'നിന്നോടോ ബാലാ ബിഗ് ബോസ് ടാസ്‍ക്', ധന്യയുടെ ഫിറ്റ്നസിനെ കുറിച്ച് ഭർത്താവ് ജോൺ

By Web Team  |  First Published May 29, 2022, 5:07 PM IST

ബിഗ് ബോസിലെ ഫിസിക്കല്‍ ടാസ്‍കുകളില്‍ ധന്യയുടെ പ്രകടനത്തെക്കുറിച്ച് ജോണ്‍


മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജോണ്‍ ജേക്കബ് (John Jacob). ഡാന്‍സ് കൊറിയോഗ്രഫര്‍ കൂടിയായ ജോണ്‍ 'അനുരാഗം' എന്ന പരമ്പരയില്‍ പ്രധാന കഥാപാത്രമായ 'അഭി'യായും എത്തിയിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും അഭിനയത്തിലേക്കെത്തിയ ജോണ്‍ വിവാഹം കഴിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ നടി ധന്യ മേരി വര്‍ഗ്ഗീസിനെയാണ് (Dhanya Mary Varghese). ജോണിനെ പോലെ തന്നെ വലിയ ആരാധകവൃന്ദമുള്ള സീരിയൽ- സിനിമ താരമാണ് ധന്യ. നിരവധി ചിത്രങ്ങളിൽ ധന്യ വേഷമിട്ടിട്ടുണ്ട്. സ്‌ക്രീനില്‍ ഒന്നിച്ച് നിന്നശേഷമാണ് ജോണും, ധന്യയും ജീവിതത്തിലും ഒന്നിച്ചത്. 'താരോത്സവം' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ജോണിന്റെ ഡാന്‍സ് സ്‌കില്‍ ആളുകള്‍ അടുത്തറിഞ്ഞത്. 

പ്രേക്ഷകരെല്ലാം അറിയുന്നതുപോലെ ബിഗ് ബോസ് വീട്ടിലാണ് ഇപ്പോൾ ധന്യ. താരത്തിന് വേണ്ടി പുറത്ത് സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി  ജോണുമുണ്ട്. അടുത്തിടെ ബിഗ് ബോസ് വീട്ടിൽ നടന്ന ഒരു ടാസ്‍കിനെക്കുറിച്ച് ജോൺ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധാലുവാണ് ധന്യയെന്ന് പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ആരോഗ്യരംഗം ടാസ്‍കിൽ ഹെൽത്ത് ഇൻസ്പെക്ടറാവാനുള്ള അവസരം ലഭിച്ചത് ധന്യയ്ക്കായിരുന്നു. ഇത്തരമൊരു നേട്ടത്തിന് പിന്നിൽ ഏറെ നാളത്തെ അധ്വാനമുണ്ടെന്നായിരുന്നു ജോൺ പറഞ്ഞത്. ഇപ്പോഴിതാ സമാനമായൊരു ടാസ്കിന്റെ വിശേഷമാണ് ജോൺ പറയുന്നത്. ക്യാപ്റ്റൻസി ടാസ്കിൽ ബ്ലസ്ലിക്ക് വേണ്ടി ധന്യ നന്നായി പെർഫോം ചെയ്തെന്നായിരുന്നു ജോൺ കുറിച്ചത്. ട്രെയിനർക്കൊപ്പമുള്ള കിടിലൻ ചിത്രവും പങ്കുവച്ചായിരുന്നു ജോൺ കുറിപ്പ് പങ്കുവച്ചത്.

Latest Videos

എല്ലാ ദിവസവും രാവിലെ ആറ് മണിക്ക് ഗ്രൌണ്ടിൽ 12 റൌണ്ട് ജോഗിങ് കഴിഞ്ഞ്, ഒന്നര മണിക്കൂർ വർക്കൌട്ടും പ്രാക്ടീസും ചെയ്യുന്ന നിന്നോടോ ബാലാ ബിഗ് ബോസ് ടാസ്ക്. മഞ്ഞ കളർ തെരഞ്ഞെടുത്തതിനും നിർത്താതെ ഓടി നിന്റെ ഏറ്റവും മികച്ചത് സമ്മാനിച്ചതിനും. എത്ര ബ്രില്ല്യന്റും ശാരീരികമായി സ്ട്രോങ്ങുമാണെന്ന് നീ തെളിയിച്ചിരിക്കുന്നു. ബ്ലെസ്ലിയുടെ ക്യാപ്റ്റൻസിക്കായി വലിയൊരു പങ്ക് നീ സംഭാവന ചെയ്തു. സൂരജും അഖിലും അവരുടെ മികച്ചത് തന്നെ നൽകി. നീ ഓട്ടം നിർത്താതിരിക്കുന്നത് കാണുന്നത് വലിയ സന്തോഷമായിരുന്നു. ആശംസകൾ ബ്ലസ്ലി- എന്നും ജോൺ കുറിച്ചു.

 

ജോൺ ആദ്യ ടാസ്കിനെ കുറിച്ച് പറഞ്ഞത്

വളരെയധികം സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്നലെ. ബിഗ് ബോസ് വീട്ടിൽ ബിഎംഐ പ്രകാരം ഹെൽത്തി ബോഡി വെയിറ്റ് പ്രൂവ്  ചെയ്‍തു, ധന്യ ഹെൽത്ത് ഇൻസ്‌പെക്ടർ ക്യാപ് അണിഞ്ഞു കണ്ടപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി. കഴിഞ്ഞ മൂന്ന് വർഷം നീ പിന്തുടർന്ന് ചെയ്‍ത വര്‍ക്കൗട്ടിന്റെയും ലൈഫ് സ്റ്റൈലിന്റെയും റിസൾട്ട്‌ ആണ് ഇന്നലെ കണ്ടത്. 

വര്‍ക്കൗട്ട്  ചെയ്യാൻ മടി കാണിക്കുമ്പോൾ ഞാൻ ധന്യയോട് ചോദിക്കുന്ന സ്ഥിരം ചോദ്യം ഇന്നലെ എന്റെ മനസിലൂടെ കടന്നു പോയി. നിനക്കു ദീപിക പദുക്കോണിനെ പോലെ ആകണോ?, അതോ (ഫിസിക്ക് ശ്രദ്ധിക്കാത്ത മറ്റൊരു ആർട്ടിസ്റ്റിനെ) പോലെ ആവണോ?. എന്തായാലും വലിയ ദീപിക പദുക്കോൺ ഒന്നുമായില്ലേലും ഒരു 10 പേർക്കെങ്കിലും ഇന്നലെ ധന്യ ഒരു ഇൻസ്‍പിരേഷൻ ആയിട്ടുണ്ടെന്നു കരുതുന്നു. ആശംസകൾ, എല്ലാ നന്മകളും നേരുന്നു.

ജോണിന്റെ പുതിയ പരമ്പര

ഏഷ്യാനെറ്റില്‍ പുതുതായി സംപ്രേഷണം ആരംഭിച്ച 'ദയ' എന്ന പരമ്പരയിലൂടെയാണ് ജോണ്‍ വീണ്ടും മിനിസ്‌ക്രീനില്‍ സജീവമായത്. ആദ്യ പരമ്പരയായ 'അനുരാഗ'ത്തില്‍ വളരെ പാവത്താനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കില്‍, ദയയില്‍ നേര്‍ വിപരീതമായി, നെഗറ്റീവ് കഥാപാത്രമായാണ് ജോണ്‍ എത്തുന്നത്. 'വളരെ വഴക്കാളിയായ, പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള പ്രശ്‌നക്കാരനാണ് ദീപക്. ദീപക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെല്ലാം നിങ്ങള്‍ക്ക് വഴിയെ കാണാന്‍ കഴിയും. നിങ്ങളുടെ പ്രിയപ്പെട്ട ഒരുപാട് താരങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്'- എന്നായിരുന്നു ഏഷ്യാനെറ്റ് പേജില്‍ പങ്കുവച്ച വീഡിയോയിലൂടെ ജോണ്‍ പറഞ്ഞത്.

click me!