ഏഷ്യാനെറ്റിൽ പുതിയ ഫാമിലി ക്വിസ് റിയാലിറ്റി ഷോ ‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ്’

By Web Team  |  First Published Jun 28, 2022, 1:25 PM IST

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ 10.30 വരെ


കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പുതിയ ക്വിസ് റിയാലിറ്റി ഷോയുമായി ഏഷ്യാനെറ്റ് (Asianet). ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് (Fastest Family First) എന്നു പേരിട്ടിരിക്കുന്ന ഷോ ജൂലൈ 4 തിങ്കളാഴ്ച മുതലാണ് സംപ്രേഷണം ചെയ്യുക. ഒരു ഫാമിലി ക്വിസ് ഷോയാണ് ഇത്. മൂന്ന് കുടുംബങ്ങളാണ് ഒരേസമയം പങ്കെടുക്കുക. ഷോ അവതാരകൻ മൂന്ന് കുടുംബങ്ങൾക്കും വിവിധ ചോദ്യങ്ങൾ നൽകുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ആദ്യത്തെ കുടുംബത്തിന് സമ്മാനം നല്‍കുകയും ചെയ്യും. 

നിങ്ങൾക്ക് എത്രത്തോളം അറിയാം എന്നതിനെ കുറിച്ച് മാത്രമല്ല, നിങ്ങളുടെ പങ്കാളിക്ക് എന്താണ് അറിയാവുന്നത് എന്നതിനെ കുറിച്ചുമുള്ളതാണ് ഈ ഷോയെന്ന് അണിയറക്കാര്‍ പറയുന്നു. ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റില്‍ അച്ഛനും മകനും, അച്ഛനും മകളും, അമ്മയും മകനും അല്ലെങ്കിൽ അമ്മയും മകളും‌ എന്നിങ്ങനെ കുടുംബമായാണ് മത്സരിക്കേണ്ടത്. കൂടാതെ സിനിമ/ ടെലിവിഷൻ രംഗത്തെ പ്രമുഖരും മത്സരാര്‍ഥികളായി എത്തുന്നു. വിജയികളാവാൻ ഇരുവരും വിവിധ ടാസ്കുകൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. സുരാജ് വെഞ്ഞാറമൂടാണ് പരിപാടിയുടെ അവതാരകനായി എത്തുന്നത്. ഏഷ്യാനെറ്റിൽ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ 10.30 വരെ സംപ്രേഷണം ചെയ്യും.

Latest Videos

 

ഇന്ദ്രജിത്ത്, നൈല, ബാബുരാജ്; 'കുഞ്ഞമ്മിണീസ് ഹോസ്‍പിറ്റല്‍' ചാലക്കുടിയിൽ

ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയിൽ ആരംഭിച്ചു. ഹരിശ്രീ അശോകൻ, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് എലിയാ, സുധീർ പറവൂർ, ശരത്ത്, പ്രശാന്ത് അലക്സാണ്ടർ, ഉണ്ണി രാജാ, അൽത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരൻ തുടങ്ങിയവരും അഭിനയിക്കുന്നു.

ALSO READ : 'ഇങ്ങനെയെങ്കില്‍ സ്വന്തം മണ്ഡലങ്ങളില്‍ നിങ്ങള്‍ എന്താണ് ചെയ്യുക'? മുകേഷിനോടും ഗണേഷിനോടും രഞ്ജിനി

പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യൻ എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം പകരുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി സലിം, എഡിറ്റിംഗ് മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, മേക്കപ്പ് മനു മോഹന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്യംനാഥക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, വിഎഫ്എക്‌സ് പ്രോമിസ്, സ്റ്റില്‍സ് രാഹുല്‍ എം സത്യന്‍, ഡിസൈന്‍ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. പിആർഒ എ എസ് ദിനേശ്, ശബരി.

click me!