'നീ കരുത്തയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു'; ധന്യക്ക് ആശംസകളുമായി ജോൺ

By Web Team  |  First Published Jun 19, 2022, 1:52 PM IST

ആദ്യ ടാസ്ക് ബിഗ് ബോസ് നൽകി. ഇതിൽ വിജയിയായത് ധന്യ മേരി വർഗീസ് (Dhanya Mary Varghese) ആയിരുന്നു. വാട്ടർ ഫോൾസ് എന്ന് പേരിട്ട ടാസ്കിൽ വിജയം കണ്ടെത്തിയ ധന്യക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഭർത്താവ് ജോൺ


ബിഗ് ബോസ് ഷോ 12-ാം ആഴ്ച എത്തിനിൽക്കുകയാണ്. ഇനി മുന്നോട്ടുള്ള യാത്ര വളരെയധികം പ്രയാസമേറിയതും പ്രതിബന്ധങ്ങൾ നിറഞ്ഞതുമാണ്. അവ തരണം ചെയ്ത് ഫിനാലെ ആഴ്ചയിലേക്ക് നിങ്ങളിൽ ഒരാളെ നേരിട്ടെത്തിക്കുന്ന ടിക്കറ്റ് ടു ഫിനാലെ ഇപ്പോൾ ആരംഭിക്കുകയാണെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. വ്യക്തി ക്തിഗത പോയിന്റുകൾ പല ടാസ്കുകളിലൂടെ സ്വന്തമാക്കി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒരാൾക്ക് പതിമൂന്നാം ആഴ്ചയിലെ നോമിനേഷൻ മറികടന്ന് ഫിനാലെ ആഴ്ചയിലേക്ക് എത്തുക എന്ന സ്വപ്ന സമാനമായ അവസരം നേടാൻ സാധിക്കും എന്നും അറിയിച്ചു.

പിന്നാലെ ആദ്യ ടാസ്ക് ബിഗ് ബോസ് നൽകി. ഇതിൽ വിജയിയായത് ധന്യ മേരി വർഗീസ് (Dhanya Mary Varghese) ആയിരുന്നു. വാട്ടർ ഫോൾസ് എന്ന് പേരിട്ട ടാസ്കിൽ വിജയം കണ്ടെത്തിയ ധന്യക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഭർത്താവ് ജോൺ. 'ബിഗ് ബോസ് ഹൌസിനുള്ളിലെ ഏഴുപേരെയും പിൻതള്ളി 7.45 മണിക്കൂർ പൊരുതി ഒരു ഫൗളും കാണിക്കാതെ ഫെയർ ഗെയിം കളിച്ച്,  അന്തസായി ആദ്യത്തെ വീക്കിലി ടാസ്ക് ജയിച്ചു നിൽക്കുന്ന നിനക്കു ചക്കര ഉമ്മ.. ടാസ്ക് നീ പൊളിച്ചടുക്കി.  നീ ശക്തയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.'- എന്നാണ് ജോൺ കുറിച്ചിരിക്കുന്നത്. നേരത്തെയും ധന്യയെ പ്രശംസിച്ച് ജോൺ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ബിഗ് ബോസ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയുള്ള നേട്ടത്തിന്റെ സന്തോഷത്തിലാണ്  ജോൺ.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by John Jacob (@johnbeinglittlejohn)

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജോണ്‍ ജേക്കബ്. ഡാന്‍സ് കൊറിയോഗ്രഫര്‍ കൂടിയായ ജോണ്‍ 'അനുരാഗം' എന്ന പരമ്പരയില്‍ പ്രധാന കഥാപാത്രമായ 'അഭി'യായും എത്തിയിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും അഭിനയത്തിലേക്കെത്തിയ ജോണ്‍ വിവാഹം കഴിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ നടി ധന്യ മേരി വര്‍ഗ്ഗീസിനെയാണ് . ജോണിനെ പോലെ തന്നെ വലിയ ആരാധകവൃന്ദമുള്ള സീരിയൽ- സിനിമ താരമാണ് ധന്യ. നിരവധി ചിത്രങ്ങളിൽ ധന്യ വേഷമിട്ടിട്ടുണ്ട്. സ്‌ക്രീനില്‍ ഒന്നിച്ച് നിന്നശേഷമാണ് ജോണും, ധന്യയും ജീവിതത്തിലും ഒന്നിച്ചത്. 'താരോത്സവം' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ജോണിന്റെ ഡാന്‍സ് സ്‌കില്‍ ആളുകള്‍ അടുത്തറിഞ്ഞത്. 

ധന്യ വിജയി ആയ വാട്ടർ ടാസ്ക്

ആദ്യ ടാസ്കിന്റെ പേര് വാട്ടർ ഫോൾസ് എന്നതാണ്. കുടുംബാം​ഗങ്ങൾ ഓരോരുത്തർക്കുമായി ​ഗാർഡൻ ഏരിയയിൽ ഓരോ തൂണുകളും അവയിൽ ഓരോന്നിന് മുകളിലും കയറുകൾ കൊണ്ട് ബന്ധിപ്പിച്ച നിലയിൽ വെള്ളം നിറച്ച ബക്കറ്റുകളും ഉണ്ടാകും. മത്സരാർത്ഥികൾ തൂണുകൾക്ക് താഴെയുള്ള പ്രതലത്തിൽ നിന്ന് കയറിലുള്ള ഹാന്റിലിൽ ഇരുകൈകളും നിവർത്തി പിടിച്ചുകൊണ്ട് ബക്കറ്റ് ബാലൻസ് ചെയ്യിക്കുക എന്നതാണ് ടാസ്ക്. ബക്കറ്റിൽ നിന്നും വെള്ളം താഴെ വീഴുകയോ കൈകൾ മടങ്ങുകയോ ഹാന്റിലിൽ നിന്നും കൈ വിടുകയോ ചെയ്താൽ ആ വ്യക്തി ടാസ്കിൽ നിന്നും പുറത്താകുന്നതാണ്. ഇത്തരത്തിൽ ബക്കറ്റ് ബാലൻസ് ചെയ്ത് ഏറ്റവും കൂടുതൽ സമയം നിൽക്കുന്ന വ്യക്തിയായിരിക്കും ടാസ്ക്കിലെ വിജയി. പിന്നാലെ വാശിയേറിയ മത്സരമായിരുന്നു മത്സരാർത്ഥികൾ കാഴ്ചവച്ചത്. 

ടാസ്ക്കിന്റെ റൂൾ വൈലേറ്റ് ചെയ്തുവെന്ന് പറഞ്ഞ് ബ്ലെസ്ലിയാണ് ആദ്യം പുറത്തായത്. ഏറെ തർക്കത്തിന് ഓടുവിലാണ് ബ്ലെസ്ലി പുറത്തായത്. ദിൽഷയും പുറത്തായി. ഇതിനിടയിൽ മത്സരാർത്ഥികളെ പിന്തിരിപ്പിക്കാൻ റിയാസ് ശ്രമിക്കുന്നുമുണ്ട്. ശേഷം വിനയ്, റോൺസൺ, ലക്ഷ്മി പ്രിയ, സൂരജ്, എന്നിവരാണ് പുറത്തായത്. അവസാനം ശേഷിച്ചത് റിയാസും ധന്യയുമാണ്. പിന്നാലെ നടന്ന പോരാട്ടത്തിനൊടുവിൽ ധന്യ വിജയി ആകുകയും ചെയ്തു. എട്ട് പോയിന്റാണ് ടാസ്ക്കിലൂടെ ധന്യക്ക് ലഭിച്ചത്. 

click me!