ചക്കപ്പഴത്തിൽ നിന്ന് മാറി നിൽക്കുന്നതിനെക്കുറിച്ചായിരുന്നു കൂടുതൽ ചോദ്യങ്ങളും. എന്താണ് കുറച്ച് നാളായി ചക്കപ്പഴത്തില്‍ ഇല്ലാത്തത് എന്ന ചോദ്യത്തിന് ഒരു സിനിമ ചെയ്യുകയായിരുന്നു. ഉടനെ തന്നെ ചക്കപ്പഴത്തില്‍ ജോയിന്‍ ചെയ്യുമെന്ന് അശ്വതി വ്യക്തമാക്കുന്നുണ്ട്.
കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെയായിരുന്ന അശ്വതി പിന്നീട് അവതാരകയും അഭിനേത്രിയുമായി മാറുകയായിരുന്നു. ഇതിന് പുറമെ എഴുത്തുകാരിയെന്ന നിലയിലും അശ്വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അശ്വതിയുടെ ഏറ്റവും പുതിയ പുസ്തകമായ കാളി ഈയ്യടുത്താണ് പബ്ലിഷ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി തന്നെ ഇടപെടുന്ന വ്യക്തിയാണ് അശ്വതി. തന്റെ മക്കളെക്കുറിച്ചും പാരന്റിംഗിനെക്കുറിച്ചുമെല്ലാം അശ്വതി സംസാരിക്കാറുണ്ട്. അശ്വതിയുടെ യൂട്യൂബ് ചാനലും പ്രശ്‌സതമാണ്.
ഇപ്പോഴിതാ അശ്വതി ഇൻസ്റ്റഗ്രാമിൽ പങകുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മക്കളായ കമലയും പത്മയുമാണ് വീഡിയോയിലെ താരങ്ങൾ. മൂത്ത മകൾ പത്മയെ ഡാൻസ് മാഷ് പഠിപ്പിക്കുന്നതും ഇതെല്ലാം കണ്ട് ഡാൻസ് പഠിക്കാനിറങ്ങിയ കുഞ്ഞ് കമലയുമാണ് ആരാധകരെ ചിരിപ്പിക്കുന്നത്. കമല ചേച്ചിയുടെ ഡാൻസ് ക്ലാസിൽ ചേരാൻ തീരുമാനിച്ചെന്നും സാറിന് അവളെക്കൂടെ നോക്കാൻ ക്ഷമയുണ്ടാവട്ടെയെ്നുമാണ് വീഡിയോ പങ്കുവെച്ച് അശ്വതി കുറിച്ചത്. പത്മ താളത്തിനൊത്ത് കളികക്കുമ്പോൾ ഒരു ബന്ധവുമില്ലാതെയാണ് കമലയുടെ ഡാൻസ്. നല്ല രസമായിടട്ടുണ്ടെന്നാണ് ആരാധകരുടെ കമൻറുകൾ.
അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് അശ്വതി നൽകിയ ഉത്തരങ്ങൾ വൈറലായിരുന്നു. ചക്കപ്പഴത്തിൽ നിന്ന് മാറി നിൽക്കുന്നതിനെക്കുറിച്ചായിരുന്നു കൂടുതൽ ചോദ്യങ്ങളും. എന്താണ് കുറച്ച് നാളായി ചക്കപ്പഴത്തില്‍ ഇല്ലാത്തത് എന്ന ചോദ്യത്തിന് ഒരു സിനിമ ചെയ്യുകയായിരുന്നു. ഉടനെ തന്നെ ചക്കപ്പഴത്തില്‍ ജോയിന്‍ ചെയ്യുമെന്ന് അശ്വതി വ്യക്തമാക്കുന്നുണ്ട്. കാളി എന്തിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ സ്ത്രീകളെക്കുറിച്ചുള്ള കഥകളെന്നായിരുന്നു അശ്വതിയുടെ മറുപടി. പെട്ടെന്ന് ചക്കപ്പഴത്തിലേക്ക് തിരിച്ചു വരൂവെന്നും ആശയെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും പറഞ്ഞയാളോട് ഉടനെ വരമെന്നാണ് അശ്വതി പറഞ്ഞത്.
എഴുത്തുകാരി, അവതരാക, നടി, ആരാണ് നിങ്ങള്‍? എന്ന ചോദ്യത്തിന് മറ്റെന്തിനേക്കാളും അടുത്തിരിക്കുന്നത് എഴുത്തുകാരിയോടാണ് എന്നും അശ്വതി മറുപടി നൽകുന്നുണ്ട്.
മുന്‍ ഭാര്യയുടെ പടം, ഭാര്യപിതാവ് പ്രധാന താരം; ട്രെയിലറിനോട് ധനുഷ് പ്രതികരിച്ചത് ഇങ്ങനെ