തെന്നിന്ത്യയിലെ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ ലൈംഗിക പീഡനക്കേസിൽ കുടുങ്ങി. ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്ന് തെലുങ്ക് ഫിലിം ചെമ്പർ ഓഫ് കോമേഴ്സ് അന്വേഷണം ആരംഭിച്ചു.
ചെന്നൈ: സിനിമ മേഖലയില്‍ സ്ത്രീകൾ നേരിടുന്ന കാര്യമായ വിവേചനവും ചൂഷണവും വെളിപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമാ വ്യവസായം ഉലയുമ്പോൾ. മറ്റ് സിനിമാ മേഖലകളിലും റിപ്പോർട്ടിന്‍റെ അനുരണങ്ങള്‍ ഉണ്ടാകുകയാണ്.
തെന്നിന്ത്യയിലെ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ജാനി ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഒരു സ്ത്രീയാണ് ഇയാൾക്കെതിരെ പരാതി നൽകിയതെന്ന് പോലീസ് റിപ്പോർട്ട് ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ്.
undefined
തെലുങ്ക് ഫിലിം ചെമ്പര്‍ ഓഫ് കോമേഴ്സ് രൂപീകരിച്ച ഇന്‍റേണല്‍ കമ്മിറ്റി പരാതി പരിശോധിച്ച് നടപടി എടുക്കും എന്നാണ് വിവരം. സിനിമ രംഗത്ത് നിന്നും വിലക്ക് അടക്കം പ്രതീക്ഷിക്കാം എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജാനിക്കൊപ്പം നേരത്തെ ജോലി ചെയ്തിരുന്ന പരാതിക്കാരി ഡാന്‍സ് മാസ്റ്റര്‍ക്കെതിരെ ലൈംഗികാതിക്രമവും പീഡനവും ആരോപിച്ചിരുന്നു. തെലങ്കാനയിലെ റായ്ദുർഗാം പോലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഞായറാഴ്ച രാത്രി കേസ് നർസിംഗി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
തെലുങ്ക്, തമിഴ് സിനിമകളിൽ ശ്രദ്ധേയനായ ജാനി, ധനുഷും നിത്യ മേനോനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തിരുച്ചിത്രമ്പലത്തിലെ (2022) “മേഗം കറുകത” എന്ന ചിത്രത്തിലെ നൃത്ത സംവിധാനത്തിന് മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. മൂന്ന് ഫിലിംഫെയർ അവാർഡുകൾ സൗത്ത്, മൂന്ന് സൈമ അവാർഡുകൾ എന്നിവയും നേടിയിട്ടുണ്ട്. കൂടാതെ വിവിധ ഭാഷകളില്‍ 100ന് അടുത്ത് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജാനിയുടെ ശ്രദ്ധേയമായ വര്‍ക്കുകള്‍ ജയിലറിലെ കാവലയ്യ (2023), വാരിസിലെ “രഞ്ജിതമേ”, “തീ ദളപതി”, ബീസ്റ്റിലെ “അറബിക് കുത്ത്” (2022), പുഷ്പയിലെ “ശ്രീവല്ലി” (2021) എന്നിവയാണ്.
'ഇത് ജയിലര്‍ അല്ല': വിശ്വസ്തനായ ആ വ്യക്തി 'വേട്ടൈയന്‍' റിവ്യൂ പറഞ്ഞു, രജനി ഫാന്‍സ് ആഘോഷത്തില്‍
ആദ്യം പറഞ്ഞത് നോ; പിന്നീടാണ് മനസിലായത് പണിയാകും; തീരുമാനം തിരുത്താന്‍ അജയ് ദേവഗണും സംഘവും