തൻറെ രണ്ടാമത്തെ കുഞ്ഞിന് ജന്മദിനാശംസകൾ നേരുകയാണ് താരം. യഥാര്‍ഥത്തില്‍ കാഞ്ചിവരം.ഇന്‍ എന്ന ആര്യയുടെ സംരംഭത്തിന്റെ പിറന്നാള്‍ വിശേഷങ്ങളും തന്റെ ഉയര്‍ച്ചയുമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
തിരുവനന്തപുരം: ബഡായി ബംഗ്ലാവിലൂടെ ആരാധകരെ നേടിയെടുത്ത നടിയാണ് ആര്യ. അതുവരെ നടിയെ കുറിച്ച് പുറംലോകത്തിന് അറിയാത്ത പല കഥകളും ബിഗ് ബോസിലേക്ക് വന്നതോടെ പരസ്യമായി. വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും ആ റിയാലിറ്റി ഷോ യ്ക്ക് ശേഷം നഷ്ടങ്ങളാണ് ആര്യയെ തേടി എത്തിയത്. ഷോയ്ക്ക് ശേഷം കാമുകൻ ഉപേക്ഷിച്ചതും പിന്നീട് താരം വിഷാദതത്തിലേക്ക് പോയതുമെല്ലാം താരം തന്നെ പ്രേക്ഷകരെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ, തൻറെ രണ്ടാമത്തെ കുഞ്ഞിന് ജന്മദിനാശംസകൾ നേരുകയാണ് താരം. യഥാര്‍ഥത്തില്‍ കാഞ്ചിവരം.ഇന്‍ എന്ന ആര്യയുടെ സംരംഭത്തിന്റെ പിറന്നാള്‍ വിശേഷങ്ങളും തന്റെ ഉയര്‍ച്ചയുമാണ് നടി പങ്കുവെച്ചിരിക്കുന്നത്. '4 വര്‍ഷം മുമ്പ് ഈ ദിവസമാണ് ഞങ്ങള്‍ എന്റെ ബ്രാന്‍ഡ് @kanchivaram.in ലോഞ്ച് ചെയ്തത്. അതിപ്പോഴും ഓര്‍മിക്കുകയാണ്. എന്റെ കൈയില്‍ ഏകദേശം 15 സാരികള്‍, ഒരു റിംഗ് ലൈറ്റ്, ഒരു ഫ്‌ലോര്‍ മാറ്റ്, ഒരു വെള്ള ഷീറ്റ്, പൂര്‍ണ്ണ പിന്തുണയുള്ള ഒരു കുടുംബം, വളരെ ദൃഢനിശ്ചയവും പിന്തുണയും നല്‍കുന്ന ഒരു മുന്‍കാമുകനും പ്രതീക്ഷകളും ആവേശവും നിറഞ്ഞ ഹൃദയവും മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു.
എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ബിസിനസ്സ് അല്ല, ഇത് എന്റെ ഹൃദയത്തിന്റെ മുഴുവന്‍ ഭാഗമാണ്. അത് ഞാന്‍ നിങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നു.. ഇന്ന് പടിപടിയായി ഉയരുന്നതില്‍ അഭിമാനിക്കുന്നു. ഈ വ്യവസായത്തില്‍ ഇപ്പോഴും ഞാനൊരു കൊച്ചുകുട്ടിയായി ഒരിക്കല്‍ പിന്തുടര്‍ന്നിരുന്നത് സ്വപ്നം കെട്ടിപ്പടുക്കുകയാണ്.
എന്റെ സ്വന്തം കാലില്‍ നില്‍ക്കുകയും മകളുടെ സുരക്ഷിതമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ആത്യന്തികമായി അതാണ് എനിക്ക് പ്രധാനം. എന്നെ വളരാന്‍ സഹായിച്ചതിന് നന്ദി. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും നിരന്തരമായ പിന്തുണയ്ക്കും നന്ദി.. എല്ലാത്തിനും നന്ദി..', എന്നും പറഞ്ഞാണ് ആര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് ആര്യയുടെ സംരംഭത്തിനും കഠിനാധ്വാനത്തിനും ആശംസകൾ അറിയിച്ച് എത്തുന്നത്.
വിവാഹ ദിവസം വധുവിന്‍റെ മകനെ മാറ്റിനിര്‍ത്തിയോ?; മറുപടിയുമായി നടന്‍ ദേവപ്രസാദ്
'ബോക്സോഫീസ് സല്ലുഭായി അങ്ങ് എടുക്കൂവാ': ടൈഗര്‍ 3 രണ്ടാം ദിന കളക്ഷനില്‍ ഞെട്ടി ബോളിവുഡ്.!