'പ്രണവിനെ പറ്റി ചോദിക്കല്ലേ പ്ലീസ്, മടുത്തു': കൈകൂപ്പി കല്യാണി

By Web Team  |  First Published Nov 12, 2023, 12:42 PM IST

ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖങ്ങളിലാണ് നടി. ഇപ്പോള്‍ ഒരു പ്രമോഷന്‍ വീഡിയോയാണ് വൈറലാകുന്നത്. 


കൊച്ചി: കല്യാണി പ്രിയദര്‍ശന്‍ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രം 'ശേഷം മൈക്കില്‍ ഫാത്തിമ' നവംബര്‍ 17ന് തിയേറ്ററുകളിലേക്കെത്തും. നേരത്തെ നിശ്ചയിച്ച റിലീസ് തീയതി സാങ്കേതികമായ ചില കാരണങ്ങളാലാണ് നവംബര്‍ പതിനേഴിലേക്ക് മാറ്റിയത്. മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. '

ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖങ്ങളിലാണ് നടി. ഇപ്പോള്‍ ഒരു പ്രമോഷന്‍ വീഡിയോയാണ് വൈറലാകുന്നത്. പ്രണവ് മോഹന്‍ലാലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന കല്യാണിയാണ് അഭിമുഖത്തില്‍. . പ്രണവ് എന്ന് പേര് പറഞ്ഞപ്പോള്‍ തന്നെ ചോദിക്കല്ലെയെന്ന് കൈകൂപ്പി കല്യാണി പറയുകയായിരുന്നു.

Latest Videos

‘കല്യാണിയെ കാണുമ്പോള്‍ കൂടുതലായിട്ട് വരുന്ന ചോദ്യങ്ങള്‍ ആയിരിക്കും അച്ഛന്‍, അമ്മ, പ്രണവ്..’ എന്ന് അവതാരക പറഞ്ഞപ്പോള്‍ തന്നെ കൈകൂപ്പികൊണ്ട് പ്രണവിനെ പറ്റി ചോദിക്കല്ലേ പ്ലീസ്, മടുത്തു എന്ന് കല്യാണി പറയുകയായിരുന്നു.

ഫുട്ബാള്‍ കമന്റേറ്ററായാണ് കല്യാണി ‘ശേഷം മൈക്കില്‍ ഫാത്തിമ’ ചിത്രത്തിലെത്തുന്നത്. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുതുമയുള്ള ചിത്രമായിരിക്കുമിതെന്നാണ് വിലയിരുത്തൽ. അതേ സമയം റെഡ് എഫ്എമ്മിന്‍റെ അഭിമുഖത്തില്‍ ജീവിതത്തില്‍ കേട്ട  ഗോസിപ്പ് പ്രണവുമായി ചേര്‍ത്താണ് എന്ന് കല്യാണി പറയുന്നു.

മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളില്‍ പ്രണവും കല്യാണിയും ജോടിയായി എത്തിയിരുന്നു. ഇരുവരുടെയും കെമിസ്ട്രി ഏറെ ചര്‍ച്ചയായിരുന്നു. 

അതേ സമയം  കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് ശേഷം മൈക്കില്‍ ഫാത്തിമയില്‍' മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.വിജയ് ചിത്രം ലിയോ, ജവാന്‍, ജയ്‌ലര്‍ എന്നീ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കില്‍ ഫാത്തിമ. 

15.24 കോടി വിലയുള്ള ഫ്ലാറ്റുകള്‍ വിറ്റ് നടന്‍ രണ്‍വീര്‍ സിംഗ്

'ബംഗ്ലാദേശ് ദേശീയ കവിയുടെ കവിത വികൃതമാക്കി': എആര്‍ റഹ്മാനെതിരെ പ്രതിഷേധം.!

click me!