'അമ്മ ലവ്' എന്ന് കുറിച്ചു കൊണ്ടായിരുന്നു ഗോപി സുന്ദർ പോസ്റ്റ് പങ്കുവച്ചത്.
മോശം കമന്റിന് ചുട്ട മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. അമ്മയ്‌ക്കൊപ്പം പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ ആയിരുന്നു കമന്റ് വന്നത്. 'ഈ അമ്മയോട് എന്തെങ്കിലും ബഹുമാനം തോന്നണമെങ്കിൽ താൻ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്', എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്.
കമന്റ് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ മറുപടിയുമായി ഗോപി സുന്ദർ രംഗത്തെത്തി. 'തൽക്കാലം നിങ്ങൾ സ്വന്തം കാര്യം നോക്ക്. നിങ്ങളുടെ മര്യാദ കാണിക്ക്. ആരും നിങ്ങളോട് വിഷമം പറയാനോ രക്ഷിക്കാനോ സമാധാനിപ്പിക്കാനോ പറഞ്ഞിട്ടില്ലാത്ത പക്ഷം, മര്യാദയെ കുറിച്ച് അതും മറ്റൊരാളുടെ മര്യാദയെ കുറിച്ച് എന്തിനാണ് വെറുതെ ജഡ്ജ് ചെയ്യുന്നത് ?', എന്നാണ് ഗേപി സുന്ദർ നൽകിയ മറുപടി. 'അമ്മ ലവ്' എന്ന് കുറിച്ചു കൊണ്ടായിരുന്നു ഗോപി സുന്ദർ പോസ്റ്റ് പങ്കുവച്ചത്.
'ഒരു ജീവിതം. അത് മനോഹരമാണ്. നിങ്ങൾക്കായി ജീവിക്കുക', എന്ന് കുറിച്ച് മറ്റൊരു പോസ്റ്റും ഗോപി സുന്ദർ പങ്കുവച്ചു. ഇതിന് താഴെയും കമന്റ് വന്നു. 'ഇപ്പോ അമൃത നിന്റെ ഭാര്യ അല്ലെ' എന്നായിരുന്നു നന്മ മാത്രം എന്ന അക്കൗണ്ടിൽ നിന്നും വന്ന കമന്റ്. 'നിനക്ക് നന്മ മാത്രം പോരല്ലേ' എന്നാണ് പൊട്ടിച്ചിരിക്കുന്ന സ്മൈലിക്കൊപ്പം ഗോപി സുന്ദർ മറുപടി നൽകിയത്.
ഇത്തരത്തിൽ മുൻപും മോശം, പരിഹാസ കമന്റുകൾ ഗേപി സുന്ദറിന് നേരിടേണ്ടി വന്നിട്ടുണ്ട്. അവയ്ക്കെല്ലാം കുറിക്ക് കൊള്ളുന്ന മറുപടി തന്നെ ഗേപി നൽകാറുമുണ്ട്. ഒരു വര്‍ഷം മുന്‍പ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ വിവാഹിതനായിരുന്നു. അതിന് മുന്‍പും ശേഷവും വിമര്‍ശനങ്ങള്‍ ഇദ്ദേഹം നേരിടാറുണ്ട്. അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.
'13 വർഷം മുൻപ് അടഞ്ഞുകിടന്ന ഗേറ്റിന് മുന്നിൽ നിന്നൊരു ഫോട്ടോ, ഇന്ന് ആ ഗേറ്റ് എനിക്കായി തുറന്നു'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..