50ാം ജന്മദിനത്തില്‍ ഹൃത്വിക് റോഷനോട് അമ്മയ്ക്ക് പറയാനുള്ളത്; ചിത്രവും വാചകങ്ങളും വൈറല്‍.!

By Web Team  |  First Published Jan 10, 2024, 11:01 AM IST

ഹൃത്വിക്കിന്റെ  ജീവിതത്തിലെ ഒരോ ഘട്ടവും അമ്മ പിങ്കി ഓര്‍ത്തെടുത്ത് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 


മുംബൈ: അൻപതാം പിറന്നാൾ ആഘോഷിക്കുന്ന ഹൃത്വിക് റോഷൻ അമ്മ പിങ്കി റോഷന്‍റെ ആശംസ. പിങ്കി തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഹൃത്വികിനെ അഭിസംബോധ ചെയ്തുകൊണ്ട് ദീര്‍ഘമായ ഒരു കുറിപ്പ് പങ്കുവച്ചു. വരാനിരിക്കുന്ന ചിത്രമായ ഫൈറ്ററിൽ നിന്നുള്ള ഹൃത്വിക്കിന്റെ ലുക്കിനൊപ്പം കുട്ടിക്കാലത്തെ ഹൃത്വിക്കിന്റെ ഇതുവരെ കാണാത്ത ഫോട്ടോയും ഈ കുറിപ്പിനൊപ്പം  പിങ്കി ചേര്‍ത്തിട്ടുണ്ട്. 

ഹൃത്വിക്കിന് അഞ്ച് മാസം പ്രായമുള്ളപ്പോള്‍ എടുത്ത ചിത്രമാണ് പിങ്കി പങ്കുവച്ചിരിക്കുന്നത്. " സുവര്‍ണ്ണ ഹൃദയമുള്ള ഒരു ശുദ്ധ അത്മാവിനെയാണ് അഞ്ചാം മാസത്തിലും, അമ്പതാം വയസിലും ഈ രണ്ട് ചിത്രങ്ങളില്‍ കാണുന്നത്. നിന്‍റെ ജീവിത യാത്ര സെല്ലുലോയ്ഡിലും സോഷ്യല്‍ മീഡിയയിലും ദശലക്ഷക്കണക്കിന് തവണ പകര്‍ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിന്നെ അടുത്തറിയുന്നവര്‍ക്ക് അറിയാം അതിനും അപ്പുറമാണ് നീ എന്ന്. ഈ ഭൂമിയില്‍ നീ അമ്പത് കൊല്ലം ജീവിച്ചു. ഒരുപാട് പേർക്ക് സന്തോഷം നൽകുന്നു. എന്നിട്ടും നീ ഒരു ഹൃദയമിടിപ്പ് ആയിരുന്ന നിമിഷം മുതൽ ഞാൻ നിന്നെ അറിയുന്നു, നീ നല്‍കുന്ന അപാരമായ സന്തോഷം എന്റെ ഉള്ളിൽ മാത്രമായി അനുഭവപ്പെട്ടു" - പിങ്കി എഴുതുന്നു. 

Latest Videos

തുടര്‍ന്നും ഹൃത്വിക്കിന്റെ  ജീവിതത്തിലെ ഒരോ ഘട്ടവും അമ്മ പിങ്കി ഓര്‍ത്തെടുത്ത് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇപ്പോള്‍ കുറച്ചുകാലമായി വിദേശത്താണ് പിങ്കി താമസിക്കുന്നത്. അടുത്തിടെ അമ്മയുമായി ചേര്‍ന്ന് ഹൃത്വിക് അവധിക്കാലം ആഘോഷിച്ചിരുന്നു. 

1974 ജനുവരി 10നാണ് ഹൃത്വിക് റോഷൻ ജനിച്ചത്. ബോക്‌സ് ഓഫീസ് വിജയമായ കഹോ നാ... പ്യാർ ഹേ (2000) എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് നായകനായി അരങ്ങേറ്റം കുറിച്ചത്. അതിന് മുന്‍പ് ഇദ്ദേഹത്തിന്‍റെ അച്ഛനും സംവിധായകനും, നിര്‍മ്മാതാവുമായ രാകേഷ് റോഷന്‍റെ ചിത്രങ്ങളില്‍ ബാലതാരമായും അദ്ദേഹത്തിന്‍റെ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ  ഹൃത്വിക് റോഷൻ ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് . അതിൽ നാലെണ്ണം മികച്ച നടനുള്ളതാണ്. ഇപ്പോള്‍ ഫൈറ്റര്‍ എന്ന ചിത്രമാണ് അടുത്തതായി ഹൃത്വിക് റോഷന്‍റെതായി ഇറങ്ങാനുള്ളത്. 

വിയാകോം 18 സ്റ്റുഡിയോസും മാർഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്ന് നിർമ്മിച്ച് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദീപിക പാദുകോണ്‍ ആണ് നായികയായി എത്തുന്നത്.  2022 സെപ്റ്റംബർ 30-ന് തിയേറ്ററിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്, എന്നാൽ കോവിഡ്-19 പാൻഡെമിക് കാരണം നിർമ്മാണം വൈകിയതിനാൽ വൈകുകയായിരുന്നു. റിപ്പബ്ലിക് ദിന വാരാന്ത്യത്തോട് അനുബന്ധിച്ച് 2024 ജനുവരി 25 ന് ചിത്രം തീയറ്ററുകളില്‍ എത്തും.

താരത്തിന്‍റെ ജന്മദിനത്തില്‍ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം: ഹൃദയഭേദകമായ പ്രതികരണവുമായി യാഷ്.!

രജനികാന്തിന്‍റെ പ്രസംഗത്തിന് ഒഴിഞ്ഞ കസേരകള്‍ സാക്ഷി; ഒന്നിച്ച് ട്രോളി വിജയ് അജിത്ത് ഫാന്‍സ്.!

click me!