രണ്ടര പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ ലോകത്തെ ബ്യൂട്ടി സിമ്പലായി മാറിയ ഐശ്വര്യയ്ക്ക് 50 വയസായി എന്നത് തന്നെ അത്ഭുതം എന്ന രീതിയിലാണ് പ്രതികരണങ്ങള്‍ വരുന്നത്.
ദില്ലി: നടി ഐശ്വര്യ റായിക്ക് ഇന്ന് 50 വയസ് തികയുകയാണ് ഇന്ന്. തന്‍റെ അമ്പതാം വയസ് ആഘോഷം ഏത് രീതിയില്‍ ബോളിവുഡ് താര സുന്ദരി നടത്തും എന്നതാണ് ഇപ്പോള്‍ ബിടൌണിലെ സംസാരം. രണ്ടര പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ ലോകത്തെ ബ്യൂട്ടി സിമ്പലായി മാറിയ ഐശ്വര്യയ്ക്ക് 50 വയസായി എന്നത് തന്നെ അത്ഭുതം എന്ന രീതിയിലാണ് പ്രതികരണങ്ങള്‍ വരുന്നത്. ഐശ്വര്യയുടെ ആരാധകര്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ വായിക്കാം.
ഐശ്വര്യ റായി 1973 നവംബര്‍ 1ന് മാഗ്ലൂരുവിലാണ് ജനിച്ചത്. അവിടുത്തെ തന്നെ ആര്യ വിദ്യമന്ദിര്‍ സ്കൂളില്‍ സ്കൂള്‍ വിദ്യഭ്യാസവും പിന്നീട് ജയ് ഹിന്ദ് കോളേജില്‍ ഇന്‍റര്‍മീഡിയറ്റും പഠിച്ച ഐശ്വര്യ. 1994 ലോക സൌന്ദര്യ മത്സരത്തില്‍ വിജയിച്ചതോടെയാണ് ഐശ്വര്യ ഇന്ത്യ മുഴുവന്‍ പ്രശസ്തയായത്. ഇന്ത്യയിലെ യുവതികള്‍ക്ക് മുന്നില്‍ സൌന്ദര്യ മത്സരത്തിന്‍റെ സാധ്യതകള്‍ തുറന്നിട്ട വിജയമായിരുന്നു ഐശ്വര്യയുടെത്.
2007 ൽ, ഐശ്വര്യ അഭിഷേക് ബച്ചനുമായി വിവാഹിതയായി. ബോളിവുഡിലെ പ്രമുഖരായ ബച്ചൻ കുടുംബത്തിന്റെ മരുമകളായി എത്തിയതോടെ ഐശ്വര്യയുടെ തരമൂല്യം കൂടി. ദമ്പതികൾക്ക് ആരാധ്യ ബച്ചൻ എന്നൊരു മകളുണ്ട്. ബോളിവുഡിലെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെയും മുതിർന്ന നടി ജയ ബച്ചന്റെയും മരുമകളാണ് ഐശ്വര്യ.
ഐശ്വര്യയുടെ സ്വത്തുകള്‍ പരിശോധിച്ചാല്‍ താരം എന്ന നിലയില്‍ ഇന്ത്യയിലെ ഏതൊരു നടിയെക്കാള്‍ സമ്പന്നയാണ് ഐശ്വര്യ എന്ന് വ്യക്തമാകും.
ജിക്യൂ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ഐശ്വര്യ റായ് ബച്ചന്റെ ആസ്തി ഏകദേശം 776 കോടി രൂപയാണ്. ഓരോ സിനിമയ്ക്കും ഏകദേശം 10-12 കോടി രൂപയും ബ്രാൻഡ് പരസ്യങ്ങള്‍ക്കായി 6-7 കോടി രൂപയുമാണ് അവർ ഈടാക്കുന്നതെന്നാണ് ബോളിവുഡിലെ സംസാരം.
ലോറിയൽ, സ്വിസ് ലക്ഷ്വറി വാച്ച് ലോംഗൈൻസ് തുടങ്ങിയ ആഗോള ബ്രാൻഡുകളുമായി ഐശ്വര്യ സഹകരിക്കുന്നുണ്ട്. ഇവ കൂടാതെ ലക്സ്, കൊക്കകോള, പെപ്സി, ടൈറ്റാന്‍, ലാക്മി കൊസ്മറ്റിക്സ്, കാസിയോ, ഫിലിപ്സ്, കാഡ്ബറി, കല്ല്യാണ്‍ തുടങ്ങിയ വിവിധ ബ്രാന്‍റുകളുടെ അംബാസിഡറായും ഐശ്വര്യ എത്തിയിട്ടുണ്ട്.
112 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ ജുഹുവിലുള്ള ബച്ചന്‍ കുടുംബത്തിന്‍റെ കുടുംബ വീടായ ജൽസയിലാണ് ഐശ്വര്യയും കുടുംബവും താമസിക്കുന്നത്. കുടുംബ വീടിന് പുറമേ അഭിഷേകും ഐശ്വര്യയും ചേർന്ന് ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ സാങ്ച്വറി ഫാൾസിൽ ഒരു വില്ലയും വാങ്ങിയിട്ടുണ്ട്. അതിന്റെ വില 16 കോടി രൂപയാണ് വില. മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ 20 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര അപ്പാർട്ട്‌മെന്റും ഐശ്വര്യയ്ക്ക് സ്വന്തമായുണ്ട്.
ആഢംബര കാറുകളുടെ ശേഖരവും ഐശ്വര്യയ്ക്ക് സ്വന്തമായുണ്ട്. ഇതില്‍ റോള്‍സ് റോയിസ് ഗോസ്റ്റ്, ഓഡി എ8എല്‍, മെര്‍സിഡസ് ബെന്‍സ് എസ് 500, മെര്‍സിഡസ് ബെന്‍സ് എസ്S350d കൂപ്പെ, ലെക്സസ് എല്‍എക്സ് 570 തുടങ്ങിയ കാറുകള്‍ ഈ ശേഖരത്തില്‍ പെടുന്നു.
'ദൈവ മകന്‍റെ ഉദയം': വിക്രത്തിന്‍റെ 'തങ്കലാന്‍' ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്.!
ഞാന്‍ ഈ വേദിയില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കും, കാരണമുണ്ട്: കേരളീയം വേദിയില്‍ കമല്‍ഹാസന്‍