മോഷണ ശ്രമം തടയാന്‍ ശ്രമിക്കവെ ഹോളിവുഡ് നടന്‍ വെടിയേറ്റു മരിച്ചു

By Web Team  |  First Published May 28, 2024, 8:12 AM IST

ജനറൽ ഹോസ്പിറ്റല്‍ എന്ന ഷോയില്‍ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ജോണി വാക്ടർ പ്രശസ്തനായത്.


ലോസ് ഏഞ്ചൽസ്:ജനറൽ ഹോസ്പിറ്റൽ എന്ന ടിവി ഷോയിലൂടെ പ്രശസ്തനായ നടൻ ജോണി വാക്റ്റർ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ വെടിയേറ്റ് മരിച്ചു. അദ്ദേഹത്തിന് 37 വയസ്സായിരുന്നു. ശനിയാഴ്ച ഒരു മോഷണ ശ്രമം തടയാന്‍ ശ്രമിക്കവെയാണ് താരം കൊല്ലപ്പെട്ടത് എന്നാണ് വിവരം. 

ശനിയാഴ്ട പുലർച്ചെ 3:30 ന് നടൻ തൻ്റെ സഹപ്രവർത്തകനോടൊപ്പം ലോസ് ഏഞ്ചലസ് ഡൌണ്‍ ടൌണിലൂടെ സഞ്ചരിക്കുമ്പോഴാണ് മുഖംമൂടി ധരിച്ച മൂന്ന് ആളുകൾ ഒരു കാറിന്‍റെ കാറ്റലിറ്റിക് കണ്‍വേര്‍ട്ടര്‍ മോഷ്ടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.ജോണി വാക്റ്റർ ഇവരെ തടയാന്‍ ശ്രമിച്ചു. ഇവര്‍ പിന്തിരിഞ്ഞോടുകയും ഇവരെ പിന്തുടര്‍ന്നപ്പോള്‍ അവരിൽ ഒരാളുടെ വെടിയേറ്റ് നടന്‍ മരണപ്പെടുകയായിരുന്നുവെന്ന് പോലീസും സ്ഥിരീകരിച്ചു. ടിഎംസെഡ് റിപ്പോർട്ട് അനുസരിച്ച് അക്രമി സംഭവസ്ഥലത്ത് കാറിൽ രക്ഷപ്പെട്ടുവെന്നാണ് പറയുന്നത്. 

Latest Videos

undefined

ജനറൽ ഹോസ്പിറ്റല്‍ എന്ന ഷോയില്‍ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ജോണി വാക്ടർ പ്രശസ്തനായത്.  ദുരന്തവാർത്തയില്‍ ജനറൽ ഹോസ്പിറ്റൽ ടീം എക്‌സിൽ ഒരു പ്രസ്താവന പങ്കുവെച്ചു."ഓരോ ദിവസവും ഷോയില്‍ പ്രവർത്തിക്കുന്നതിൽ അദ്ദേഹത്തിന് സന്തോഷമുണ്ടായിരുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും ബന്ധപ്പെട്ടവര്‍ക്കുണ്ടാകും" -പ്രസ്താവനയില്‍ പറയുന്നു.

ജനറൽ ഹോസ്പിറ്റലിനു പുറമേ, സ്റ്റേഷൻ 19, വെസ്റ്റ് വേൾഡ്, കോൾ ഓഫ് ഡ്യൂട്ടി: വാൻഗാർഡ് എന്നീ ഷോകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒന്ന് രണ്ട് ഹോളിവുഡ് സിനിമകളിലും ഇദ്ദേഹം മുഖം കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ലൊക്കേഷനിൽ വിവാഹവാർഷികം ആഘോഷിച്ച് ചിപ്പിയും രഞ്ജിത്തും; ആശംസകൾ നേർന്ന് സാന്ത്വനം ആരാധകർ

'ടര്‍ബോ' ഗംഭീര ബോക്സോഫീസ് കളക്ഷന്‍; സക്സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി

click me!