ജാന്‍വി അമ്മ ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നവെന്ന് ജൂനിയര്‍ എന്‍ടിആര്‍, ഉടന്‍ പ്രതികരിച്ച് ജാന്‍വി

By Web Team  |  First Published Sep 17, 2024, 7:00 AM IST

ദേവരയിലെ ജാന്‍വിയുടെ ലുക്ക് ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ജൂനിയര്‍ എന്‍ടിആര്‍. ജാന്‍വിയുടെ ചില കോണുകളില്‍ ശ്രീദേവിയെ കാണാമെന്നും ജൂനിയര്‍ എന്‍ടിആര്‍.


മുംബൈ: ദേവര പാര്‍ട്ട് 1  ജാൻവി കപൂറിന്‍റെ കരിയറിലെ ആദ്യ തെലുങ്ക് ചിത്രമാണ്. ജൂനിയർ എൻടിആര്‍ നായകനായ ആക്ഷൻ ഡ്രാമ ചിത്രത്തില്‍ നായികയായണ് ബോളിവുഡ് സുന്ദരി എത്തുന്നത്. അടുത്തിടെ, ആനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയുമായി  ദേവരയുടെ വിശേഷങ്ങള്‍ പങ്കുവച്ച് ഒരു ചാറ്റ് ഷോ നടത്തിയിരുന്നു ജൂനിയർ എൻടിആർ. ഈ ചാറ്റ് ഷോയില്‍ സെയ്ഫ് അലി ഖാൻ, ജാൻവി കപൂർ, സംവിധായകൻ കൊരട്ടാല ശിവ എന്നിവരും പങ്കെടുത്തു. ഈ പ്രമോഷന്‍ പരിപാടിയില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മകളായ ജാന്‍വി ശ്രീദേവിയെ ഓര്‍മ്മിക്കുന്നു എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞത്. 

“ഞങ്ങൾ ജാന്‍വിയെ ലുക്ക് ടെസ്റ്റ് നടത്തിയ ഫോട്ടോഷൂട്ട് ഇപ്പോഴും ഓർക്കുന്നു. ഞങ്ങൾ പുറത്തുവിട്ട അവളുടെ ഈ ചിത്രം ഉണ്ടായിരുന്നു, അതില്‍ ജാന്‍വി ബോട്ടിൽ ഇരുന്നു ക്യാമറയിൽ നോക്കുന്ന രീതിയിലായിരുന്നു അത്. ജാന്‍വി ശരിക്കും ശ്രീദേവിയെപ്പോലെയായിരുന്നു. ചില കോണുകളിൽ, അവൾ ശ്രീദേവിയെപ്പോലെ തന്നെ കാണപ്പെടുന്നു. എന്നാല്‍ അത് ക്യാമറയില്‍ പകര്‍ത്താന്‍ സാധിച്ചോ എന്ന് അറിയില്ല. അത് അവളുടം ഭാഗത്തില്‍ അല്ലെങ്കിൽ അവൾ പുഞ്ചിരിക്കുന്ന രീതിയിലാണ് കിടക്കുന്നത്. അത് ശ്രീദേവിയുടെ സ്മരണ തിരികെ കൊണ്ടുവരുന്നു" ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.

Latest Videos

undefined

ഉടന്‍ തന്നെ ജാന്‍വി ഇതിന് മറുപടിയുമായി എത്തി. “ഇത് കേള്‍ക്കുന്നത്  എനിക്ക് വിചിത്രമായി തോന്നുന്നു. പക്ഷേ ഞാൻ തെലുങ്കിൽ അഭിനയിക്കുകയും സംസാരിക്കുകയും ചെയ്യുമ്പോൾ എനിക്ക് അത് കൂടുതൽ വീട്ടിലെത്തിയ ഒരു ഫീല്‍ വരുന്നുണ്ട്. അതിൽ അർത്ഥമുണ്ടോ എന്ന് എനിക്കറിയില്ല” ജാന്‍വി പറഞ്ഞു.

ജൂനിയർ എൻടിആർ ദേവരയിൽ ഇരട്ട വേഷം ചെയ്യുന്നു എന്നാണ് വിവരം. ദേവര, വരദ എന്നീ വേഷങ്ങളിലാണ് എന്‍ടിആര്‍ എത്തുന്നത്. സെയ്ഫ് അലി ഖാൻ കുസ്തി ഭൈരയെ അവതരിപ്പിക്കുമ്പോൾ ജാൻവി തങ്കമായി വേഷമിടുന്നു. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ടോം ഷൈൻ ചാക്കോ, നരേൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. വൻ പ്രതീക്ഷയാണ് ദേവര. ദേവരയുടെ റിലീസ് സെപ്‍തംബര്‍ 27നാണ്. ഇതിനകം അമേരിക്കയില്‍ പ്രീമിയറിന് 30000 ടിക്കറ്റുകള്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. ബുക്കിംഗ് അമേരിക്കയിലെ കുറച്ച് ഷോകളിലേക്കാണ് തുടങ്ങിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. എന്നിട്ടും ഏകദേശം ദേവര ഒമ്പത് കോടിയോളം മുൻകൂറായി നേടാനായി എന്നാണ് റിപ്പോര്‍ട്ട്.

'അദ്ദേഹത്തിന് അമ്മാവൻ കളി': ഷാജി എൻ കരുണിനെ രൂക്ഷമായി വിമർശിച്ച് നവാഗത സംവിധായകൻ സനോജ്

16 വര്‍ഷത്തെ കരിയറില്‍ ഇത് മൂന്നാം തവണ ആ നേട്ടം കരസ്ഥമാക്കി നാനി

click me!