ഹണിറോസ്, ഗ്ലാമറസ് മലയാളി മങ്കയായി; ചിത്രങ്ങള്‍ ഹോട്ട് വൈറല്‍.!

By Web Team  |  First Published Oct 1, 2023, 2:08 PM IST

സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്.


കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. 'ബോയ് ഫ്രണ്ട്' എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്.  മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്‍റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കും പുറമേ ഉദ്ഘാടന ചടങ്ങുകളിലും താരമായി മാറുകയാണ്  ഹണി റോസ്. ഹണി റോസിന്‍റെ സോഷ്യല്‍‌ മീഡിയ ചിത്രങ്ങള്‍‌ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. 

സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. മോഡേൺ വസ്ത്രത്തിൽ അല്ല ഇത്തവണ ഹണി റോസ് വൈറലാകുന്നത്. തനി കേരള തനിമ വേഷത്തില്‍ ഗ്ലാമറസ്സായി ഹണി എത്തുന്നു. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് ബ്ലൗസും ധരിച്ചാണ് ഹണി ചിത്രങ്ങളിെലത്തുന്നത്.

Latest Videos

ബാല്‍ജിത്ത് ബിഎം ആണ് ഹണി റോസിന്‍റെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. രാഹുല്‍ നമോയാണ് ഹെയര്‍ സ്റ്റെലിസ്റ്റ്. ചിത്രങ്ങളുടെ മെയ്ക്കിംഗ് വീഡിയോയും പുറത്ത് എത്തിയിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Honey Rose (@honeyroseinsta)

അതേ സമയം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന 'റേച്ചൽ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് മൂലം ആദ്യ പോസ്റ്ററിലൂടെതന്നെ ഏറെ ജനശ്രദ്ധ 'റേച്ചല്‍' പിടിച്ചുപറ്റിയിരുന്നു.

'എന്റെ ജീവിതത്തിൽ അല്ലേ കളിച്ചത് അതുകൊണ്ട് വെറുതെ വിടണം എന്ന് തോന്നിയില്ല'; തുറന്നടിച്ച് അശ്വതി.!

നടി അർച്ചന ഗൗതമിനെതിരെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്തുവച്ച് കൈയ്യേറ്റം; അച്ഛന്‍ തളര്‍ന്ന് വീണു -വീഡിയോ

click me!