'ട്രെയിൻ റിവ്യൂവിന് ചെലവ് ഒരു ലക്ഷത്തിന് മേലെ'; ബജറ്റ് അവതരിപ്പിച്ച് കാർത്തിക് സൂര്യ

By Web Team  |  First Published Nov 3, 2024, 10:37 PM IST

ടിക്കറ്റ് ചെലവ് മാത്രം 11,384 രൂപയാണ് ആയതെന്ന് കാര്‍ത്തിക്


വീഡിയോ ചെയ്യുന്ന കാര്യത്തില്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്ന വ്‌ളോഗര്‍ ആണ് കാര്‍ത്തിക് സൂര്യ. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തവും മികച്ചതുമാക്കാന്‍ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കേരളത്തിലെ ടൂറിസ്റ്റ് സ്പോട്ടുകൾ കോർത്തിണക്കി താരം പങ്കുവെച്ച 60 സെക്കന്റ് വീഡിയോ വൻ ഹിറ്റായിരുന്നു. പിന്നാലെയാണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കൂടിയ ട്രെയിനിലുള്ള യാത്രാ പരീക്ഷണത്തിന് താരം മുതിർന്നത്.

യാത്ര പൂർത്തിയാക്കി നാട്ടിൽ എത്തിയ കാര്‍ത്തിക് അതിന് ആവശ്യമായ മുഴുവൻ ചെലവുകളും പങ്കുവച്ചിരിക്കുകയാണ്. കെടിഎടിആർ ബജറ്റ് എന്ന് പറഞ്ഞാണ് താരം ചെലവുകൾ വിവരിക്കുന്നത്. യാത്ര കഴിഞ്ഞ് വീട്ടിൽ വന്ന് കിടന്ന് ഉറങ്ങി എണീറ്റപ്പോൾ പോയ എനർജി മുഴുവൻ തിരിച്ച് വന്നുവെന്നാണ് കാർത്തിക് പറയുന്നത്. കാർത്തിക്കും ക്യാമറാമാനും മാത്രമായിരുന്നു യാത്രയ്ക്ക് ഉണ്ടായിരുന്നത്. കന്യാകുമാരി മുതൽ അസമിലെ ഡിബ്രുഗഡ് വരെ പോകുന്ന ട്രെയിനിലായിരുന്നു ഇവരുടെ യാത്ര. അസാമിൽ നിന്ന് മേഘാലയയിലേക്കും തിരികെ അസമിലേക്കും അവിടെ നിന്ന് ഫ്ലൈറ്റിന് ഹൈദരാബാദ് വഴി കൊച്ചിയിലെത്തുകയുമായിരുന്നു.

Latest Videos

undefined

സെക്കന്റ് എസിയിലും തേർഡ് എസിയിലും രണ്ട് ടിക്കറ്റ് വീതം ബുക്ക്‌ ചെയ്തിരുന്നു. ടിക്കറ്റ് ചെലവ് മാത്രം 11,384 രൂപയാണ് ആയത്. തുടർന്ന് ബൈക്കിനും കാറിനുമെല്ലാമായി യാത്ര ചെലവ് മാത്രം 65,412 രൂപയാണ്. ഭക്ഷണത്തിനു വളരെ കുറവ് മാത്രമാണ് ചെലവായതെന്ന് താരം പറയുന്നു. വളരെ ചെലവ് കുറക്കാവുന്ന പല കാര്യങ്ങളും അല്പം കൈയയച്ച് ചെലവാക്കിയതയും കാർത്തിക് സൂചിപ്പിക്കുന്നുണ്ട്. യാത്രയ്ക്കും യാത്ര ഒരുക്കങ്ങളുമുൾപ്പെടെ രണ്ടുപേർക്ക് ആകെ മൊത്തം ചെലവായത് 1,38,631 രൂപയാണ്.

കുറച്ച് കൂടി പ്ലാൻ ചെയ്താൽ ബജറ്റ് വളരെ കുറക്കാമെന്ന് താരം കൂട്ടിച്ചേർക്കുന്നു. വീഡിയോ എടുക്കുക എന്ന ഉദ്ദേശമായതിനാലാണ് ഇത്രയും ചെലവ് വന്നതെന്നും കാർത്തിക് സൂര്യ പറയുന്നു. ട്രിപ്പിന്റെ റിവ്യൂ വീഡിയോ പിന്നാലെ തന്നെ ഉണ്ടാകുമെന്നും താരം അറിയിച്ചിട്ടുണ്ട്.

ALSO READ : ഇതാണ് 'സെക്രട്ടറി അവറാന്‍'; ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ 'റൈഫിള്‍ ക്ലബ്ബി'ല്‍ ദിലീഷ് പോത്തന്‍

click me!