ബോളിവുഡ് താരം ഹൃത്വിക് റോഷൻ്റെ ചിത്രം അമേരിക്കൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ ഹൃത്വിക് റോഷൻ അപ്രതീക്ഷിതമായി അമേരിക്കയിലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ശരീര സൗന്ദര്യം സൂക്ഷിക്കുന്നതില്‍ ആതീവ ശ്രദ്ധയാലുവായ നടന്‍ തന്‍റെ രൂപത്താല്‍ തന്നെയാണ് വൈറലായിരിക്കുന്നത്.
ഏപ്രിൽ 5 ന് എക്സില്‍ ദ ലിസ് വെരിയന്‍റ് എന്ന പേജിലാണ് 50 വയസ്സുള്ള രണ്ട് പുരുഷന്മാരുടെ താരതമ്യം ചെയ്യുന്ന ഒരു ചിത്രം . ഒരാൾ ഹൃത്വിക് റോഷനും മറ്റൊരാൾ 1985-ൽ നിന്നുള്ള ഒരു സാധാരണ മധ്യവയസ്‌കനായ അമേരിക്കൻ പുരുഷനുമാണ്. "1985-ൽ 50 വയസ്സുള്ളവരും 2025-ൽ 50 വയസ്സുള്ളവരും... എന്നായിരുന്നു ഈ ചിത്രത്തിന്‍റെ ക്യാപ്ഷന്‍.
ചിത്രം നെറ്റിസൺമാരിൽ വലിയ തരംഗമായി. മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് 80,000ത്തോളം ലൈക്കുകളും ഏകദേശം 10.5 മില്ല്യണ്‍ വ്യൂകളും നേടിയിട്ടുണ്ട്. ഒപ്പം നിരവധി ആളുകളാണ് തങ്ങളുടെ ഇപ്പോഴത്തെ പ്രായവും ചിത്രവും ഈ പോസ്റ്റില്‍ ഇടുന്നത്.
അതേ സമയം ഹൃത്വിക് ആരാണെന്ന് അമേരിക്കന്‍സിനെ പരിചയപ്പെടുത്തുകയാണ് പല ഇന്ത്യക്കാരും പോസ്റ്റിന് അടിയില്‍ ചെയ്യുന്നത്. ഇത്തരത്തില്‍ പ്രായം കുറവായി തോന്നുന്ന പല നടന്മാരുടെ ഫോട്ടോകളും ഈ പോസ്റ്റിന് അടിയില്‍ വരുന്നുണ്ട്. എന്നാല്‍ ഹൃത്വിക് ആരാണെന്ന് അന്വേഷണവും ചില വിദേശികള്‍ നടത്തുന്നുണ്ട്.
പലരും ഇന്ത്യൻ നടനെ പെട്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും, നിരവധി അമേരിക്കക്കാർ അത്ഭുതത്തോടെ പോസ്റ്റിന് അടിയില്‍ ചോദിക്കുന്നത് ഇതൊക്കെയാണ് “വലതുവശത്തുള്ള ആ വ്യക്തി ആരാണ്?”, “ഈ 50 വയസ്സുകാരൻ എന്തുകൊണ്ടാണ് ഒരു സൂപ്പർഹീറോയെപ്പോലെ കാണപ്പെടുന്നത്?. ഒരു ഉപയോക്താവ് വ്യക്തമായ ഒരു കാര്യം ചൂണ്ടിക്കാട്ടി: “നിങ്ങൾ ഒരു ആഗോള സിനിമാ താരത്തെ 80-കളിലെ ഒരു സാധാരണക്കാരനുമായി താരതമ്യം ചെയ്യുന്നു, തീർച്ചയായും രണ്ടും വ്യത്യാസമുണ്ടാകും" എന്നാണ് ഒരാള്‍ ഈ പോസ്റ്റിന് മറുപടി നല്‍കിയത്.
എന്തായാലും ഹൃത്വിക് വെറുതെ അങ്ങ് ഒരു പോസ്റ്റ് കൊണ്ട് വൈറലായി എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ക്രിഷ് 4 സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഹൃത്വിക് റോഷന്‍. ഒപ്പം വാര്‍ 2 എന്ന ചിത്രം വരുന്ന ആഗസ്റ്റ് 14ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി ആഘോഷിക്കാന്‍ ഉയര്‍ത്തിയ 285 അടി കട്ടൗട്ട് തകര്‍ന്ന് വീണു- വീഡിയോ വൈറല്‍