സണ്ണി ഡിയോളിന്‍റെ കഴിവിനോട് ഇൻഡസ്ട്രി നീതി പുലർത്തിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത രാജ്കുമാർ സന്തോഷി പറഞ്ഞു.
പനാജി: 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയ ബോളിവുഡ് താരം സണ്ണി ഡിയോൾ അവിടുത്തെ ഒരു ചര്‍ച്ച വേദിയില്‍ വികാരാധീനനായി. സിനിമാ മേഖലയിലെ തന്റെ യാത്രയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് താരം കരഞ്ഞത്. ഗദറിന് ശേഷം ഒരു ശരിക്കും കഷ്ടപ്പെട്ട കാലമായിരുന്നു സിനിമ രംഗത്ത് എന്നും. ആ ചിത്രത്തിന് ശേഷം തനിക്ക് തിരക്കഥകളൊന്നും തനിക്ക് ലഭിച്ചില്ലെന്നും സണ്ണി പറഞ്ഞു.
സണ്ണി ഡിയോളിന്‍റെ പ്രശസ്ത സംവിധായകർക്കൊപ്പമുള്ള വിവിധ സിനിമകള്‍ ചര്‍ച്ച നയിച്ച രാഹുൽ റാവെയിൽ ചോദിച്ചപ്പോൾ, “ഞാൻ ശരിക്കും ഭാഗ്യവാനാണ്. ഞാൻ വളരെ വികാരാധീനനാണ്, അതാണ് എന്റെ പ്രശ്നം" എന്നാണ് സണ്ണി ഡിയോള്‍ പറഞ്ഞത്.
"ഞാന്‍ ശരിക്കും ഭാഗ്യവാനാണ്. തുടക്കത്തില്‍ തന്നെ എനിക്ക് മനോഹരമായ ചിത്രങ്ങള്‍ ലഭിച്ചു. അതില്‍ ചിലത് നന്നായി ഓടി, ചിലത് ഓടിയില്ല. എന്നാലും അതിലെ കഥാപാത്രങ്ങളിലൂടെ ഞാന്‍ ഓര്‍ക്കപ്പെടുന്നുണ്ട്. ഞാന്‍ എന്‍റെ ചിത്രങ്ങളിലൂടെയാണ് ജീവിക്കുന്നത്. ഗദറിന് ശേഷം ശരിക്കും ഞാന്‍ കഷ്ടപ്പെട്ടു. ഇടയ്ക്ക് ചില ചിത്രങ്ങള്‍ ചെയ്തെങ്കിലും 20 കൊല്ലത്തെ ഇടവേള വന്നു.
എന്നാല്‍ തോറ്റു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ഞാന്‍ എപ്പോഴും മുന്നോട്ടാണ് നോക്കിയിരുന്നത്. ഞാന്‍ ഒരു അഭിനേതാവ് ആകണം എന്ന ആഗ്രഹത്തിലാണ് സിനിമയിലേക്ക് വന്നത്. അല്ലാതെ സ്റ്റാര്‍ ആകണമെന്ന് കരുതിയല്ല. അച്ഛന്‍ അഭിനയിച്ച സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. അത്തരത്തില്‍ വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു എന്‍റെ ലക്ഷ്യം"- സണ്ണി ഡിയോള്‍ പറഞ്ഞു.
സണ്ണി ഡിയോളിന്‍റെ കഴിവിനോട് ഇൻഡസ്ട്രി നീതി പുലർത്തിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത രാജ്കുമാർ സന്തോഷി പറഞ്ഞു. പക്ഷേ ദൈവം നീതി നടത്തി. സണ്ണി ഡിയോള്‍ ഈ സമയത്ത് വേദിയില്‍ കണ്ണീര്‍ തുടയ്ക്കുകയായിരുന്നു.
സണ്ണി ഡിയോള്‍ നായകനായ ഗദർ 2 ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. അനിൽ ശർമ്മ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അമീഷ പട്ടേലും ഉത്കർഷ് ശർമ്മയും പ്രധാന കഥാപാത്രങ്ങളാണ്. 500 കോടിയിലധികം രൂപ ബോക്സോഫീസില്‍ നേടിയ ഗദർ 2 ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റുകളില്‍ ഒന്നാണ്.
'സിനിമയിലെ ബലാത്സംഗം യഥാർത്ഥം ആണോ': തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് മൻസൂർ അലി ഖാൻ
'മാരിവില്ലിൻ ഗോപുരങ്ങൾ' ഓവർസീസ് അവകാശം സ്വന്തമാക്കി രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും