ഭർത്താവിനൊപ്പമുള്ള യാത്രയുടെ ചെറിയൊരു റീൽ പങ്കുവയ്ക്കുകയാണ് താരം. അതിൽ പറഞ്ഞിരിക്കുന്ന കാര്യമാണ് രസകരം.
കൊച്ചി: ആത്മസഖി എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ചിലങ്ക എസ് ദീദു . ഇപ്പോള്‍ സൂര്യ ടിവിയിലെ കനല്‍പൂവ് എന്ന സീരയലില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിലങ്കയുടെ അഭിനയത്തിനും സൗന്ദര്യത്തിനും ആരാധകര്‍ ഏറെയാണ്. ലൊക്കേഷൻ വിശേഷങ്ങളാണ് ചിലങ്കയുടെ സോഷ്യൽ മീഡിയ പേജ് നിറയെ. റീൽസും ഡാൻസുമെല്ലാമായി സജീവമാണ് നടി.
ഇപ്പോഴിതാ, ഭർത്താവിനൊപ്പമുള്ള യാത്രയുടെ ചെറിയൊരു റീൽ പങ്കുവയ്ക്കുകയാണ് താരം. അതിൽ പറഞ്ഞിരിക്കുന്ന കാര്യമാണ് രസകരം. ഭര്‍ത്താവിന്‍റെ കൈയും പിടിച്ച് നടക്കുന്നതാണ് തുടക്കത്തിൽ കാണിക്കുന്നത്. 'എനിക്കെന്‍റെ ഭർത്താവിനെ ഇഷടമാണ്… പക്ഷെ ചിലസമയങ്ങളിൽ ഒറ്റയ്ക്ക് നടക്കാനിഷ്ടം എന്ന് സൂചിപ്പിക്കുന്നതാണ് റീൽ.
undefined
ഷൂട്ട് ഒന്നും ഇല്ലാത്ത സമയം ട്രാവലിങ് ആണ് മെയിൻ, ഇന്ത്യ പകുതിയോളം കണ്ടു. ഡൽഹി സ്ട്രീറ്റുകളിലെ ഫുഡ് ഭയങ്കര സ്വാദ് ആയിട്ടാണ് തോന്നിയത്. കടുകെണ്ണയിൽ ആണ് അവർ കുക്ക് ചെയ്യുന്നതെന്നായിരുന്നു അടുത്തിടെ ഷെഫ് പിള്ളയുടെ ഷോയിൽ വന്ന ചിലങ്ക പറഞ്ഞത്.
ഒട്ടും പ്രതീക്ഷിക്കാതെ അഭിനയലോകത്തേക്ക് വന്ന ആളാണ് ഞാൻ . കുടുംബത്തിന്റെ പിന്തുണയോടെയാണ് വരുന്നത്. അച്ഛനും കൊച്ചച്ഛനും വലിയ ഇഷ്ടമായിരുന്നു ഞാൻ അഭിനയത്തിലേക്ക് വരണം എന്നത്. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ആണ് എന്റെ വീട്. അച്ഛച്ചൻ ആണ് എനിക്ക് ചിലങ്ക എന്ന പേര് ഇടുന്നത്. വലിയ ഡാൻസർ ആക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം- പക്ഷെ ആ ഫീൽഡിലേക്ക് എത്തിയില്ല. അഭിനയം പോലെ തന്നെ ഏറ്റവും ഇഷ്ടമാണ് കുക്കിങ്. ഞാൻ ഉണ്ടാക്കുന്നതിൽ ഏറ്റവും ഇഷ്ടം ബിരിയാണിയാണ്.
ടെക്നിക്കൽ ഫീൽഡിലാണ് ഭർത്താവ് വർക്ക് ചെയ്യുന്നത്. എഡിറ്റർ ആണ്. ഒരു കാര്യം ചെയ്താൽ അത് തെറ്റ് ആണെങ്കിൽ തെറ്റ് എന്ന് തന്നെ അദ്ദേഹം പറയും. അത് തന്നെയാണ് അദ്ദേഹത്തിൽ കാണുന്ന ഏറ്റവും വലിയ ഗുണവും.അദ്ദേഹത്തിന്റെ പ്രൊഫെഷൻ അത്ര പരിചയം ഇല്ല, അദ്ദേഹത്തോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമാണ് ശല്യം ചെയ്യാതെ ഇരിക്കുക എന്നുള്ളത്. അത് ഞാൻ കൃത്യമായി നോക്കാറുണ്ടെന്നും നടി പറയുന്നു.
തമന്നയുടെ പ്രേതം പേടിപ്പിച്ചോ?: അരൺമനൈ 4 ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ ഞെട്ടിപ്പിക്കുന്നത്
'ചിരിക്കാം പൊട്ടിച്ചിരിക്കാം', നഷ്ടമായത് 'എന്റെ ഹീറോയെ', ആ വിയോഗത്തിന് ശേഷം വീണ്ടും സജീവമാകാൻ സുജിത