'പുഷ്പ സംവിധായകന് എല്ലാം അറിയാം': പോക്സോയില്‍ അകത്തായ ജാനി മാസ്റ്റര്‍ , ഒപ്പം ഭാര്യയുടെ വെളിപ്പെടുത്തല്‍ !

By Web Team  |  First Published Sep 29, 2024, 8:22 PM IST

ദേശീയ അവാർഡ് നേടിയ തെലുഗ് നൃത്ത സംവിധായകൻ ജാനി മാസ്റ്ററെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. 


ഹൈദരാബാദ്: ദേശീയ അവാർഡ് നേടിയ തെലുഗ് നൃത്ത സംവിധായകന്‍ ജാനി മാസ്റ്റര്‍ അടുത്തിടെയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം, ജയിലര്‍ എന്നീങ്ങനെ ദക്ഷിണേന്ത്യ മുഴുവന്‍ ഹിറ്റാ. സിനിമകളുടെ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷെയ്ഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ. 

കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലൊക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് ദിവസം മുൻപ് തെലങ്കാനയിലെ റായ് ദുർഗം പൊലീസ് സ്റ്റേഷനിലെത്തിയാണ് മുദ്ര വച്ച കവറിൽ ഇരുപത്തിയൊന്ന്കാരിയായ പെൺകുട്ടി പരാതി നൽകിയത്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

Latest Videos

ഇപ്പോള്‍ പൊലീസ് കസ്റ്റ‍ഡിയിലാണ് ജാനി മാസ്റ്റര്‍. അതേ സമയം വിവാഹം കഴിക്കണം എന്ന് പറഞ്ഞ് തന്നെയാണ് പെണ്‍കുട്ടി മാനസികമായി പീഡിപ്പിച്ചത് എന്നാണ് ചോദ്യം ചെയ്യലില്‍ ജാനി പറയുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേ സമയം ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ ആരോപണവുമായി ജാനി മാസ്റ്ററുടെ ഭാര്യ സുമലത രംഗത്ത് എത്തി.  ജാനി മാസ്റ്ററിനെതിരെ ആരോപണം ഉന്നയിച്ച യുവതി പ്രണയം നടിച്ച് ഡാന്‍സ് മാസ്റ്ററെ കെണിയില്‍ പെടുത്തിയതാണ് എന്നാണ് തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് അവർ പരാതിയില്‍ പറയുന്നത്. 

കഴിഞ്ഞ അഞ്ച് വർഷമായി ഈ പെണ്‍കുട്ടി തന്നെയാണ് മനസികമായി പീഡിപ്പിച്ചതെന്ന് സുമലത പരാതിയില്‍ പറഞ്ഞു. താന്‍ ഈ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന അവസ്ഥയിൽ എത്തി. പ്രണയത്തിന്‍റെ മറവിൽ ജാനി മാസ്റ്ററെ നിർബന്ധിച്ച് വിവാഹം കഴിക്കാന്‍ ശ്രമിച്ചു. "എന്‍റെ ഭർത്താവിനെ കാണാന്‍ രണ്ടോ മൂന്നോ മണിക്കൂർ മാത്രം അവള്‍ അനുവദിച്ചു, ജാനിയെ വീട്ടിലേക്ക് വരാൻ അനുവദിച്ചില്ല, ഞാൻ അവളെ ചോദ്യം ചെയ്തപ്പോൾ എന്നാല്‍ തനിക്ക് ജാനി മാസ്റ്ററും, സുമലതയും സഹോദരി സഹോദരന്മാരാണ് എന്നാണ് പറഞ്ഞത്" പരാതിയില്‍ സുമലത പറയുന്നു. പരാതിക്കാരിക്കെതിരെ താന്‍ വ്യക്തിപരമായി നിയമനടപടി ആലോചിക്കുന്നുവെന്നും സുമലത പറയുന്നു. 

അതേ സമയം ഒക്ടോബര്‍ 3വരെ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ജാനി മാസ്റ്ററുടെ ടീം ഒരു വിശദീകരണ കുറിപ്പ് ഇറക്കിയിട്ടുണ്ട്. അവസരം ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതി തന്നെ പലതവണ കണ്ടിരുന്നു. അവളോട് സഹതാപം തോന്നിയാണ് ഡാന്‍സ് ടീമില്‍ ചേര്‍ത്തത്. 

കഴിവ് കാരണം അസിസ്റ്റന്‍റ് ഡയറക്ടറായി അവള്‍ വളര്‍ന്നു. പുഷ്പ സിനിമയില്‍ പ്രവര്‍ത്തിക്കവെ വിവാഹം കഴിക്കാൻ യുവതി സമ്മർദ്ദം ചെലുത്തിയെന്നും ഒരു ഘട്ടത്തിൽ തന്നെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങിയെന്നും ജാനി കുറിപ്പില്‍ പറഞ്ഞു. സംഭവങ്ങൾ മുഴുവൻ പുഷ്പയുടെ സംവിധായകൻ സുകുമാറിന് അറിയാമായിരുന്നുവെന്നും ഇരുവരും ചേർന്നാണ് യുവതിയെ ഉപദേശിച്ചതെന്നും കുറിപ്പില്‍ വെളിപ്പെടുത്തി.

പുഷ്പ, ബാഹുബലി സിനിമകളുടെ നൃത്തസംവിധായകനെതിരെ പോക്സോ കേസ്; പരാതി നല്‍കി 21കാരി

'പരമാവധി ശ്രമിക്കും': അക്ഷയ് കുമാറിനെ രക്ഷിക്കുമോ പ്രിയദര്‍ശന്‍, പ്രിയന് പറയാനുള്ളത് !

click me!