'ബിദു' എന്ന പേര് ആരും ഉപയോഗിക്കരുത്: നടന്‍ ജാക്കി ഷെറോഫ് കോടതിയില്‍

By Web Team  |  First Published May 15, 2024, 8:17 AM IST

ജാക്കി ഷെറോഫിന്‍റെ കേസ് മെയ് 15 ന് പരിഗണിക്കും.  കേസ് പരിഗണിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും എന്നാണ് വിവരം. 


ദില്ലി: തന്‍റെ വിളിപ്പേരായ 'ബിദു' മറ്റുള്ളവര്‍ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നത് തടയാന്‍ നടൻ ജാക്കി ഷെറോഫ് ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകി. മെയ് 14, ചൊവ്വാഴ്ചയാണ് ജാക്കി തന്‍റെ പേര്, ചിത്രങ്ങൾ, ശബ്ദം, 'ബിദു' എന്ന പേര് അനധികൃതമായി ഉപയോഗിച്ചതിന് നിരവധി സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി ആരംഭിച്ചിരിക്കുന്നത്.

ജാക്കി ഷെറോഫിന്‍റെ കേസ് മെയ് 15 ന് പരിഗണിക്കും.  കേസ് പരിഗണിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും എന്നാണ് വിവരം. 

Latest Videos

undefined

ഷെറോഫിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ പ്രവീൺ ആനന്ദാണ് കോടതിയില്‍ ഹാജറായത്. തന്‍റെ ചിത്രങ്ങൾ വളരെ മോശം മീമുകളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും. ചില സ്ഥാപനങ്ങള്‍ അടക്കം ജാക്കി ഷെറോഫിന്‍റെ ശബ്ദവും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിന്‍റെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കമാണ് ഹര്‍ജി എന്നാണ് വിവരം. 

ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബോളിവു‍ഡിലെ മുതിര്‍ന്ന താരമായ ഇദ്ദേഹം ജാക്കി ഷ്രോഫ്, ജാക്കി, ജഗ്ഗു ദാദ, ബിദു എന്നീ പേരുകള്‍ തന്‍റെ അനുമതിയില്ലാതെ ഏത് പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കുന്നതും തടയാണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഇതാദ്യമായല്ല, ഒരു ബോളിവുഡ് താരം തങ്ങളുടെ വ്യക്തിത്വാവകാശങ്ങൾ സംരക്ഷിക്കാൻ കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ വർഷം അനിൽ കപൂറും തന്‍റെ വ്യക്തിവിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതില്‍ നിന്നും സംരക്ഷണം തേടി കോടതിയെ സമീപിച്ചിരുന്നു. ഈ വർഷം ജനുവരിയില്‍ ഈ ഹര്‍ജിയില്‍ അനില്‍ കപൂറിന് അനുകൂലമായി വിധി വന്നിരുന്നു. 

'എവിടെ കൊണ്ടിട്ടാലും അവൾ സർവൈവ് ചെയ്യും',മകളെക്കുറിച്ച് ലക്ഷ്മി പ്രമോദ്

'മുഖം പോലും കാണിക്കാതെ അയാൾ എന്‍റെ സന്തോഷകരമായ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിടുന്നു'

click me!