വിദേശ യാത്രയിലെ ചിത്രങ്ങളുമായി ജിപിയും ഗോപികയും

By Web Team  |  First Published Apr 20, 2024, 7:39 AM IST

ആരാധകരെ സംബന്ധിച്ച് ഇരുവരുടെയും വിവാഹ പ്രഖ്യാപനം ഒരു സര്‍പ്രൈസ് ആയിരുന്നു


മലയാളം ടെലിവിഷന്‍ താരങ്ങളും ആരാധകരും ആഘോഷിച്ച വിവാഹമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. ഇരുവരുടെയും ആരാധകരെ സംബന്ധിച്ച് പ്രഖ്യാപന സമയത്ത് അതൊരു സര്‍പ്രൈസ് ആയിരുന്നു. ആഘോഷപൂര്‍വ്വം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഹണിമൂണ്‍ ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞ് തിരിച്ചുവന്നതിന് ശേഷം ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും കുടുംബത്തിനൊപ്പം ഗംഭീരമായി ആദ്യ വിഷു ആഘോഷിച്ചു. ആഘോഷങ്ങളെല്ലാം കഴിഞ്ഞ് വീണ്ടും ഒരു വിദേശ യാത്രയിലാണ് താരദമ്പതികള്‍. 

ഇത്തവണ കുടുംബത്തിനൊപ്പമാണ് യാത്ര. മലേഷ്യയിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ഗോപികയും ജിപിയും നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ഗോപിക ഒരേ ഗെറ്റപ്പിലും സ്റ്റൈലിലും ഉള്ള ചിത്രങ്ങള്‍ തന്നെയാണ് പങ്കുവെക്കുന്നത്. അഞ്ജലിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഗോപികയെ ആരാധകര്‍ കൂടുതലും കണ്ടിട്ടുള്ളത് സാരിയിലോ ചുരിദാറിലോ ആണ്. അതുമല്ലെങ്കില്‍ ലോങ് ടോപ്, ജീന്‍സും ടോപ്പും ഒക്കെയായിരുന്നു ഗോപികയുടെ വേഷം. എന്നാല്‍ ഇപ്പോള്‍ ഡ്രെസ്സിങ് സ്‌റ്റൈലില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ സംഭവിച്ചവെന്നാണ് ആരാധകരുടെ പക്ഷം. ഇത് ജിപിയുടെ സ്വാധീനം കൊണ്ടാണെന്നാണ് കമൻറുകൾ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Govind Padmasoorya (GP) (@padmasoorya)

 

സ്‌റ്റൈലും ഫാഷനുമൊക്കെ വിടാതെ പിന്‍തുടരുന്ന ആളാണ് ഗോവിന്ദ് പദ്മസൂര്യ. ജിപിയ്‌ക്കൊപ്പം കൂടിയപ്പോഴാണോ ഈ മാറ്റം എന്നാണ് ആരാധകരുടെ ചോദ്യം. ഡ്രെസ്സിം​ഗില്‍ മാത്രമല്ല, ഗോവിന്ദ് പദ്മസൂര്യയുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഗോപിക സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായത് എന്ന അഭിപ്രായമുള്ളവരും ഉണ്ട്.

ALSO READ : സംവിധായകന്‍ അനുറാം നിർമ്മാണ രംഗത്തേക്ക്; 'മറുവശം' ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!