ഹേ ജൂഡ് പരാജയപ്പെടാൻ കാരണമെന്ത്?, ചിത്രത്തിന്റെ നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

By Web Team  |  First Published Oct 10, 2023, 10:59 AM IST

ഹെയ് ജൂഡിന് മുന്‍പ് ഇറങ്ങിയ നിവിന്‍റെ റിച്ചി എന്ന തമിഴ് ചിത്രം വലിയ പരാജയമായി അത് ഹെയ് ജൂഡിനെയും ബാധിച്ചു. 


നിവിൻ പോളിയും തൃഷയും ഒന്നിച്ച ചിത്രമായി 2018ല്‍ പ്രദര്‍ശനത്തിനെത്തിയതാണ് ഹേയ് ജൂഡ്. എന്നാല്‍ ഹേ ജൂഡ് എന്ന ചിത്രത്തിന് പ്രതീക്ഷ വിജയം നേടാനായിരുന്നില്ല. സാമ്പത്തികമായ വലിയ നഷ്‍ടമാണ് ആ ചിത്രം ഉണ്ടാക്കിയത് എന്നാണ് നിര്‍മാതാവ് അനില്‍ അമ്പക്കര വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടി നായകനായി വേഷമിട്ട ഹിറ്റ് ചിത്രം വല്ല്യേട്ടന്‍ അടക്കം നിര്‍മിച്ച അനില്‍ അമ്പലക്കര മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.

മുമ്പ് നിര്‍മിച്ച നടന്‍ എന്ന ചിത്രത്തിന് അവാര്‍ഡ് ലഭിച്ച വേദിയില്‍ വച്ച് ഔസേപ്പച്ചന്‍ വഴിയാണ്  ശ്യാമ പ്രസാദിനെ താന്‍ പരിചയപ്പെടുന്നതും, ഹേയ് ജൂഡ് എന്ന പ്രൊജക്ടിലേക്ക് എത്തുന്നത് എന്ന് അനില്‍ പറയുന്നു. ആദ്യം കാളിദാസ് ജയറാമിനെയാണ് നായകനായി നിശ്ചയിച്ചത്. ഇത് ജയറാമിനോട് അടക്കം പറഞ്ഞു. കാളിദാസിനോട് കഥയും പറഞ്ഞു. എന്നാല്‍ പിന്നീട് നിവിനെ സംവിധായകന്‍ നിര്‍ദേശിക്കുകയായിരുന്നു. സാറ്റലൈറ്റ് അടക്കം ലഭിക്കും എന്നതും ഈ മാറ്റത്തിന് കാരണമായി. എന്നാല്‍ ഈ മാറ്റത്തെക്കുറിച്ച് പിന്നീട് ജയറാമിനോട് പറയാന്‍ പോയില്ലെന്നും നിര്‍മാതാവ് പറയുന്നു.

Latest Videos

undefined

ഹേയ് ജൂഡിന് മുന്‍പ്, തമിഴില്‍ താരത്തിന്റേതായി പുറത്തിറങ്ങിയ റിച്ചി വലിയ പരാജയമായിരുന്നു. അത് ഹേയ് ജൂഡിനെയും ബാധിച്ചു. ഫാന്‍സും മറ്റും നിവിൻ നായകനായ ചിത്രത്തോട് സഹകരിച്ചില്ല. എന്നാല്‍ പിന്നീട് 25 കോടി കളക്ഷന്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്ററൊക്കെ ഇറക്കി, ഇതൊക്കെ നടന്മാര്‍ അവരുടെ അടുത്ത പ്രൊജക്ട് കിട്ടാന്‍ വേണ്ടി ഇറക്കുന്നതാണ്. നിവിന്റെ ഹേയ് ജൂഡിന് നാല് കോടി രൂപയോളം  നഷ്‍ടമുണ്ടാക്കിയെന്നും അനില്‍ അമ്പലക്കര വ്യക്തമാക്കുന്നു. സിനിമ നിര്‍മാണത്തോട് പിന്നീട് മടുപ്പായി തനിക്ക് എന്നും നിര്‍മ്മാതാവ് അനില്‍ അമ്പലക്കര വ്യക്തമാക്കുന്നു.

നിവിൻ പോളിയുടെ റൊമാന്റിക് കോമഡി ചിത്രമായിരുന്നു ഹേ ജൂഡ്. ഹേ ജൂഡില്‍ ടൈറ്റില്‍ കഥാപാത്രമായിട്ടാണ് താരം വേഷമിട്ടത്. മേയ്‍ക്കോവറിലും വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഓട്ടിസം ബാധിച്ച ഒരു കഥാപാത്രവുമായിരുന്നു ചിത്രത്തില്‍ നിവിൻ പോളിക്ക്.

നിങ്ങള്‍ക്ക് മാറാന്‍ വേറെ ഡ്രസുണ്ടോ?; അവതാരക ദിവ്യ ദര്‍ശനിയെ അപമാനിച്ചത് നയന്‍താരയോ, തമിഴകത്ത് ചൂടേറിയ ചര്‍ച്ച

ഇവിടെ അഖില്‍ മാരാര്‍, അവിടെ കൂള്‍ സുരേഷ്: ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായം ട്രോളോട് ട്രോള്‍.!

Asianet News Live
 

click me!