ഇപ്പോഴിതാ പുതുവർഷത്തിലെ പുതിയ റീലുകൾ പങ്കുവെക്കുകയാണ് ലിന്റു. എല്ലാ ഇൻഫ്ലുവൻസർമാരുടെയും കഷ്ടപ്പാട് മനസിലാക്കണമെന്ന് പറഞ്ഞാണ് താരത്തിന്റെ പുതിയ റീൽ.
കൊച്ചി: സീരിയലുകളിലും സിനിമയിലുമൊക്കെയായി തിളങ്ങിയ താരമാണ് ലിന്റു റോണി. ഇന്‍ഡസ്ട്രിയില്‍ സജീവമല്ലെങ്കിലും ലിന്റുവിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. അടുത്തിടെയായിരുന്നു ലിന്റുവിന് കുഞ്ഞ് പിറന്നത്.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലായെത്തിയ കുഞ്ഞതിഥിയെക്കുറിച്ച് താരം വാചാലയാവാറുണ്ട്. പ്രഗ്നന്റായത് മുതലുള്ള വിശേഷങ്ങളെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു. കൊച്ചുമകന്റെ വരവിന് മുന്നോടിയായി ലിന്റുവിന്റെ ഡാഡിയും മമ്മിയും യുകെയില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ പുതുവർഷത്തിലെ പുതിയ റീലുകൾ പങ്കുവെക്കുകയാണ് ലിന്റു. എല്ലാ ഇൻഫ്ലുവൻസർമാരുടെയും കഷ്ടപ്പാട് മനസിലാക്കണമെന്ന് പറഞ്ഞാണ് താരത്തിന്റെ പുതിയ റീൽ. സ്വയം ക്യാമറ ഓൺ ആക്കി മേക്കപ്പ് ഓക്കെ ഇട്ട് ഉറങ്ങുന്ന മകന്റെയടുത്ത് ഒന്നും അറിയാത്ത പോലെ കിടക്കുന്നതും തുടർന്ന് രാവിലെ എഴുന്നേൽക്കുന്നത് പോലെ എഴുനേറ്റ് കുഞ്ഞിനേയും എടുത്ത് പുറത്തേക്ക് പോകുന്നതും കാണിക്കുന്നു. വളരെ വേഗത്തിൽ തിരികെ വന്ന് മകനെ കിടത്തി ക്യാമറ ഓഫ് ആകുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.
സ്വയം ഡ്രാമ ക്വീൻ എന്ന് വിശേഷിപ്പിക്കുന്നതിനൊപ്പം പ്രതിഫലമില്ലാതെ അഭിനയിക്കുന്ന മകൻ ലെവിക്കും ലിന്റു ക്രെഡിറ്റ് കൊടുക്കുന്നുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലാണ് ലിന്റുവിപ്പോൾ ഉള്ളത്. മൈസൂരിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. മൈസൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര മറ്റൊരു കടൽ തീരത്തെ ലക്ഷ്യം വെച്ച് നീങ്ങുന്നുവെന്നാണ് ലിന്റു എറ്റവും പുതിയ പോസ്റ്റിൽ ചേർക്കുന്നത്.
കുഞ്ഞില്ലാത്തതിന്റെ പേരിൽ നിരവധിപേരുടെ കളിയാക്കലുകൾ സഹിക്കേണ്ടി വന്നതായി ലിന്റു നേരത്തെ മനസുതുറന്നിരുന്നു. അതുകൊണ്ട് തന്നെ ലെവിയുമൊത്തുള്ള ഓരോ നിമിഷവും ആഘോഷമാക്കുകയാണ് ലിന്റുവും ഭർത്താവ് റോണിയും കുടുംബവുമെല്ലാം.
മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നില്‍ക്കണം; റീഷൂട്ട് ആവശ്യപ്പെട്ട് സുരേഷ് ഗോപി നോ പറഞ്ഞ് ജോഷി.!