എന്നാല്‍ തന്നെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് എതിര്‍പ്പ് അറിയിക്കുന്ന ജാന്‍വിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
മുംബൈ: ബോളിവുഡിലെ ഫാഷന്‍ ഐക്കണ്‍ താരങ്ങളില്‍ ഒരാളാണ് ജാന്‍വി കപൂര്‍. നടി ശ്രീദേവിയുടെ മകള്‍ എന്ന ലേബലില്‍ നിന്നും ചെറിയ കാലത്തിനുള്ളില്‍ നടിയെന്ന നിലയിലും ഗ്ലാമര്‍ ഐക്കണ്‍ എന്ന നിലയിലും ജാന്‍വി കപൂര്‍ ഏറെ വളര്‍ന്നു. ബോളിവുഡിലെ പാപ്പരാസി കണ്ണുകള്‍ എന്നും ഒപ്പിയെടുക്കാന്‍ ആഗ്രഹിക്കുന്ന താരം കൂടിയാണ് ജാന്‍വി.
എന്നാല്‍ തന്നെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് എതിര്‍പ്പ് അറിയിക്കുന്ന ജാന്‍വിയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ പിന്നാലെ നടന്ന് വീഡിയോ പകർത്തിയ പാപ്പരാസിയോടുള്ള അസ്വസ്തതയാണ് ബോളിവുഡിന്റെ ജാനു പ്രകടിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
undefined
തെറ്റായ ആംഗിളിൽ നിന്നാണ് നിങ്ങള്‍ വീഡിയോ എടുക്കുന്നത് അങ്ങനെ ചെയ്യരുതെന്നാണ്പാപ്പരാസിയോട് അങ്ങനെ ജാൻവി പറയുന്നതെന്ന് വീഡിയോയില്‍ നിന്നും വ്യക്തം. പിന്നിൽ ക്രിക്കറ്റ് ബോളുകൾ പതിച്ച ചുവന്ന വസ്ത്രമാണ് ജാൻവി ധരിച്ചിരുന്നത്.
ജാന്‍വി കപൂറിന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ റിലീസിന് ഒരുങ്ങുകയാണ്. രാജ്കുമാർ റാവുവാണ് ചിത്രത്തിലെ നായകന്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന് ജാന്‍വി ധരിച്ച ക്രിക്കറ്റ് തീം വസ്ത്രം രാജ്കുമാർ റാവു പരിചയപ്പെടുത്തിയ വീഡിയോ വൈറലായിരുന്നു. ശരണ്‍ ശര്‍മ്മയാണ് ക്രിക്കറ്റ് കളിക്കാരായ ദമ്പതികളുടെ കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത്.
അതേ സമയം 'ദേവാര' എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമകളിൽ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടി ജാൻവി കപൂർ. ഇതേ സമയത്ത് തന്നെയാണ് ശിഖർ പഹാരിയയുമായുള്ള പ്രണയം ഇപ്പോള്‍ ജാന്‍വി സ്ഥിരീകരിച്ചിരുന്നു നടി. ശിഖറിനോടുള്ള തൻ്റെ ഇഷ്ടം ജാന്‍വിയുടെ പിതാവ് ബോണി കപൂറിൻ്റെ സമീപകാല അഭിപ്രായങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ബോണി കപൂർ കുടുംബത്തിനുള്ളിൽ എല്ലാവരും ഈ ബന്ധത്തിന് അനുകൂലമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
'ആനന്ദേട്ടനും, ജോസേട്ടനും' സമ്മാനിക്കുമോ മലയാളത്തിന് ആ ചരിത്ര നേട്ടം !