ഖുഷിയാണ് അവസാനമായി സാമന്ത അഭിനയിച്ച ചിത്രം. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകനായി എത്തിയത്. ചിത്രം ബോക്സോഫീസില്‍ അത്യവശ്യം വിജയമായിരുന്നു.
ഹൈദരാബാദ്: നടി സാമന്തയുടെ ജീവിതം എന്നും സിനിമ പ്രേമികള്‍ ആകാംക്ഷയോടെ നോക്കുന്ന ഒരു കാര്യമാണ്. നാഗ ചൈതന്യയുമായുള്ള വിവാഹവും വേര്‍പിരിയലും വളരെ നാടകീയമാണെങ്കിലും അതില്‍ നിന്നെല്ലാം വളരെ പൊസറ്റീവായി പുറത്ത് എത്തിയ സാമിനെ പ്രേക്ഷകര്‍ ഏറെ സ്നേഹിക്കുന്നുണ്ട്.
അതേ സമയം തന്നെ മൈസ്റ്റൈറ്റിസ് എന്ന രോഗം കുറേക്കാലമായി സാമന്തയെ വേട്ടയാടുന്നുണ്ട്. അടുത്തിടെ ഈ രോഗത്തിന്‍റെ ചികില്‍സയ്ക്കായി വലിയൊരു ഇടവേള സിനിമ രംഗത്ത് നിന്നും സാമന്ത എടുത്തിരുന്നു. എന്നാല്‍ തിരിച്ചുവരവിന്‍റെ പാതയിലാണ് താരം.
ഖുഷിയാണ് അവസാനമായി സാമന്ത അഭിനയിച്ച ചിത്രം. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകനായി എത്തിയത്. ചിത്രം ബോക്സോഫീസില്‍ അത്യവശ്യം വിജയമായിരുന്നു. സീരിസുകളില്‍ അടക്കം സാമന്ത ഇപ്പോള്‍ അഭിനയിച്ചു വരുന്നുണ്ട്. അതിനിടെയാണ് പ്രേക്ഷകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു വാര്‍ത്ത പുറത്തുവരുന്നത്.
സാമന്ത രണ്ടാമതും വിവാഹിതയായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. നടിയെ കൊണ്ട് രണ്ടാമതും വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയെന്ന് നടി ഒകെ പറഞ്ഞു എന്നുമാണ് വിവരം. ഔദ്യോഗികമായ സ്ഥീരികരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും നടിയുടെ വിവാഹക്കഥകളാണ് ഇപ്പോള്‍ തെലുങ്കിലെ മാധ്യമങ്ങളിലൂടെ പുറത്ത് എത്തുന്നത്.
നടിയുടെ അടുത്ത ബന്ധുക്കളിലൊരാളെ തന്നെ സാമന്തയ്ക്ക് വരനായി വീഎന്നാല്‍ ഈ വിവരം എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ല.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമന്ത രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരികയും നടി വരനെ വീട്ടില്‍ വച്ച് കണ്ടുവെന്നും വൈകാതെ വിവാഹം നടന്നേക്കുമെന്ന തരത്തില്‍ സൂചനകളും പ്രചരിച്ചിട്ടുണ്ട്.
അതേ സമയം അടുത്തിടെ ഒരു സോഷ്യല്‍ മീഡിയ ക്യൂ ആന്‍റ് എ സെഷനില്‍ ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവിന്‍റെ ചോദ്യവും അതിന് സാമന്ത നല്‍കിയ മറുപടിയും വാര്‍ത്തയായിരുന്നു. "നിങ്ങൾ വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ?" എന്നായിരുന്നു ആ ചോദ്യം സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഒരു മോശം ഇന്‍വെസ്റ്റ്മെന്‍റായിരിക്കും എന്നാണ് ചിരിക്കുന്ന ഇമോജിയോടെ സാമന്ത നല്‍കിയ മറുപടി. വിവാഹമോചന നിരക്ക് സംബന്ധിച്ച കണക്കുകളും സാമന്ത ഈ മറുപടിയില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു.
മകളുടെ 'വ്യാജന്‍ പണിയായി' കടുത്ത നടപടിയുമായി മഹേഷ് ബാബുവും കുടുംബവും.!
ഇത് ഭ്രമയുഗമാ...കലിയുഗത്തിന്‍റെ...; പേടിപ്പിക്കുന്ന ഭ്രമയുഗം ട്രെയിലര്‍ പുറത്ത്.!