അപ്പോ ഞാനല്ലെ പവര്‍ ഗ്രൂപ്പ്, രസകരമായ കാരണം പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

By Web Team  |  First Published Sep 4, 2024, 3:53 PM IST

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 'പവർ ഗ്രൂപ്പ്' പരാമർശത്തെക്കുറിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ രസകരമായ കമൻറുമായി രംഗത്ത്. 


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദം മലയാള സിനിമയെ പിടിച്ചുകുലുക്കുമ്പോള്‍ രസകരമായ കമന്‍റുമായി ധ്യാന്‍ ശ്രീനിവാസന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പവര്‍ ഗ്രൂപ്പ് എന്ന പരാമര്‍ശത്തിലാണ് ധ്യാന്‍ തന്‍റെ അഭിപ്രായം പറഞ്ഞത്. ഒരു ഉദ്ഘാടന വേദിയില്‍ ഇത് സംബന്ധിച്ച് ധ്യാന്‍ പറയുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. 

"ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു പവര്‍ ഗ്രൂപ്പിനെ സംബന്ധിച്ച് പറയുന്നുണ്ട്. കേട്ടിട്ടില്ല, അങ്ങനെ പറയുമ്പോ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ ചെയ്യുന്ന ഞാനല്ലെ പവര്‍ ഗ്രൂപ്പ്. ആ പവര്‍ ഗ്രൂപ്പില്‍ പെട്ടയാളാണ് ഞാന്‍. സിനിമ ഇപ്പോഴല്ലെ ചെയ്യാന്‍ പറ്റൂ, കിട്ടുമ്പോള്‍ ചെയ്യുക" ഇങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ധ്യാന്‍ പറയുന്നത്. ധ്യാനിന്‍റെ പരാമര്‍ശത്തിന് ആളുകള്‍ ചിരിക്കുന്നതും കൈയ്യടിക്കുന്നതും വീഡിയോയിലുണ്ട്. 

Latest Videos

undefined

അതേ സമയം ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് നിര്‍മ്മാതാക്കള്‍. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിലാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രമായ ഡീറ്റക്റ്റീവ് ഉജ്ജ്വലൻ പുറത്തിറങ്ങുക. 

ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിവർ ചേർന്ന് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ടീസര്‍ പുറത്ത് വിട്ടു. ഡീറ്റക്റ്റീവ് ഉജ്ജ്വലൻ പുതിയ കേസ് ഏറ്റെടുക്കുന്നതാണ് ഇതിവൃത്തം. ടൈറ്റില്‍ കഥാപാത്രമായി തന്നെയാണ് ധ്യാന്‍ എത്തുന്നത്. 

മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. പ്രേം അക്കാട്ടു, ശ്രയാന്റി എന്നിവർ ചേർന്ന് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ ആണ്. സൗണ്ട് എൻജിനീയർ അരവിന്ദ് മേനോൻ, കലാസംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്, മേക്കപ്പ് ഷാജി പുൽപള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

'പവർ ഗ്രൂപ്പ് മുടക്കിയ പൃഥ്വി ചിത്രത്തിലെ ഗാനം'; 7 വ‌ർഷത്തിനപ്പുറം അതേ ഗാനം മറ്റൊരു പൃഥ്വി ചിത്രത്തിലൂടെയെത്തി

'ഒന്നിച്ചു മാധ്യങ്ങളെ കാണാൻ മമ്മൂട്ടിയും മോഹൻലാലും സമ്മതിച്ചതാണ്, അമ്മയിലെ ചിലർ എതിർത്തു'
 

click me!