അതേ സമയം ഓപ്പണ്‍ഹെയ്‍മര്‍ ചിത്രം കണ്ട ശേഷം കവിയും ഗാനരചിതാവുമായ ജവേദ് അക്തര്‍ നടത്തിയ പരാമര്‍ശവും അതിന് വന്ന ഒരു ട്രോളിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മുംബൈ: കഴിഞ്ഞ ജൂലൈ 21നാണ് ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പണ്‍ഹെയ്‍മര്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് ആഗോള വ്യാപകമായി ചിത്രം നേടുന്നത്. ഒപ്പം തന്നെ ഇന്ത്യന്‍ ബോക്സോഫീസിലും ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണ്.
അതേ സമയം ഓപ്പണ്‍ഹെയ്‍മര്‍ ചിത്രം കണ്ട ശേഷം കവിയും ഗാനരചിതാവുമായ ജവേദ് അക്തര്‍ നടത്തിയ പരാമര്‍ശവും അതിന് വന്ന ഒരു ട്രോളിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് ജാവേദ് മുംബൈയില്‍ ചിത്രം കണ്ടത്. പിന്നാലെ അദ്ദേഹം ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം ട്വിറ്ററില്‍ കുറിച്ചു.
Watched Oppenheimer 6pm show at pvr Juhu today. It’s not just a good film but a great film…
— Javed Akhtar (@Javedakhtarjadu)
undefined
സിനിമ മികച്ചതല്ല ഗ്രേറ്റാണ് എന്നാണ് അദ്ദേഹം ട്വിറ്ററിൽ എഴുതിയത്. എന്നാല്‍ ഇതിന് പിന്നാലെ ഒരു ട്വിറ്റര്‍ ഉപയോക്താവ് അദ്ദേഹത്തെ ട്രോളി. 'ഐസോടോപ്പ്' ന്താണെന്ന് അറിയാമോ എന്ന് ചോദിച്ചായിരുന്നു ഈ ട്രോള്‍. പിന്നാലെ ജവേദ് അക്തര്‍ ഐസോടൊപ്പിന്‍റെ അർത്ഥം വിശദീകരിച്ചു. അതിനൊപ്പം തന്നെ ഈ സിനിമയെക്കുറിച്ച് മനസ്സിലാക്കാൻ ഐസോടൊപ്പ് എന്താണെന്ന് അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല, കാരണം അത് ഒരു ശാസ്ത്രജ്ഞനായ മനുഷ്യന്‍റെ കഥയാണെന്ന് കൂട്ടിച്ചേര്‍ത്തു.
It is the smallest unit of matter that has all the qualities of an element but knowing this is not necessary to understand the film it is a story of a human being who happens to be a scientist.
— Javed Akhtar (@Javedakhtarjadu)ജവേദ് അക്തറിന്‍റെ അഭിപ്രായത്തോട് യോജിച്ച് ഈ പോസ്റ്റിന് അടിയില്‍ പലരും രംഗത്ത് എത്തി. പലരും ജാവേദ് അക്തറിന്‍റെ അഭിപ്രായം തന്നെയാണ് പറഞ്ഞത്.
അതേസമയം ലോകമെമ്പാടും ബോക്സ് ഓഫീസില്‍ ചിത്രം വന്‍ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. യുഎസില്‍ മാത്രം ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 80 മില്യണ്‍ ഡോളര്‍ (656 കോടി രൂപ) ആണ് ചിത്രം നേടിയിരിക്കുന്നത്. ജെ റോബര്‍ട്ട് ഓപ്പണ്‍ഹെയ്മര്‍ എന്ന, ലോകത്തിലെ ആദ്യ അണ്വായുധങ്ങളുടെ നിര്‍മ്മാണത്തില്‍ മുഖ്യ പങ്ക് വഹിച്ച തിയററ്റിക്കല്‍ ഫിസിസിസ്റ്റിന്‍റെ ജീവിതം പറയുന്ന ചിത്രം എപിക് ബയോഗ്രഫിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.
'ഓപ്പണ്‍ഹെയ്‍മറിനും മഴയ്ക്കുമിടയിലും നല്‍കിയ സ്വീകരണത്തിന്'; പൊട്ടിക്കരഞ്ഞ് സംവിധായകന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക