ജനപ്രിയ നടി മോനിഷ സിഎസ് 'മാനത്തെ കൊട്ടാരം' എന്ന സീരിയലിലൂടെ മലയാളം ടെലിവിഷനിലേക്ക് തിരിച്ചെത്തുന്നു. പുതിയ വധുവായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങൾ പങ്കുവെച്ച നടി ആരാധകരെ കൺഫ്യൂഷനിലാക്കി. സീരിയലിലെ കഥാപാത്രത്തിന്റെ വിവാഹത്തിന്റെ സൂചനയാണോ ചിത്രങ്ങൾ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
കൊച്ചി: മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് മോനിഷ സിഎസ് അഭിനയ ലോകത്തേക്ക് വരുന്നത്. ജാനിക്കുട്ടി എന്ന കഥാപാത്രത്തിന്റെ കൗമാര വേഷത്തിലൂടെ ജനശ്രദ്ധ നേടി. മഞ്ഞുരുകും കാലത്തിന് ശേഷം മോനിഷ നേരെ പോയത് തമിഴ് സീരിയല്‍ ലോകത്താണ്. അവിടെ ഒന്നിനു പിറകെ ഒന്നായി സീരിയലുകളും തിരക്കുമായി. തമിഴില്‍ നിന്ന് തെലുങ്ക് സീരിയല്‍ ലോകത്തേക്ക് എത്തിയ മോനിഷ അവിടെയും തന്റെ പേരുറപ്പിച്ചു. അതിനിടയില്‍ ഇടയ്ക്ക് മലയാളത്തിലേക്കൊരു തിരിച്ചുവരവ് നടത്തിയിരുന്നു.
ഇപ്പോഴിതാ മാനത്തെ കൊട്ടാരം എന്ന സീരിയലിലൂടെ വീണ്ടും മലയാളത്തിലേക്ക് സജീവമായി തിരിച്ചെത്തിയിരിക്കുകയാണ് മോനിഷ. സീരിയലില്‍ കേന്ദ്ര നായികയാണ്. സ്വാസികയുടെ ഭര്‍ത്താവ് പ്രേം ജേക്കബിന്റെ സഹോദരനും നടനുമായ ശ്യാം ജേക്കബ് ആണ് സീരിയലില്‍ മോനിഷയുടെ പെയര്‍ ആയി എത്തുന്നത്. നേരത്തെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകള്‍ പലതും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ഉടനെ മിസിസ് ആവും എന്ന് പറഞ്ഞ് വധുവായി അണിഞ്ഞൊരുങ്ങിയ കുറേ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. എന്നാല്‍ ഇത് മാനത്തെ കൊട്ടാരം സീരിയലിന് വേണ്ടിയുള്ളതാണ് എന്ന് നടി ഹാഷ് ടാഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.
undefined
നിന്റെ കൈ ചേര്‍ത്ത് പിടിയ്ക്കുന്നത് പരിശുദ്ധമായ പ്രണയമാണ് എന്ന് പറഞ്ഞ് നേരത്തെ മോനിഷ പങ്കുവച്ച വീഡിയോ ആരാധകരില്‍ കണ്‍ഫ്യൂഷനുണ്ടാക്കി. ശ്യാമും മോനിഷയും പ്രണയത്തിലാണോ എന്ന് സംശയിപ്പിക്കുന്നതായിരുന്നു പോസ്റ്റ്.
കേരളത്തിൽ റേറ്റിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നായിരുന്നു മഞ്ഞുരുകും കാലം. അതിലെ ജാനികുട്ടി ആയി എത്തിയതോടെ മോനിഷയോടുള്ള ആരാധനയും കൂടി. മുൻ നിര നായികമാർക്കൊപ്പം തന്നെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് മോനിഷയ്ക്ക് ടെലിവിഷൻ മേഖലയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനും സാധിച്ചു.
'തങ്കച്ചനെ മര്യാദയ്ക്ക് കെട്ടിക്കോണം', ചില അമ്മമാർ അടിക്കാൻ വരുമെന്ന് അനുമോൾ
ശ്രീവിദ്യയുടെ ഹൽദി ചടങ്ങിൽ സർപ്രൈസായി എത്തിയ അതിഥി