അമ്മയുടെ മേല്‍നോട്ടത്തില്‍ നിന്നും എന്നും വിട്ടുനില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും അത് ബോധപൂർവ്വം ആഗ്രഹിച്ചതാണെന്നും ജാൻവി പറഞ്ഞു.
ദില്ലി: തന്റെ ആദ്യ ചിത്രമായ ധടക്കിന്റെ സെറ്റിൽ വരുന്നതില്‍ നിന്നും തന്‍റെ അമ്മയും നടിയുമായ ശ്രീദേവിയെ വിലക്കിയിരുന്നുവെന്ന് വെളിപ്പെടുത്തി നടി ജാൻവി കപൂർ. എന്നാല്‍ ആ തീരുമാനം തന്‍റെ ജീവിതത്തിലെ ഏറ്റവും ദുഖം തോന്നിപ്പിക്കുന്ന കാര്യമാണ് ഇപ്പോഴെന്നും ജാന്‍വി വിശേഷിപ്പിച്ചു.
നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി 2018ലെ ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. ദുബായിൽ വച്ച് ശ്രീദേവി മരിച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ ചിത്രം റിലീസ് ചെയ്തത്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ആദ്യത്തെ വനിതാ സൂപ്പർസ്റ്റാറുകളിൽ ഒരാളായി വാഴ്ത്തപ്പെട്ട ശ്രീദേവി 54 മത്തെ വയസിലാണ് മരണപ്പെട്ടത്.
അമ്മയുടെ മേല്‍നോട്ടത്തില്‍ നിന്നും എന്നും വിട്ടുനില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും അത് ബോധപൂർവ്വം ആഗ്രഹിച്ചതാണെന്നും ജാൻവി പറഞ്ഞു. 'ശ്രീദേവിയുടെ മകളായതുകൊണ്ടാണ് നിനക്ക് ആദ്യ സിനിമ കിട്ടിയത്' എന്ന് ആളുകൾ നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ആദ്യചിത്രത്തില്‍ അമ്മയില്‍ നിന്നും ഒരു സഹായവും സ്വീകരിക്കില്ലെന്ന് ഞാൻ തീരുമാനിച്ചു. എന്‍റെ മുകളില്‍ അമ്മയ്ക്ക് ഒരു ശ്രദ്ധയുണ്ടെന്ന് മനസിലാക്കിയതിനാല്‍ ആദ്യ സിനിമ തുടങ്ങുമ്പോള്‍ തന്നെ പറഞ്ഞു. 'ദയവായി സെറ്റിൽ വരരുത്, എനിക്ക് സ്വന്തമായി ജോലി ചെയ്യണം'.
ഇന്ന് അത് എന്നെ സബന്ധിച്ചിടത്തോളം എത്രത്തോളം മണ്ടത്തരമാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഞാൻ അന്ന് ഇത്തരം വിഡ്ഢിത്തരങ്ങളെല്ലാം അൽപ്പം ഗൗരവമായാണ് കണ്ടിരുന്നത്. അതിൽ ഞാൻ ഇപ്പോള്‍ ഖേദിക്കുന്നു. എനിക്കറിയാം അവൾ സെറ്റിൽ വന്ന് ഒരു അമ്മയായി എന്നെ സഹായിക്കാൻ അവര്‍ ഒരുക്കമായിരുന്നു. ഞാന്‍ അത് സമ്മതിച്ചില്ല.
ഇപ്പോള്‍ 'അമ്മേ, ദയവായി വരൂ, എനിക്ക് ഷൂട്ട് ഉണ്ട്. എനിക്ക് നിന്നെ വേണം' എന്ന് ഞാൻ പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു," 2023 അജണ്ട ആജ്‌തക് 2023-ന്റെ രണ്ടാം ദിവസത്തെ ഒരു സെഷനിലാണ് ജാന്‍വി ഈ കാര്യം വ്യക്തമാക്കിയത്.
ഫിറോസ് സജ്‌ന വേര്‍പിരിയലില്‍ ഷിയാസ് കരീമോ?: വാര്‍ത്തയിലെ സത്യം പറഞ്ഞ് ഷിയാസ്.!