'കങ്കണയോട് ഫ്ളേര്‍ട്ട് ചെയ്യാന്‍ പോയി സല്‍മാന്‍ ദയനീയമായി പരാജയപ്പെട്ടു': വീഡിയോ വൈറലായി

By Web Team  |  First Published Oct 23, 2023, 12:10 PM IST

ഈ വീഡിയോയില്‍ സല്‍മാന്‍ വേദിയില്‍ എത്തും മുന്‍പേ വേദിയില്‍ എത്തി കങ്കണ സ്വയം സ്വാഗതം ചെയ്യുന്നതും പിറകെ സല്‍മാന്‍ വരുന്നതും കാണിക്കുന്നുണ്ട്. 


മുംബൈ: ബിഗ്ബോസ് ഹിന്ദി പുരോഗമിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനാണ് ബിഗ്ബോസ് ഹിന്ദിയുടെ അവതാരകന്‍. രണ്ടാം ആഴ്ചയിലേക്ക് കടക്കുന്ന ബിഗ്ബോസ് ഹിന്ദിയുടെ വീക്കെന്‍റ് എപ്പിസോഡില്‍ അതിഥിയായി എത്തിയത് നടി കങ്കണയാണ്. തേജസ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് കങ്കണ ബിഗ്ബോസ് വേദിയില്‍ എത്തിയത്.

മുന്‍പ് ബോളിവുഡ് ഖാന്‍മാര്‍ക്കെതിരെ അടക്കം സോഷ്യല്‍ മീഡിയ യുദ്ധം നടത്തിയ കങ്കണ വളരെ കൂളായിട്ടാണ് ഞായറാഴ്ച ടിവിയില്‍ കാണിച്ച എപ്പിസോഡില്‍ എത്തിയത്. ടിവി എപ്പിസോഡിന് മുന്‍പ് തന്നെ ഷോയുടെ പ്രമോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Latest Videos

ഈ വീഡിയോയില്‍ സല്‍മാന്‍ വേദിയില്‍ എത്തും മുന്‍പേ വേദിയില്‍ എത്തി കങ്കണ സ്വയം സ്വാഗതം ചെയ്യുന്നതും പിറകെ സല്‍മാന്‍ വരുന്നതും കാണിക്കുന്നുണ്ട്. ഇപ്പോള്‍ സല്‍മാനും കങ്കണയും തമ്മിലുള്ള ചില സംഭാഷണങ്ങളാണ് വൈറലാകുന്നത്.

‘ഏതെങ്കിലും സഹപ്രവര്‍ത്തകന്‍ നിങ്ങളോട് ഫ്‌ളേര്‍ട്ട് ചെയ്യാന്‍ വന്നാല്‍ എന്ത് ചെയ്യും?’ എന്നാണ് സല്‍മാന്‍ ഖാന്‍ കങ്കണയോട് ചോദിച്ചത്. ഇതിന് രസകരമായിരുന്നു കങ്കണയുടെ മറുപടി.  "നിങ്ങളെ പോലൊരു സുന്ദരന്‍ വന്ന് ഫ്ളേര്‍ട്ട് ചെയ്യുകയാണെങ്കില്‍ ഞാന്‍ ഒരു വട്ടം ചിന്തിക്കും.അയാളുടെ ഫ്ളേര്‍ട്ടിംഗ് കഴിവ് കണ്ടതിന് ശേഷം തീരുമാനിക്കും എന്ത് പറയണമെന്ന്. താങ്കള്‍ ഒന്ന് ശ്രമിച്ചു നോക്കൂ, എല്ലാ പെണ്‍കുട്ടികളും താങ്കളുടെ ഫ്‌ളേര്‍ട്ടിംഗ് സ്‌കില്‍ എങ്ങനെയാണെന്ന് അറിയാന്‍ കാത്തുനില്‍ക്കുന്നുണ്ട്"

തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ "നിങ്ങള്‍ ഇപ്പോള്‍ നല്ല സുന്ദരിയാണ്, 10 വര്‍ഷത്തിന് ശേഷം എന്തു ചെയ്യും” എന്നാണ് സല്‍മാന്‍ പറയുന്നത്. പിന്നീട് ഇരുവരും ചിരിക്കുന്നുണ്ട്. അതിന് ശേഷം ഒരു ഗാനത്തിന് സല്‍മാനും കങ്കണയും ചുവടും വയ്ക്കുന്നുണ്ട്. 

എന്തായാലും ബിഗ്ബോസ് പ്രമോ ഏറെ വൈറലായിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പര്‍താരങ്ങളെ വിറപ്പിച്ച കങ്കണ അത്തരത്തില്‍ ഒരു സൂപ്പര്‍താരത്തിനൊപ്പം ഫ്ളേര്‍ട്ട് എന്നൊക്കെ പറഞ്ഞ് സമയം ചിലവാക്കിയത് ശരിയായില്ല എന്നാണ് കങ്കണയുടെ ഫാന്‍സ് ചിലര്‍ അഭിപ്രായപ്പെടുന്നത്. അതേ സമയം കങ്കണയോട് ഫ്ളേര്‍ട്ട് ചെയ്യാന്‍ പോയി സല്‍മാന്‍ ദയനീയമായി പരാജയപ്പെട്ടുവെന്നാണ് മറ്റൊരു കമന്‍റ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ColorsTV (@colorstv)

വമ്പന്‍ പ്രഖ്യാപനവുമായി മമ്മൂട്ടി കമ്പനി നാളെ രാവിലെ എത്തും.!

'തല, പടക്കം ബഷീര്‍, മുള്ളൻ ചന്ദ്രപ്പന്‍..വന്‍ ലുക്കില്‍ എല്ലാരും ഉണ്ടല്ലോ': 'സുശീലനിട്ട' എഐ വീഡിയോ വൈറല്‍.!

click me!