'ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം', ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് നടി അശ്വതി ശ്രീകാന്ത്

By Web Team  |  First Published Nov 13, 2024, 7:35 AM IST

ജീവിതത്തിൽ താൻ വളരെയധികം ആഗ്രഹിച്ച, സ്വപ്നം കണ്ട കാര്യം സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി.


ഷാര്‍ജ: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. റേഡിയോ ജോക്കിയായി തുടങ്ങി പിന്നീട് അവതാരക, നടി, ലൈഫ് കോച്ച് തുടങ്ങി പല മേഖലകളിൽ തിളങ്ങാൻ അശ്വതി ശ്രീകാന്തിന് കഴിഞ്ഞു. ജീവിതത്തെക്കുറിച്ച് തുറന്ന കാഴ്ചപ്പാടുള്ള വ്യക്തിയെന്നാണ് അശ്വതി ശ്രീകാന്തിനെക്കുറിച്ച് പ്രേക്ഷകർ പറയാറ്. എല്ലാ കാര്യങ്ങളെയും കൃത്യമായ വീക്ഷണത്തോടെ നോക്കികണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം എളുപ്പത്തിൽ പറഞ്ഞു കൊടുക്കാൻ അശ്വതിക്ക് പ്രത്യേകമായ കഴിവുണ്ട് എന്നത് ആരാധകർ അംഗീകരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ താൻ വളരെയധികം ആഗ്രഹിച്ച, സ്വപ്നം കണ്ട കാര്യം സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി. ദുബായിലേക്കുള്ള യാത്രയുടെ വീഡിയോ പങ്കുവെച്ചാണ് അശ്വതി സന്തോഷം അറിയിച്ചത്. 'ജീവിതത്തിലെ ചില നിമിഷങ്ങൾ നമ്മൾ സാക്ഷത്കരിച്ചു എന്ന് തോന്നാറില്ലേ? അങ്ങനുള്ള ഒരു നിമിഷത്തിലേക്കുള്ള യാത്രയാണിത്. 13 വർഷങ്ങൾക്ക് മുമ്പാണ് ദുബായ് നഗരത്തിൽ ഞാൻ കാലുകുത്തുന്നത്. അപരിചിതമായൊരു നഗരത്തിൽ ആർ ജെ ആയിട്ട് ജോലി ചെയ്യാൻ. അവിടുന്നങ്ങോട്ട് ജീവിതം കൊണ്ടുപോയിട്ടുള്ള വഴികൾ വളരെ വ്യത്യസ്തവും വിചിത്രവുമാണ്.

Latest Videos

undefined

ഇങ്ങോട്ടുള്ള ഇത്തവണത്തെ വരവ് വളരെ സ്പെഷ്യൽ ആണ്. പണ്ട് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ നടക്കുന്ന സമയത്ത് അവിടെ കാഴ്ചകാരിയായും വായനക്കാരിയായും കയറി ഇറങ്ങി നടക്കുമായിരുന്നു. അന്ന് അവിടെ തന്റെ ബുക്ക് എന്ന് പബ്ലിഷ് ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചിട്ടുണ്ട്. പിന്നീട് രണ്ട് പുസ്തകങ്ങൾ അവിടെ വെച്ച് പബ്ലിഷ് ചെയ്തു. പക്ഷേ ഇത്തവണ എത്തിയത് അവരുടെ അതിഥിയാണ്. 

ലോക പ്രശസ്ത എഴുത്തുകാർ അവരുടെ വായനക്കാരോട് സംവദിച്ച ഹാളിലിരുന്ന് ഞാനും സംവദിച്ചു. ജീവിതത്തിൽ ശരിക്കും സ്വപനം കണ്ട നിമിഷം' എന്നാണ് വീഡിയോയിൽ താരം പറയുന്നത്. നിരവധി ആരാധകരാണ് നടിയുടെ വിജയത്തിനും സ്വപ്ന സാക്ഷത്കാരത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നത്.

'മക്കളോട് ക്ഷമയോടെ പ്രതികരിക്കുക'; മാതാപിതാക്കളോട് അശ്വതി ശ്രീകാന്ത്

കുഞ്ഞുങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നവരോട് കൂടിയാണ് ചോദ്യം': പ്രതികരിച്ച് അശ്വതിയുടെ കുറിപ്പ് !

click me!