ഇതാണ് എന്റെ പാർട്ണർ; പരിചയപ്പെടുത്തി ലച്ചു, റീഎൻട്രി വന്നാൽ ബിബിയിലേക്ക് പോകുമെന്നും താരം

By Web Team  |  First Published May 6, 2023, 9:56 AM IST

തിങ്കളാഴ്ച നിശ്ചം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ എത്തി വലിയ ബ്രേക്ക് നേടിയ താരമാണ് ലച്ചു.


ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും അപ്രതീക്ഷിതമായി ഏതാനും ചിലർ പുറത്തുപോയിരുന്നു. അവരിൽ ഒരാളാണ് ലച്ചു. ആരോഗ്യ കാരണങ്ങളാണ് ഐശ്വര്യ സുരേഷ് എന്ന ലച്ചു ബിഗ് ബോസിന് പുറത്തേക്ക് പോയത്. എപ്പിസോഡുകൾ കാണുമ്പോൾ ബി​ഗ് ബോസ് വീട് മിസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് ലച്ചു ഇപ്പോൾ. 

റീ എൻട്രി കിട്ടിയാൽ എന്തായാലും പോകുമെന്നും നല്ല രീതിയിൽ പെർഫോം ചെയ്യണം എന്നാണ് ആ​ഗ്രഹമെന്നും ലച്ചു പറഞ്ഞു. ബി​ഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷം ആദ്യമായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു ലെച്ചുവിന്റെ പ്രതികരണം. തന്റെ പാർടർ ശിവാജിയും ലച്ചുവിനൊപ്പം ഉണ്ടായിരുന്നു. ശിവജി സംവിധായകനും, ഫോട്ടോഗ്രാഫറും ആണെന്ന് ലച്ചു പറഞ്ഞു.

Latest Videos

വീടിന്റെ പുറത്തിറങ്ങിയപ്പോൾ ആണ് ഇത്തിരികൂടി എന്റെ ഗെയിം നല്ല രീതിയിൽ ആക്കാം എന്ന് തോന്നിയത്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എങ്കിൽ കുറച്ചുനാൾ കൂടി സ്ട്രോങ്ങ് ആയി നിൽക്കാമായിരുന്നു എന്നും ലച്ചു പറഞ്ഞു. കടന്നുവന്ന വഴികളില്‍ താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ചും അതില്‍ നിന്ന് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ ലച്ചു ബിഗ് ബോസില്‍ വച്ച് പറഞ്ഞിരുന്നു. 

"ബിഗ് ബോസില്‍ നിന്ന് എനിക്ക് ഇറങ്ങേണ്ടിവന്നു. എന്താന്നുവച്ചാല്‍ എന്‍റെ ആരോഗ്യം ആകെ മോശമായിപ്പോയി. മൂന്ന് വട്ടം പിരീഡ്സ് വന്നു. വജൈന സ്വെല്ലിംഗ് വന്നു. ഒരാഴ്ച മൊത്തം ഛര്‍ദ്ദി ആയിരുന്നു. ട്രിപ്പ് തന്നിട്ടും വീണ്ടും ഛര്‍ദ്ദിച്ചുകൊണ്ടിരുന്നു. അതൊക്കെ കാരണം കൊണ്ട്, ആരോഗ്യ കാരണങ്ങളാല്‍ ഞാന്‍ ബിഗ് ബോസില്‍ നിന്ന് വിട പറയുകയാണ്. വിട പറഞ്ഞു. നിങ്ങള്‍ എല്ലാവരും തന്ന പിന്തുണയ്ക്ക് എല്ലാവര്‍ക്കും വലിയ നന്ദി. എന്‍റെ ആരോഗ്യകാര്യം ഞാന്‍ ശ്രദ്ധിക്കും. ചികിത്സയൊക്കെ കൃത്യമായി എടുത്തിട്ട് ഞാന്‍ വേഗം വരുന്നതായിരിക്കും", എന്നാണ് പുറത്തിറങ്ങിയ ശേഷം ലെച്ചു ലൈവിൽ പറഞ്ഞത്. 

തിങ്കളാഴ്ച നിശ്ചം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ എത്തി വലിയ ബ്രേക്ക് നേടിയ താരമാണ് ലച്ചു. അഭിനേത്രി മാത്രമല്ല, മോഡലിം​ഗ് രം​ഗത്തും തന്‍റെ മികവ് തെളിയിച്ച ആളാണ് ലച്ചു. ദിസ് ഈസ് ലച്ചു​ഗ്രാം എന്ന ഇന്‍സ്റ്റ​ഗ്രാം പേജില്‍ ഏറെ ആക്റ്റീവ് ആയിട്ടുള്ള അവര്‍ക്ക് അവിടെ ബിഗ് ബോസ് പ്രവേശനത്തിന് മുന്‍പ് തന്നെ 73,000 ല്‍ അധികം ഫോളോവേഴ്സ് ഉണ്ട്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍​ഗില്‍ വളര്‍ന്ന ആളാണ് ഐശ്വര്യ. നടി, മോഡല്‍ എന്നതിനൊപ്പം നര്‍ത്തകിയുമാണ്. 

'ഞങ്ങള്‍ക്ക് ക്യാപ്റ്റനാകാന്‍ യോഗ്യതയില്ലേ ?'; പരസ്പരം ചോദിച്ച് സാ​ഗറും ജുനൈസും

click me!