വിപ്ലവകാരി ചെഗുവേര ബൊളീവിയന്‍ കാട്ടില്‍ കൊല്ലപ്പെട്ടതിന്‍റെ 56 വാര്‍ഷികത്തിലാണ് ജോയ് മാത്യു ചെഗുവേര പത്രം വായിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.
കൊച്ചി: നടന്‍ ജോയ് മാത്യുവിന്‍റെ ചെഗുവേര ദിനത്തിനോട് അനുബന്ധിച്ച പോസ്റ്റില്‍ നടന്‍റെ പഴയ പോസ്റ്റ് ഓര്‍മ്മിപ്പിച്ച് അദ്ദേഹത്തിന്‍റെ ഫോളോവേര്‍സ്. വിപ്ലവകാരി ചെഗുവേര ബൊളീവിയന്‍ കാട്ടില്‍ കൊല്ലപ്പെട്ടതിന്‍റെ 56 വാര്‍ഷികത്തിലാണ് ജോയ് മാത്യു ചെഗുവേര പത്രം വായിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. അതിന് അടിയിലാണ് കഴിഞ്ഞ ജൂണ്‍ 14ന് ഇട്ട പോസ്റ്റാണ് ഇടത് സൈബര്‍ സംഘങ്ങള്‍ അടക്കം വീണ്ടും ചര്‍ച്ചയാക്കുന്നത്.
അന്ന് ജോയ് മാത്യു എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു
ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ
ചെ ഗുവേര ജനിച്ച ദിവസം .വെറുതെയല്ല നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങൾ കൊടിമുതൽ അടിവരെയുള്ള തുണികളിൽ “ചെ “യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നത് ,ഞാനും ആ ലെവലിൽ ഉള്ള ആളാണെന്ന ധാരണയിൽ എന്റെ കമന്റ് ബോക്സിൽ വന്ന് കുറച്ചുകാലമായി കമ്മി കൃമികൾ കഞ്ചാവിന് വേണ്ടി വിലപിക്കുന്നത് !ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല -ഉള്ളത് പറയാമല്ലോ പിള്ളേരെ സത്യമായും എന്റടുത്ത് കഞ്ചാവില്ല;ബിജയന്റെ വാറ്റെ ഉള്ളൂ.
യുവജനചിന്തയിൽ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണല്ലോ !അതും വിശ്വസിച്ച് ആരാണ്ടൊക്കെയോ ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്നറിഞ്ഞു .
കേരളത്തിന്റെ വ്യാവസായിക രംഗത്ത് വൻ വിപണന സാധ്യതയുള്ള “എന്തോ ഒന്ന് “കൊണ്ടുവരാനായിരിക്കും ഈ യാത്ര എന്നും പറഞ്ഞുകേൾക്കുന്നു .ആയതിനാൽ “സാധനം കയ്യിലുണ്ട് “എന്ന് ഒരു കോട്ടുധാരി ഉടനെ പറയും അതുവരെ കാപ്സ്യൂൾ കൃമികൾ അല്പം കാത്തിരിക്കൂ.
ഇനി മുതൽ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ എന്റെ പ്രൊഫൈൽ നമ്മുടെ ആശാന്റെ പടമായിരിക്കും കാപ്സ്യൂൾ കൃമികളായ എല്ലാം സഖാക്കളുടെയും നന്മക്കുവേണ്ടി.
അതേ സമയം ജൂണില്‍ തന്നെ ഇത് സംബന്ധിച്ച് ഇടത് അണികള്‍ അടക്കം ജോയ് മാത്യുവിനെതിരെ രംഗത്ത് എത്തിയിരുന്നു. ഏഴുവര്‍ഷം മുന്‍പ് ജോയ് മാത്യു എഴുതിയ പോസ്റ്റാണ് അന്ന് ചര്‍ച്ചയാക്കിയത്. അന്ന് അതിന് വിശദീകരണവുമായി ജോയ് മാത്യു രംഗത്ത് എത്തിയിരുന്നു. . ‘ചെഗുവേര കഞ്ചാവടിക്കും എന്ന് പറഞ്ഞതോടെ അദ്ദേഹം വിപ്ലവകാരി അല്ലാതാകുന്നു എന്ന് ഞാൻ പറഞ്ഞോ ? വിപ്ലവവും ഉണ്ട് കഞ്ചാവും അടിക്കും എന്നാണ് ഞാൻ എഴുതിയതിന്റെ സാരം’- ജോയ് മാത്യു അന്ന് ഇത് സംബന്ധിച്ച് വന്ന ഒരു പോസ്റ്റില്‍ വിശദീകരിച്ചത്.
ജോയ് മാത്യു എന്നാല്‍ വിപ്ലവകാരിയായ ചെഗുവേരയെ ഇന്നും ആദരിക്കുന്നുണ്ടെന്നും. അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ കമന്‍റുമായി എത്തുന്ന ഇടത് അണികളെയാണ് ഉദ്ദേശിച്ചത് എന്നതടക്കം കമന്‍റുകളും പോസ്റ്റിന് അടിയില്‍ വരുന്നുണ്ട്. അതേ സമയം ജോയ് മാത്യു രചന നിര്‍വഹിച്ച ചവേര്‍ തിയറ്ററുകളില്‍ കളിച്ചു വരുകയാണ്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ മനപൂര്‍വ്വമായ ഡീഗ്രേഡിംഗ് നടക്കുന്നു എന്നാണ് അണിയറക്കാര്‍ പറയുന്നത്.
'ചാവേര്‍' മലയാളിയുടെ മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ തിയറ്ററുകൾ നിറക്കേണ്ട സിനിമ: ഹരീഷ് പേരടി
മോഹന്‍ലാല്‍ ടിനു പാപ്പച്ചന്‍ ചിത്രം ഉപേക്ഷിച്ചത് എന്തുകൊണ്ട്? സംവിധായകന്‍ തന്നെ തുറന്നു പറയുന്നു