വീഡിയോയില്‍, ഒരിക്കലും മകളെ കാണിക്കില്ലെന്ന് പറഞ്ഞു, കുഞ്ഞിന്റെ ചുമതല നല്‍കുന്നില്ല തുടങ്ങിയ ബാലയുടെ ആരോപണങ്ങൾ അമൃത തീർത്തും നിഷേധിച്ചു
കൊച്ചി: അടുത്തിടെ തന്റെ മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരെ നടൻ ബാല നടത്തിയ പ്രതികരണങ്ങൾ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. അമൃതയുമായുള്ള വിവാഹമോചനത്തിന് കാരണം കാണാൻ പാടില്ലാത്ത കാഴ്ച കണ്ടത് കൊണ്ടാണെന്ന തരത്തിൽ ആയിരുന്നു ബാലയുടെ വെളിപ്പെടുത്തൽ.
ഇതിന് പിന്നാലെ വൻ സൈബർ ആക്രമണമാണ് അമൃതയ്ക്ക് നേരെ ഉയരുന്നത്. വിഷയത്തിൽ പ്രതികരണവുമായി അമൃതയുടെ സഹോദരി അഭിരാമി ഓരോദിനവും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അമൃത തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. തന്‍റെ വക്കീലന്മാര്‍ക്കൊപ്പം ഇരുന്നാണ് അമൃത കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഇതിന്‍റെ വീഡിയോ അമൃത തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
വീഡിയോയില്‍, ഒരിക്കലും മകളെ കാണിക്കില്ലെന്ന് പറഞ്ഞു, കുഞ്ഞിന്റെ ചുമതല നല്‍കുന്നില്ല തുടങ്ങിയ ബാലയുടെ ആരോപണങ്ങൾ അമൃത തീർത്തും നിഷേധിച്ചു.കോടതി നിശ്‌ചയിച്ച പ്രകാരമാണ് താൻ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് അമൃത സുരേഷും വക്കീലന്മാരും വിശദമാക്കി.
അനുവദം നല്‍കിയ സമയത്ത് ബാല കുഞ്ഞിനെ കാണാൻ വന്നിട്ടില്ലെന്ന് അമൃത പറയുന്നു. പരസ്പരസമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. അതിന് ശേഷം വ്യക്തികൾ തമ്മിൽ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്ന കരാരിൽ ഇരുവരും ഒപ്പുവച്ചതാണ്. ഇത് ലംഘിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ബാലയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അമൃത അരോപിക്കുന്നു.
അമൃതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ അമൃതയുമായി അടുത്ത ബന്ധം പുലര്‍ത്തിയ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ പിന്തുണയുമായി രംഗത്ത് എത്തി. . അമൃതയുടെ വീഡിയോ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് ഗോപി സുന്ദറിന്റെ പ്രതികരണം. 'അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ന്യൂ ഇയർ' എന്നാണ് ഗോപി സുന്ദർ കുറിച്ചത്. പോസ്റ്റിന് അമൃത സുരേഷ് ലൈക്ക് ചെയ്തിട്ടുണ്ട്.
അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലെ പ്രണയവും അകൽച്ചയും സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു. അമൃതയും ഗോപിയും കൂടിയുള്ള പോസ്റ്റുകളോ ചിത്രങ്ങളോ അടക്കം അവര്‍ പിന്നാലെ നീക്കം ചെയ്തിരുന്നു. അതിനാൽ തന്നെ ഇരുവരും വേർപിരിഞ്ഞു എന്ന നിഗമനത്തിലാണ് ആരാധകർ.
അതിനിടെയാണ് അമൃതയ്ക്ക് പിന്തുണയുമായി ഗോപി എത്തിയത്. എന്തായാലും സൈബര്‍ ആക്രമണം തടയാന്‍ കമന്‍റ് ബോക്സ് സൈലന്‍റാക്കിയാണ് അമൃതയുടെ വീഡിയോ ഗോപി ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ പോസ്റ്റില്‍ അമൃത സുരേഷ് ലൈക്കും അടിച്ചിട്ടുണ്ട്.
കൊല്ലം സുധിയുടെ വീട്ടിൽ ക്രിസ്മസ് ആഘോഷിച്ച് ലക്ഷ്മി നക്ഷത്ര : ട്രെൻഡിംഗ് ലിസ്റ്റിൽ വീഡിയോ