സാരിയിൽ സ്റ്റൈലായി ആരാധകരുടെ ഗീതു: ലുക്ക് ഏറ്റെടുത്ത് പ്രേക്ഷകർ

By Web Team  |  First Published Jul 1, 2024, 8:57 PM IST

സിമ്പിൾ സാരിയിൽ എലഗന്റ് ലുക്കിലാണ് നടി എത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.


കൊച്ചി: ജനപ്രിയ പരമ്പരയാണ് ഗീത ഗോവിന്ദം. പരമ്പരയിലൂടെ താരമായി മാറിയ നടിയാണ് ബിന്നി സെബാസ്റ്റ്യന്‍. ബിന്നി ഇന്ന് മലയാളികളുടെ ഗീതുവാണ്. അഭിനേത്രിയാകും മുമ്പ് ഡോക്ടറായിരുന്നു ഗീതു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ബിന്നി സീരിയലിലെത്തുന്നത്. ജോലി ഉപേക്ഷിച്ചാണ് നടിയാകാന്‍ തീരുമാനിക്കുന്നത്. ബിന്നി എംബിബിഎസ് പഠിച്ചത് ചൈനയിലായിരുന്നു.

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ബിന്നി പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സാരിയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. സിമ്പിൾ സാരിയിൽ എലഗന്റ് ലുക്കിലാണ് നടി എത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

Latest Videos

undefined

അടുത്തിടെ ഗൃഹലക്ഷ്മിക്ക് നടി നൽകിയ അഭിമുഖം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനിച്ചതും വളര്‍ന്നതുമെല്ലാം ചങ്ങനാശ്ശേരിയിലാണ്. അച്ഛനും അമ്മയക്ക്ക്കും ജോലി വിദേശത്തായിരുന്നു. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സിനായി തയ്യാറെടുത്തു. പക്ഷെ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അമ്മയുടെ പരിചയത്തില്‍ ഒരാള്‍ അക്കാലത്ത് ചൈനയില്‍ എംബിബിഎസ് പഠിക്കുന്നുണ്ട്. എന്നേയും അവിടെ പഠിപ്പിക്കാമെന്നായി. അങ്ങനെ ഞാന്‍ ചൈനയിലെത്തി. ആറുകൊല്ലം അവിടെ ചെലവഴിച്ചു എന്നാണ് ബിന്നി പറയുന്നത്.

ചൈനയിലെ ജീവിതം എന്നെ മാറ്റിമറിച്ചു. പലരാജ്യങ്ങളില്‍ നിന്നുള്ളവരെ പരിചയപ്പെട്ടു. സ്വതന്ത്ര്യയായി നില്‍ക്കാന്‍ പഠിച്ചു. ചൈനയില്‍ പഠിച്ചതു കൊണ്ട് ഇവിടെ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ടെസ്റ്റ് പാസാകണമായിരുന്നു. ആദ്യ ശ്രമത്തില്‍ തന്നെ ജയിച്ചു. നാട്ടില്‍ ജോലിയ്ക്ക് കയറാം എന്നു വിചാരിച്ച് നില്‍ക്കുമ്പോള്‍ കൊവിഡ് വന്നു. കുറേക്കാലം വെറുതേ ഇരുന്നു. ഡല്‍ഹിയില്‍ ഒന്നര വര്‍ഷം പ്രാക്ടീസ് ചെയ്തു. കൊവിഡ് രൂക്ഷമായ സമയം. ഒരുപാട് മരണങ്ങള്‍ കണ്ടു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാലം ആണെന്നും ബിന്നി പറയുന്നു.

ഗീതാഗോവിന്ദം ചെയ്യാനുള്ള ബിന്നിയുടെ തീരുമാനം ശരിവെക്കുന്നതാണ് പരമ്പരയുടെ വിജയം. 400 എപ്പിസോഡുകളും കടന്ന് മുന്നേറുകയാണ് ഗീത ഗോവിന്ദം.

'മകന്‍റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല ' തുറന്ന് പറഞ്ഞ് ശാലിനി നായർ

'ഇതൊരു തുടക്കം മാത്രമാണ് ആകാശം പോലും ഒരു അതിരല്ല' : ബോൾഡ് ലുക്കിൽ സാധിക

click me!