'ഗോപുര' വിശേഷങ്ങൾ പങ്കുവെച്ച് ജിപിയും ഗോപികയും; ആശംസയുമായി ആരാധകരും

By Web TeamFirst Published Oct 30, 2024, 1:29 PM IST
Highlights

വിവാഹനിശ്ചയത്തിന്‍റെ ഒന്നാം വാർഷികത്തിലാണ് പുതിയ ഫ്ലാറ്റ് ജി.പിയും ഗോപികയും വാങ്ങിയിരിക്കുന്നത്.  

രാധകരേറെയുള്ള താരങ്ങളാണ് ജി.പി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ഗോപികയും. ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്. പതിവായി യൂട്യൂബ് വീഡിയോകള്‍ പങ്കുവയ്ക്കാറില്ലെങ്കിലും വിശേഷങ്ങളെല്ലാം ആരാധകരെ ഇവര്‍ അറിയിക്കാറുണ്ട്. ജി.പിയും ഗോപികയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യം അടുത്തിടെ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. പുത്തന്‍ ഫ്ലാറ്റിന്‍റെ വിശേഷങ്ങളാണ് ഇരുവര്‍ക്കും പറയാനുണ്ടായിരുന്നത്.

വീടിന്റെ ഇന്റീരിയല്‍ തുടങ്ങിയപ്പോള്‍ ആദ്യം ഗോപിക തന്നോട് പറഞ്ഞത് ചേട്ടാ നമ്മള്‍ പോകുന്ന ഹോട്ടല്‍സിന്റെ ഫീല്‍ വരരുത്, വീടാണ് എന്ന ഫീല്‍ വരണം എന്നായിരുന്നുവെന്ന് ജി പി പറയുന്നു. ഓണത്തിന് തന്നെ പാലുകാച്ചൽ നടത്തിയിരുന്നെങ്കിലും പണി ഫുൾ കഴിഞ്ഞിരുന്നില്ലെന്നും വീണ്ടും പണി തുടങ്ങിയെന്നും പിന്നെ ഫം​ഗ്ഷൻ ഒന്നും നടത്തിയില്ലെന്നും ജി പി പറഞ്ഞു. വീടിന് ​ഗോപുര എന്ന പേരിട്ടത് അച്ഛനാണെന്നും അതിൽ ​ഗോപുവുണ്ട്, ജി പിയുണ്ട് എന്നും ഇരുവരും പറയുന്നു.

Latest Videos

കൊച്ചി മറൈൻഡ്രൈവിൽ ഒരു ആഡംബര ഫ്ലാറ്റാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. വിവാഹനിശ്ചയത്തിന്‍റെ ഒന്നാം വാർഷികത്തിലാണ് പുതിയ ഫ്ലാറ്റ് ജി.പിയും ഗോപികയും വാങ്ങിയിരിക്കുന്നത് എന്ന കൗതുകവുമുണ്ട്. ശോഭ മറീന വൺ എന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് ജി.പി- ഗോപിക ദമ്പതികളുടെ ഭവനം. ഏവരുടെയും പ്രാർത്ഥനയും അനുഗ്രഹവും തേടിക്കൊണ്ടാണ് പോസ്റ്റ്. വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ നിന്നുള്ള ദൃശ്യം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഈ സന്തോഷം അവർ ലോകർക്ക് മുന്നിൽ അവതരിപ്പിച്ചത്.

നൊസ്റ്റു സമ്മാനിച്ച് 'ഇറു'; പല്ലൊട്ടി നയന്‍റീസ് കിഡ്‍സിലെ മനോ​ഹര ​ഗാനമെത്തി

പോയ വർഷത്തെ നവരാത്രി ആഘോഷ വേളയിലാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജി.പി. ആദ്യമായി താനും ഗോപികയും ഒന്നിക്കുന്ന വിശേഷം ഫേസ്ബുക്കിൽ പങ്കിട്ടത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സഹിതമാണ് ജി.പിയുടെ പോസ്റ്റ് എത്തിച്ചേർന്നത്. അതുവരെ പരിചയിച്ച വിവരം പോലും ഇരുവരും ഇരുചെവി അറിയാതെ സൂക്ഷിച്ചു. ആരാധകരെ അമ്പരപ്പിച്ച് ആയിരുന്നു ഇവരുടെ വിവാഹ പ്രഖ്യാപനം.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!