലത്തെ ഫാഷനെ സൂചിപ്പിക്കുന്നതാണ്" ലേല സ്ഥാപനം അതിന്റെ വെബ്‌സൈറ്റിൽ പറയുന്നു. ഇത്തരം വസ്തുക്കള്‍ മുന്‍പും വലിയ തുകയ്ക്ക് ലേലം ചെയ്ത സ്ഥാപനമാണ് ഗോൾഡിൻ. ഇവരുടെ പല വസ്തുക്കളുടെ ലേലങ്ങളും ഒരു മില്ല്യണ്‍ ഡോളറിന് മുകളില്‍ പോയിട്ടുണ്ട്. ടൈറ്റാനിക് സിനിമയുടെ ഒരു വലിയ പ്രേമിയായിരിക്കും ഇത്തരം ഒരു വസ്തുവാങ്ങുക എന്നാണ് ലേലം നടത്തുന്ന സ്ഥാപനം പറയുന്നത്.
അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം; പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന