മോദിയെ തന്‍റെ കോമഡി ഷോയിലേക്ക് ക്ഷണിച്ച് കപില്‍ ശര്‍മ്മ; മറുപടി ഇതായിരുന്നു

By Web Team  |  First Published Mar 11, 2023, 9:22 PM IST

ബോളിവുഡ് താരങ്ങളും, ദക്ഷിണേന്ത്യന്‍ സിനിമ താരങ്ങളും  സിനിമകളുടെ പ്രചരണത്തിനായി എത്തുന്ന ഇന്ത്യയിലെ തന്നെ വലിയ പ്രൈം ടൈം ഷോയാണ് കപിൽ ഷോ. 


ദില്ലി: തന്‍റെ കോമഡി ചാറ്റ് ഷോയായ കപിൽ ശർമ്മ ഷോയിൽ അതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരിക്കൽ ക്ഷണിച്ചതായി നടനും ഹാസ്യനടനുമായ കപിൽ ശർമ്മ. അന്ന് നേരിട്ട് പ്രധാനമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചുവെന്നാണ് കപില്‍ ശര്‍മ്മ പറയുന്നത്. തന്‍റെ ഷോയിലേക്ക് ഇല്ലെന്ന് പ്രധാനമന്ത്രി ഉറച്ച് പറഞ്ഞില്ലെന്നും കപില്‍ ശര്‍മ്മ പറയുന്നു. പ്രധാനമന്ത്രി തന്‍റെ ഷോയിലേക്കുള്ള ക്ഷണത്തില്‍ ഒരു പുനർവിചിന്തനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു ദിവസം ഷോയിൽ വരുമെന്നും കപില്‍ ശര്‍മ്മ പ്രതീക്ഷ വയ്ക്കുന്നുണ്ട്. 

ബോളിവുഡ് താരങ്ങളും, ദക്ഷിണേന്ത്യന്‍ സിനിമ താരങ്ങളും  സിനിമകളുടെ പ്രചരണത്തിനായി എത്തുന്ന ഇന്ത്യയിലെ തന്നെ വലിയ പ്രൈം ടൈം ഷോയാണ് കപിൽ ഷോ. ഇതില്‍ രാഷ്ട്രീയ നേതാക്കളും, കായിക താരങ്ങളും എല്ലാം അതിഥികളായി എത്താറുണ്ട്. ഇയിടെ ആജ് തക്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രിക്ക് ആതിഥ്യം വഹിക്കാൻ താൽപ്പര്യമുണ്ടെന്ന് കപിൽ വെളിപ്പെടുത്തിയത്.

Latest Videos

പ്രധാനമന്ത്രി മോദിയെ ഒരിക്കല്‍ നേരിട്ട് കണ്ടപ്പോഴാണ് അദ്ദേഹത്തെ ക്ഷണിച്ചത്. സാർ ഞങ്ങളുടെ ഷോയിൽ വരൂ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അപ്പോള്‍ തന്നെ വരാന്‍ പറ്റില്ലെന്ന് പറഞ്ഞില്ല, 'ഇപ്പോൾ എനിക്കെതിരായവര്‍ തന്നെ ഒരുപാട് കോമഡി ചെയ്യുന്നുണ്ട്' എന്നാണ് അദ്ദേഹം പറഞ്ഞത്. ഷോയില്‍ വരില്ലെന്ന് നേരിട്ട് പറയാത്തതിനാല്‍ അദ്ദേഹത്തെ ഞാന്‍ എന്‍റെ ഷോയില്‍ പ്രതീക്ഷിക്കുന്നുണ്ട് - കപില്‍ ശര്‍മ്മ അഭിമുഖത്തില്‍ പറഞ്ഞു. 

ജനുവരിയിൽ മുംബൈയിലെ സിനിമാ മ്യൂസിയത്തിന്‍റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി സിനിമാ മേഖലയിലെ ആളുകളുമായി ഒരു കൂടികാഴ്ച നടത്തിയിരുന്നു. നിരവധി തമാശകൾ അദ്ദേഹം പറഞ്ഞതായി കപിൽ വെളിപ്പെടുത്തി. സിനിമ ലോകത്തെ പ്രമുഖര്‍ തന്നെ അദ്ദേഹത്തിന്‍റെ നര്‍മ്മം ആസ്വദിച്ചതാണ്. അത് എന്‍റെ പരിപാടിയിലൂടെ ലോകം കാണേണ്ടതുണ്ടെന്ന് എനിക്ക് അഭിപ്രായമുണ്ട്. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ എന്‍റെ ഷോയിലേക്ക് ക്ഷണിച്ചുകൊണ്ടെയിരിക്കും. ചിരിയും തമാശയും ഉള്ള ഒരു മുഖം പ്രധാനമന്ത്രിക്കുണ്ട് അത് ലോകം അറിയണം - കപില്‍ പറഞ്ഞു.

സിനിമയില്‍ വന്ന് 22 കൊല്ലമായി; ഇപ്പോഴാണ് തുല്യ വേതനം കിട്ടിയത്: തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

ഷാരൂഖ് ഖാന്‍റെ ബംഗ്ലാവില്‍ ആ രണ്ടുപേര്‍ ഒളിച്ചിരുന്നത് 8 മണിക്കൂർ; അവരെ കണ്ട് എസ്ആര്‍കെ ഞെട്ടി.!

click me!