ദി ന്യൂ ഇന്ത്യൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീദേവിയുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് ബോണി കപൂർ തുറന്ന് പറഞ്ഞിരിക്കുന്നത്.
മുംബൈ: ശ്രീദേവിയുമായുള്ള വിവാഹം സംഭവച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂർ. ശ്രീദേവിയുമായി 1996 ജൂണിൽ തമ്മില്‍ വിവാഹം കഴിച്ചു. എന്നാല്‍ മാസങ്ങളോളം മറച്ചുവെച്ചുവെന്നും ബോണി പുതിയ അഭിമുഖത്തില്‍ വെളിപ്പടുത്തുന്നു. 1997 ജനുവരിയിൽ ശ്രീദേവി ഗര്‍ഭിണിയായി വയര്‍ പുറത്ത് കാണാന്‍ തുടങ്ങിയതോടെയാണ് ഞങ്ങളുടെ ദാമ്പത്യ ബന്ധം ഔദ്യോഗികമാക്കാൻ തീരുമാനിച്ചതെന്നും ബോണി വെളിപ്പെടുത്തുന്നു.
ബോണി കപൂറിന്‍റെ രണ്ടാം വിവാഹമായിരുന്നു ശ്രീദേവിയുമായി. നേരത്തെ, മോണ കപൂറിനെയാണ് ബോണി കപൂർ വിവാഹം കഴിച്ചത്. ദി ന്യൂ ഇന്ത്യൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീദേവിയുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് ബോണി കപൂർ തുറന്ന് പറഞ്ഞിരിക്കുന്നത്. ഇരുവരുടെ വിവാഹത്തിന് മുന്‍പാണ് ജാൻവി കപൂർ ജനിച്ചതെന്ന പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു.
അദ്ദേഹം പറഞ്ഞു, “ശ്രീയുമായുള്ള എന്റെ വിവാഹം 1996 ജൂൺ 2 നാണ് നടന്നത്. എന്നാല്‍ ജനുവരിയിൽ മാത്രമാണ് അത് ലോകത്തോട് വെളിപ്പെടുത്തിയത്. ശ്രീ അപ്പോള്‍ ഗര്‍ഭിണിയായ അവളുടെ പ്രെഗ്നന്‍സി വ്യക്തമായിരുന്നു. അന്ന് വെളിവാക്കിയതിനാല്‍ പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾ 1997 ജനുവരിയിൽ മാത്രമാണ് വിവാഹിതരായത്, അതിനാലാണ് ജാൻവി കപൂർ വിവാഹത്തിന് മുമ്പ് ജനിച്ചതെന്ന തരത്തില്‍ കഥകള്‍ ഇറങ്ങി"
ബോണി കപൂർ ആദ്യം വിവാഹം കഴിച്ചത് സിനിമാ നിർമ്മാതാവ് മോന ഷൂരിയെ ആയിരുന്നു. ആദ്യ വിവാഹത്തിൽ അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട് നടൻ അർജുൻ കപൂറും, അൻഷുല കപൂറും. 2012 മാർച്ചിലാണ് മോണ കപൂർ അന്തരിച്ചത്. മോണ കപൂറിന് ക്യാൻസറായിരുന്നു. നടി ശ്രീദേവിയുമായുള്ള രണ്ടാം വിവാഹത്തിൽ നിന്ന് ബോണി കപൂറിന് രണ്ട് പെൺമക്കളുണ്ട്, നടി ജാൻവി കപൂറും 2000 ൽ ജനിച്ച ഖുഷി കപൂറും. 2018 ഫെബ്രുവരി 24 ന് ദുബായിലെ ഹോട്ടൽ മുറിയിൽ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അടുത്തിടെ ശ്രീദേവി മരിക്കാന്‍ ഇടയായ കാരണം ബോണി കപൂര്‍ ആദ്യമായി വെളിപ്പെടുത്തിയിരുന്നു. ഉപ്പു കഴിക്കാത്ത ഡയറ്റാണ് ശ്രീദേവി എന്നും എടുത്തിരുന്നത്. ഇതിനാല്‍ തന്നെ നടിക്ക് ഇടയ്ക്ക് ബോധക്ഷയം ഉണ്ടാകുമായിരുന്നു. ഇത്തരത്തില്‍ ബാത്ത് ഡബ്ബില്‍ വച്ച് ബോധക്ഷയം ഉണ്ടായതാണ് കാരണമെന്നാണ് അടുത്തിടെ ബോണി കപൂര്‍ പറഞ്ഞത്. തന്നെ 48 മണിക്കൂറോളം സംഭവത്തില്‍ ദുബായ് പൊലീസ് ചോദ്യം ചെയ്തെന്നും നുണ പരിശോധനയ്ക്ക് വരെ വിധേയനാക്കിയെന്നും ബോണി പറഞ്ഞിരുന്നു.
ശ്രീദേവിയുടെ മരണ കാരണം ഇതായിരുന്നു: ആദ്യമായി വെളിപ്പെടുത്തി ബോണി കപൂര്‍
വിജയുടെ ലിയോയ്ക്ക് ടിക്കറ്റ് എടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കായി ഗംഭീര അപ്ഡേറ്റ്.!
Sajeevan Anthykadu Interview