ബിഗ് ബോസിലേക്ക് വിളിച്ചാൽ വീണ്ടും പോകുമെന്ന് അടുത്തിടെ അമൃത പറഞ്ഞിരുന്നു.
ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായിക ആണ് അമുത സുരേഷ്. ഗായികയായും അവതാരകയായും തിളങ്ങിയ അമൃതയും സംഗീത സംവിധായകൻ ഗോപി സുന്ദറുമായുളള വിവാഹം അടുത്തിടെ ആയിരുന്നു കഴിഞ്ഞത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും അമൃത സമൂഹമധ്യമങ്ങളിൽ പങ്കുവയ്ക്കുകയും അവ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഇരുവരും പങ്കുവച്ച ഫോട്ടോകളാണ് വൈറലാകുന്നത്.
ഇരുവരുടെയും പ്രണയാർദ്രമായ ചിത്രങ്ങളാണ് ഇത്. “വിട്ടുപോയ പക്ഷികൾ, സന്തോഷമുള്ള പക്ഷികൾ..”, എന്ന ക്യാപ്ഷനോടെയാണ് ഗോപിയും അമൃതയും ഫോട്ടോസ് പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
അടുത്തിടെ 'ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്'എന്ന് ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ നിരവധി പേർ കമന്റുകളുമായി എത്തിയിരുന്നു. ഇക്കൂട്ടത്തിൽ പരിഹാസ കമന്റുകളും വന്നു. പിന്നാലെ കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തു.
2022 മെയ്യിൽ ആണ് ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ആ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയത്. പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തളും പുറത്തുവന്നു. ഒപ്പം വിമർശനങ്ങളും. ഒടുവിൽ അമൃതയും ഗോപി സുന്ദറും വിവാഹിതർ ആകുകയും ചെയ്തു.
ബിഗ് ബോസിലേക്ക് വിളിച്ചാൽ വീണ്ടും പോകുമെന്ന് അടുത്തിടെ അമൃത പറഞ്ഞിരുന്നു. റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയത്തിനെത്തിയപ്പോൾ ആയിരുന്നു അമൃതയുടെ പ്രതികരണം. 'ഇനി ബിഗ്‌ബോസിൽ വിളിച്ചാൽ പോകും, ഇപ്പോൾ കുറെ കാര്യങ്ങൾ അറിയാം, അന്ന് ഒന്നും അറിയില്ലായിരുന്നു. ക്യാമറ എവിടെയാണ് ഇരിക്കുന്നതെന്ന് ഓക്കെ ഒരു ഊഹമുണ്ടാവും. കുറച്ച് കൂടെ പ്ലാൻ ചെയ്ത് കളിക്കാൻ പറ്റിയേക്കും. അത് മറ്റൊരു അനുഭവമാണ്, നമ്മൾ അറിയാത്ത തലത്തിലൊക്കെ ചിന്തിക്കും. ലോകം മുഴുവൻ ഒറ്റ വീടിനുള്ളിൽ ആയ ഫീലിംഗ്, പലതരം ആളുകൾ.. വിളിച്ചാൽ എന്തായാലും പോകും', എന്നായിരുന്നു അമൃതയുടെ വാക്കുകള്‍.
'തലൈവർ വന്തിട്ടാ'; വൻ വരവേൽപ്പ് നൽകി മലയാളികൾ, 'ജയിലർ' ഷൂട്ട് ഇനി കേരളത്തിൽ ?