അർച്ചന സുശീലന്‍റെ മകന്‍റെ പേര് കേട്ട ആരാധകര്‍; 'കൊള്ളാമല്ലോ, നല്ല പേര്'.!

By Web Team  |  First Published Jan 10, 2024, 8:43 AM IST

കുഞ്ഞിന്റെ മുഖവും, പേരും വെളിപ്പെടുത്തി. 'അയാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം' എന്ന് പറഞ്ഞാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്.


കൊച്ചി: മാനസപുത്രി എന്ന സീരിയലിലെ വില്ലത്തി വേഷം ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് അര്‍ച്ചന. പിന്നീട് നിരവധി വേഷങ്ങള്‍ പല സീരിയലുകളിലായി ചെയ്തു. ഇടയ്ക്ക് കോമഡി ട്രാക്കിലേക്കും മാറിയിരുന്നു. ബിഗ്ഗ് ബോസ് ഷോ ആണ് അര്‍ച്ചനയുടെ കരിയറിലെ മറ്റൊരു മികച്ച നേട്ടം. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഒരു അമ്മയായി എന്ന സന്തോഷ വാര്‍ത്ത അര്‍ച്ചന സുശീലന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ഡിസംബര്‍ 28 ന് ഞങ്ങള്‍ ഒരു ആണ്‍ കുഞ്ഞിനാല്‍ അനുഗ്രഹീതരായി' എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. ഇപ്പോഴിതാ മകനെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് അര്‍ച്ചനയും ഭര്‍ത്താവ് പ്രവീണ്‍ നായരും. കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ കുടുംബ ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രവീണ്‍ നായരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

Latest Videos

കുഞ്ഞിന്റെ മുഖവും, പേരും വെളിപ്പെടുത്തി. 'അയാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം' എന്ന് പറഞ്ഞാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ദിവസങ്ങള്‍ മാത്രം പ്രായമെത്തിയ കുഞ്ഞിന്റെ മുഖം കണ്ട സന്തോഷത്തിലാണ് പ്രവീണ്‍ നായരുടെയും അര്‍ച്ചന സുശീലന്റെയും ഫോളോവേഴ്‌സ്.

ആശംസകള്‍ അറിയിച്ചും അഭിനന്ദനങ്ങള്‍ അറിയിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയിലാണ് ഇപ്പോള്‍ അര്‍ച്ചന. അവിടെ തന്നെയായിരുന്നു ഇരുവരുടെയും വിവാഹവും.

2021 ല്‍ ആണ് അര്‍ച്ചന സുശീലന്റെയും പ്രവീണ്‍ നായരുടെയും വിവാഹം കഴിഞ്ഞത്. കൊവിഡ് കാലത്ത് കാലിഫോര്‍ണിയയില്‍ വച്ചു നടന്ന വിവാഹമായതുകൊണ്ട് ബന്ധുക്കള്‍ക്കൊന്നും അധികം പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ലളിതമായി നടന്ന വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച്, അര്‍ച്ചന തന്നെയാണ് ആ സന്തോഷ വാര്‍ത്ത അറിയിച്ചത്. ആര്യ ബാബു എന്ന, ആര്യ ബഡായിയുടെ ആദ്യ ഭര്‍ത്താവ് രോഹിത് സുശീലിന്റെ സഹോദരി കൂടെയാണ് അര്‍ച്ചന സുശീലന്‍.

കൊല്ലത്ത് കലോത്സവ വേദിയില്‍ എത്തുന്ന മമ്മൂട്ടിക്ക് സമ്മാനിക്കുക 'സര്‍പ്രൈസ് പ്രതിമ'.!

യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം

click me!