ദമ്പതികളുമായി അടുത്ത ഒരു വൃത്തം ഇരുവര്‍ക്കിടയിലും വലിയ പ്രശ്നം നിലനില്‍ക്കുന്നുവെന്നാണ് ഇന്‍ ടച്ച് വീക്കിലിയോട് വെളിപ്പെടുത്തിയത്.
ലോസ് ഏഞ്ചൽസ്:നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസും നടനും സംവിധായകനുമായ ബെൻ അഫ്ളെക്കും വേര്‍പിരിയുന്നതായി വിവരം. കുറച്ചുകാലമായി താര ദമ്പതികള്‍ക്കിടയില്‍ ദാമ്പത്യ പ്രശ്നങ്ങൾ രൂക്ഷമായി എന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ പിരിയുന്നതിനുള്ള നിയമപരമായ കാര്യങ്ങള്‍ ഇരുവരും ഇതുവരെ എടുത്തിട്ടില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തെറാപ്പി തേടുകയാണ് ദമ്പതികള്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദമ്പതികളുമായി അടുത്ത ഒരു വൃത്തം ഇരുവര്‍ക്കിടയിലും വലിയ പ്രശ്നം നിലനില്‍ക്കുന്നുവെന്നാണ് ഇന്‍ ടച്ച് വീക്കിലിയോട് വെളിപ്പെടുത്തിയത്. ജെന്നിഫർ ലോപ്പസ് തന്റെ സംഗീത രംഗത്ത് കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നം ആരംഭിച്ചത് എന്നാണ് വിവരം. ഏതാനും മാസങ്ങൾക്ക് മുമ്പ് ജെന്നിഫർ ലോപ്പസ് ഒരു സംഗീത പാര്യടനത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയതോടെ ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങൾ ആരംഭിച്ചുവെന്നാണ് ഈ താര ദമ്പതികളുമായി അടുത്ത വ്യക്തി വ്യക്തമാക്കുന്നത്.
undefined
അടുത്തിടെയാണ് ഇരുവരും പുതിയ ഭവനം വാങ്ങിയത് വാര്‍ത്തയായത്. 500 കോടിക്ക് അടുത്ത് വിലവരുന്ന മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ ബംഗ്ലാവാണ് ഇവര്‍ വാങ്ങുന്നത് എന്ന് വാര്‍ത്ത വന്നിരുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം 494 കോടി രൂപയ്ക്കാണ് ഇഷ അംബാനി ഈ സ്വത്ത് വിറ്റത്.
അതേ സമയം ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയ താര ദമ്പതികളുമായി അടുത്ത വ്യക്തി ഇരുവരുടെയും ഇപ്പോഴത്തെ അവസ്ഥയെ വിലയിരുത്തുന്നുണ്ട്. "ജെന്നിഫർ ലോപ്പസിന് ബെന്നിനെ നിയന്ത്രിക്കാൻ കഴിയില്ല, അയാൾക്ക് അവളെ മാറ്റാനും കഴിയില്ല" എന്നതിനാല്‍ തന്നെ ദമ്പതികൾ പിരിയുന്നത് തന്നെയാണ് നല്ലത്. ഇരുവരും പിരിഞ്ഞാണ് താമസമെന്നും റിപ്പോര്‍ട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചൂട് കനത്തു: കങ്കണയുടെ 'എമര്‍ജന്‍സി' റിലീസ് മാറ്റി
മഞ്ഞുമ്മൽ ബോയ്സ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസ്: ക്രിമിനൽ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ